06 December 2009

ഡിസംബര്‍ ആറും ചില ചിന്തകളും - എസ്. കുമാര്‍

babri-masjid-demolitionപതിനേഴ്‌ വര്‍ഷം മുന്‍പ്‌ ഭരണകൂടങ്ങളുടെ വീഴച്ച മൂലമോ, ജാഗ്രത ക്കുറവു മൂലമോ എന്നു പറയാവുന്ന സാഹചര്യത്തില്‍ അയോധ്യയിലെ ബാബറി മസ്ജിദ്‌ വലിയ ഒരു സംഘം ആളുകളാല്‍ തകര്‍ക്ക പ്പെടുകയുണ്ടായി. തുടര്‍ന്ന് ഈ പതിനേഴു വര്‍ഷവും, ആ ദിവസം (ഡിസംബര്‍ 6), അത്യന്തം ഭീതിയോടെ ആണ്‌ ജാതി, മത ഭേദമന്യേ ഒരോരുത്തരും ഓര്‍ക്കുന്നത്‌. മാത്രമല്ല പ്രസ്തുത സംഭവത്തിനു പ്രതികാര മെന്നോണം, അന്നേ ദിവസം, ഭീകരമായ എന്തോ സംഭവിക്കും എന്ന ഭയപ്പാടോടെ, ആളുകള്‍ ഓരോ നിമിഷവും തള്ളി നീക്കുന്നു. ഭരണകൂടവും പല രീതിയില്‍ ഉള്ള ജാഗ്രത പുലര്‍ത്തുന്നു. ഓരോ വര്‍ഷവും, ഇത്‌ പല വിധ ചര്‍ച്ചകള്‍ക്കും, ഈമെയില്‍ വഴിയുള്ള പ്രചാരണങ്ങള്‍ക്കും വഴി വെക്കാറുണ്ട്‌. ഈ വര്‍ഷവും അതില്‍ യാതൊരു കുറവും ഉണ്ടായിട്ടില്ല.
 
ഇവിടെ തകര്‍ക്ക പ്പെട്ടതിനെ ഒരു ആരാധനാലയം എന്നതിനപ്പുറം ഒരു ചരിത്ര സ്മാരകം എന്നു കൂടെ നോക്കി ക്കാണേണ്ടതുണ്ട്‌. നൂറ്റാണ്ടുകള്‍ പഴക്കം ഉള്ള ഓരോ നിര്‍മ്മിതിക്കും, വിളിച്ചോതുവാന്‍ വിശ്വാസ ത്തിനപ്പുറം കുറേ കാര്യങ്ങള്‍ ഉണ്ട്‌. അതില്‍ സംസ്കാരത്തിന്റെയും, നിര്‍മ്മിക്കപ്പെട്ട കാലഘട്ട ത്തിന്റേയും ചരിത്രം കൂടെ അടങ്ങി യിരിക്കുന്നു. അതു കൊണ്ടു തന്നെ, ഇവിടെ നഷ്ടമാകുന്നത്‌ ചരിത്രത്തിന്റെ ശേഷിപ്പുകള്‍ കൂടിയാണ്‌. അധികാര മാറ്റങ്ങളുടേയും, കീഴടക്ക ലുകളുടേയും ഭാഗമായി ഇത്തരം അനവധി പൊളി ച്ചടക്കലുകള്‍ ചരിത്രത്തില്‍ കാണുവാന്‍ കഴിയും. എന്നാല്‍ ഒരു ആധുനിക സമൂഹത്തില്‍, ഇത്തരം തച്ചുടക്കലുകള്‍ സാധാരണമല്ല. അഫ്ഗാനി സ്ഥാനിലും, സമാനമായ അന്തരീക്ഷം നിലനില്‍ക്കു ന്നിടങ്ങളിലും, ചരിത്ര സ്മാരകങ്ങളെയും അന്യ സംസ്കാരത്തിന്റെ സൂചകങ്ങളെയും തുടച്ചു നീക്കുന്ന പ്രവണത കാണുവാന്‍ കഴിയും. അവിടെ താലിബാന്റെ പടയോട്ടത്തില്‍ ബുദ്ധ വിഹാരങ്ങളും പ്രതിമകളും നശിപ്പിക്ക പ്പെടുകയുണ്ടായി. എന്നാല്‍ ജനാധിപത്യ സമ്പ്രദായം നിലനില്‍ക്കുന്ന ഇന്ത്യയെ പ്പോലെ ഒരു രാജ്യത്ത്‌ അത്തരം സംഭവം നടന്നു എന്നത്‌ തീര്‍ച്ചയായും നിര്‍ഭാഗ്യകരം തന്നെ ആണ്‌.
 
