28 November 2009
ഇന്ന് ഗുരുവായൂര്‍ ഏകാദശി
ഇന്ന് വൃശ്ചിക മാസത്തിലെ ശുക്ല പക്ഷ ഏകാദശി. ഇന്നാണ് ഗുരുവായൂരിലെ പ്രതിഷ്ഠാ ദിനവും. കൂടാതെ, ഭഗവാന്‍ കുരുക്ഷേത്ര ഭൂമിയില്‍ വെച്ച് അര്‍ജ്ജുനന് ഗീതോപദേശം നടത്തിയ ദിവസം എന്ന പ്രത്യേകത കൂടി ഉണ്ട് ഇന്നത്തെ ദിവസത്തിന്. ഏകാദശി ദിനത്തില്‍ ഭഗവാനെ ദര്‍ശിക്കുവാനും പ്രസാദ ഊട്ടിനുമായി ഗുരുവായൂരില്‍ ഭക്ത ലക്ഷങ്ങള്‍ ആണ് എത്തുക.
വലിയ ആഘോഷ പരിപാടികള്‍ ആണ് ഗുരുവായൂരില്‍ ഒരുക്കി യിരിക്കുന്നത്. ഗോതമ്പു ചോറും പായസവും അടങ്ങുന്ന ഏകാദശി പ്രസാദം രാവിലെ മുതല്‍ വിതരണം ചെയ്തു തുടങ്ങും. നാമ ജപ ഘോഷ യാത്രയും രഥ ഘോഷ യാത്ര യുമെല്ലാം ഇതിന്റെ ഭാഗമായി നടക്കും. ആയിര ക്കണക്കിനു നെയ് വിളക്കാണ് ഇന്നു തെളിയുക.രാത്രി വിളക്കെ ഴുന്നള്ളിപ്പാണ് മറ്റൊരു ചടങ്ങ്. നാലാം പ്രദക്ഷി ണത്തില്‍ ഭഗവാന്‍ എഴുന്നള്ളും. ഭഗവാന്റെ സ്വര്‍ണ്ണ ക്കോലം ഗുരുവായൂര്‍ പത്മ നാഭന്‍ വഹിക്കും. പുലര്‍ച്ച യോടെ കൂത്തമ്പ ലത്തില്‍ ദ്വാദശിപ്പണ സമര്‍പ്പണം ആരംഭിക്കും. അതു ഞായറാഴ്ച രാവിലെ ഒമ്പതു മണിയോളം തുടരും. ഞായറാഴ്ച രാവിലെ ഒമ്പതു മണിക്ക് നടയടക്കും. പിന്നീട് വൈകീട്ട് 3.30 നേ തുറക്കൂ. ഈ സമയത്ത് ക്ഷേത്ര സന്നിധിയില്‍ ചോറൂണ്, വിവാഹം, തുലാഭാരം, ശയന പ്രദക്ഷിണം തുടങ്ങിയവ ഉണ്ടാകില്ല. - എസ്. കുമാര്‍, ദുബായ് Labels: s-kumar |
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്