11 January 2010

മനോജ്‌ കമ്യൂണിസ്റ്റ്‌ വിരുദ്ധരുടെ കോടാലി - സി. പി. ഐ. (എം.)

ആലപ്പുഴ: മുന്‍ എം. പി. ഡോ. കെ. എസ്‌. മനോജ്‌ കമ്യൂണിസ്റ്റ്‌ വിരുദ്ധ ശക്തികളുടെ കൈയില്‍ കോടാലിയായി മാറിക്കൊണ്ട്‌ സി. പി. ഐ. എമ്മിനെ തകര്‍ക്കാന്‍ ശ്രമിക്കു കയാണെന്ന്‌ സി. പി. ഐ. (എം.) തുമ്പോളി ലോക്കല്‍ കമ്മിറ്റിക്കു വേണ്ടി സെക്രട്ടറി എന്‍. എസ്. റോബര്‍ട്ട്‌ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ആരോപിക്കുന്നു. മനോജിന്റെ ഈ വ്യാമോഹം നടക്കാന്‍ പോകുന്നില്ല.
 
പത്രക്കുറിപ്പ്‌ ഇപ്രകാരം തുടരുന്നു: മത വിശ്വാസത്തിന്‌ സി. പി. ഐ. എം. എതിരാണെന്ന മനോജിന്റെ അഭിപ്രായം വഞ്ചനാപരമാണ്‌. തുമ്പോളി പ്രദേശത്തെ പാര്‍ട്ടി അംഗങ്ങളില്‍ 80 ശതമാന ത്തിലധികം പേരും ക്രിസ്‌ത്യന്‍ ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരാണ്‌. എം. പി. യായിരു ന്നപ്പോഴും ലോക്കല്‍ കമ്മിറ്റി അംഗമായി രുന്നപ്പോഴും മതപരമായ ചടങ്ങുകളില്‍ നിന്ന്‌ മാനോജിനെ വിലക്കിയിട്ടില്ല. മനോജിന്‌ രണ്ട്‌ തവണ പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം നല്‍കി. ആദ്യ തവണ ജയിച്ച്‌ എം. പി. യായി. രണ്ടാം വട്ടം തോറ്റുവെങ്കിലും ആദ്യ തവണ ത്തേക്കാള്‍ കൂടുതല്‍ വോട്ട്‌ പിടിക്കാന്‍ കഴിഞ്ഞു. എന്നാല്‍ എം. പി. യാക്കിയ പാര്‍ട്ടിയോടും ജനങ്ങളോടും നീതി പുലര്‍ത്താതെ തോറ്റതിനു ശേഷം ഡല്‍ഹിയിലേക്ക്‌ താമസം മാറ്റി. മുന്‍ എം. പി. എന്ന നിലയിലുള്ള എല്ലാ സൗകര്യങ്ങളും ഉപയോഗിച്ച്‌ ജീവിക്കുകയാണ്‌.
 
ആലപ്പുഴ നിയമ സഭാ ഉപ തിരഞ്ഞെടുപ്പില്‍ എല്‍. ഡി. എഫിനു വേണ്ടി മത്സരിക്കാന്‍ മനോജ്‌ മണ്ഡലത്തില്‍ എത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന്‌ നവംബര്‍ 8ന്‌ തുമ്പോളി ലോക്കല്‍ കമ്മിറ്റി യോഗം മനോജിനെ ഒഴിവാക്കാന്‍ തീരുമാനി ച്ചിരുന്നതാണ്‌. കഴിഞ്ഞ ദിവസം ചേര്‍ന്ന ലോക്കല്‍ കമ്മിറ്റി യോഗം മനോജിനെ പുറത്താക്കുകയും ചെയ്‌തു. അധികാരം നഷ്ടപ്പെട്ടതിനെ തുടര്‍ന്നുണ്ടായ മാനസികാ വസ്ഥയില്‍ നിന്നാണ്‌ ഇപ്പോള്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ പാര്‍ട്ടിക്ക്‌ എതിരെ ഉന്നയിച്ചു കൊണ്ട്‌ മനോജ്‌ പുതിയ മേച്ചില്‍ പുറം തേടിയുള്ള യാത്ര ആരംഭി ച്ചിരിക്കുന്നതെന്ന്‌ പത്രക്കുറിപ്പില്‍ പറയുന്നു.
 
പാര്‍ട്ടിയുടെ ഒരു രേഖയിലും പറയാത്ത കാര്യങ്ങള്‍ ഉന്നയിച്ചു കൊണ്ട്‌ പാര്‍ട്ടി അംഗമെന്ന നിലയില്‍ തന്റെ ഘടകത്തില്‍ പോലും പങ്കെടുക്കുകയോ അഭിപ്രായം പറയുകയോ ചെയ്യാതെ യാഥാര്‍ത്ഥ്യവുമായി പുല ബന്ധം പോലുമില്ലാത്ത ആരോപണമാണ്‌ തന്റെ കാര്യ സാധ്യതക്ക്‌ വേണ്ടി മനോജ്‌ ഉന്നയിച്ചതെന്ന്‌ പത്രക്കുറിപ്പില്‍ കുറ്റപ്പെടുത്തുന്നു.
 
- നാരായണന്‍ വെളിയം‌കോട്
 
 

Labels:

0അഭിപ്രായങ്ങള്‍ (+/-)






ആര്‍ക്കൈവ്സ്