ഓരോ മതവും പറയുന്നു തങ്ങള്‍ സമാധാന ത്തിനായി നിലകൊള്ളുന്നു എന്ന്. എന്നാല്‍ ചെറിയ ഒരു നിരീക്ഷണത്തില്‍ പോലും നമുക്ക്‌ മനസ്സിലാക്കുവാന്‍ കഴിയുക ഈ പറയുന്ന മത വിശ്വാസത്തിന്റെ പേരില്‍ / മത വിശ്വാസികളില്‍ പെട്ടവര്‍ ആണ്‌ അക്രമങ്ങള്‍ നടത്തുന്നതും പരസ്പരം പോരടിക്കുന്നതും എന്ന്. തന്റെ മതം സമാധാനത്തില്‍ വിശ്വസിക്കുന്നു എന്നു പറയുന്നവര്‍ എന്തു കൊണ്ട്‌ ഈ വൈരുദ്ധ്യം ഉണ്ടായി എന്നത്‌ ചിന്തിക്കേണ്ടതുണ്ട്‌. അന്യന്റെ ആരാധ നാലയങ്ങള്‍ നശിപ്പിച്ചും അവന്റെ ആരാധനയെ നിഷേധിച്ചും മര്‍ദ്ദിച്ചും ഭീഷണി പ്പെടുത്തിയും പ്രലോഭിപ്പിച്ചും അവസരം ചൂഷണം ചെയ്തും മതം മാറ്റിയും വളര്‍ത്തേണ്ടതാണ്‌ മത വിശ്വാസം എന്നത്‌ എത്ര മാത്രം മൗഢ്യം ആണെന്ന് ഒരു നിമിഷം ചിന്തിച്ചാല്‍ മനസ്സിലാ ക്കാവുന്നതേ ഉള്ളൂ. മതത്തിന്റെ പേരില്‍ നടത്തുന്ന തച്ചുടക്കലുകളും സ്ഫോടനങ്ങളും ഒരിക്കലും അതില്‍ ഏര്‍പ്പെടുന്നവന്റെ മതത്തെ കുറിച്ച്‌ സമൂഹത്തില്‍ മതിപ്പല്ല മറിച്ച്‌ സംശയവും ഭീതിയും ആണ്‌ ഉണ്ടാക്കുക. നിര്‍ഭാഗ്യ വശാല്‍ മതത്തിന്റെ പേരില്‍ ഹാലിളകുന്നവര്‍ ഇത്‌ തിരിച്ചറിയുന്നില്ല.
 
പ്രാര്‍ത്ഥന / ആരാധന എന്നത്‌ വളരെ ശാന്തമായ അന്തരീക്ഷത്തില്‍ ആയിരിക്കണം നടത്തപ്പെടേണ്ടത്‌ അല്ലാതെ അക്രമോത്സു കതയോടെയോ പര വിദ്വേഷത്തിന്റെ പരിവേഷ ത്തോടെയോ ചെയ്യേണ്ട ഒന്നാണ്‌ എന്നു കരുതുന്നത്‌ ശുദ്ധ മണ്ടത്തരമാണ്‌. മനസ്സിനെ ശുദ്ധീകരിക്കുവാനും മുന്നോട്ടുള്ള ജീവിതത്തില്‍ കൂടുതല്‍ കരുത്തു പകരുവാനും ഉതകുന്നത്‌ എന്ന രീതിയില്‍ ആണ്‌ വിവിധ മതങ്ങള്‍ പ്രര്‍ത്ഥനയെ ചിട്ടപ്പെടു ത്തിയിരിക്കുന്നത്‌. നിര്‍ഭാഗ്യ വശാല്‍ പലര്‍ക്കും പ്രാര്‍ത്ഥന യെന്നാല്‍ പരാതി പറയുവാനും ആഗ്രഹങ്ങള്‍ നടത്തി ത്തരുവാനും ഈശ്വരനോട്‌ പറയുവാനുള്ള അവസരം ആണ്‌, വേറെ ഒരു കൂട്ടര്‍ അന്യ മതക്കാരനെ അപഹസി ക്കുവനും പ്രകോപി പ്പിക്കുവാനും പ്രയോജന പ്പെടുത്തുന്നു. അപൂര്‍വ്വം ചിലര്‍ ശരിയായ അര്‍ത്ഥത്തില്‍ യഥാ വിധി ഉള്‍ക്കൊണ്ട്‌ പ്രര്‍ത്ഥന നടത്തുന്നു. ആഗ്രഹ നിവര്‍ത്തിക്ക്‌ ശതമാന കണക്കില്‍ വരെ "കമ്മീഷന്‍" പ്രഖ്യാപി ക്കുന്നവരും ഉണ്ട്‌. ഇത്തരക്കാര്‍ക്ക് യഥാ വിധി ചൂഷണം ചെയ്യുവാന്‍ ഉള്ള അവസരങ്ങള്‍ നമ്മുടെ സമൂഹത്തില്‍ വേണ്ടുവോളം ഉണ്ട് താനും.ഈശ്വരന്റെ ഏജന്റുമാരായി സ്വയമോ / ഒരു കൂട്ടം ആളുകളാലോ അവരോധിക്കപ്പെട്ട ഇത്തരക്കാര്‍ വിശ്വാസിയെ മാനസികമായും സാമ്പത്തികമായും ചൂഷണം ചെയ്യുന്നു. മറ്റൊരു കൂട്ടര്‍ രാഷ്ടീയക്കാര്‍ ആണ്‌. മതത്തെ ജനാധിപത്യ ത്തില്‍ അധികാര ത്തിലേറുവാന്‍ ഉള്ള എളുപ്പം ഉപായമായി അവര്‍ പ്രയോജന പ്പെടുത്തുന്നു. വിവിധ വിശ്വാസങ്ങള്‍ ഉള്ളവരും വിശ്വസം ഇല്ലാത്തവരും ഉള്ള പൊതു സമൂഹത്തെ ഒന്നായി കാണുക എന്നതാണ്‌ ജനാധിപത്യം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. എന്നാല്‍ മേല്‍പ്പറഞ്ഞ എളുപ്പ വഴിയിലൂടെ അധികാര ത്തിലെത്തുവാന്‍ മതേതര ജനാധിപത്യ ത്തിന്റെ ബാനര്‍ പേറുന്നവരും ശ്രമിക്കാറു ണ്ടെന്നത്‌ ജനാധിപത്യ ത്തിലെ മത വിശ്വാസത്തെ ചൂഷണം ചെയ്യുവാന്‍ ഉള്ള സാധ്യത എത്രയെന്നും ജനകീയ പ്രശങ്ങളെ മൂടി വെക്കുവാന്‍ ഉള്ള ഉപായമാണെന്നും വ്യക്തമാക്കുന്നു.
 
താന്‍ ഈശ്വര സൃഷ്ടി യാണെന്ന് പറയുന്നവന്‍ തന്നെ തൊട്ടടുത്ത മനുഷ്യന്‍ തന്റെ മതക്കാരന ല്ലാത്തതിനാല്‍ ഈശ്വര സൃഷ്ടിയല്ലെന്ന് പറയുമ്പോള്‍ അവിടെ തുടങ്ങുന്നു വിശ്വാസത്തിന്റെ പേരില്‍ ഉള്ള സംഘര്‍ഷം. പലയിടങ്ങളിലും അധികാരത്തിന്റെയും സാഹചര്യത്തിന്റേയും അടിസ്ഥാനത്തില്‍ അവന്‍ അപരന്റെ വിശ്വാസങ്ങളെ നിഷേധിക്കുന്നു. ഭാഗ്യവശാല്‍ ഒരു ജനാധിപത്യ രാജ്യമായതിനാല്‍ ഇന്ത്യയില്‍ മത സ്വാതന്ത്രം അനുവദിക്ക പ്പെട്ടിരിക്കുന്നു, എന്നാല്‍ അപൂര്‍വ്വം ചില അവസരങ്ങളില്‍ ചിലയിടങ്ങളില്‍ ഇതിനു തടസ്സങ്ങള്‍ സൃഷ്ടിക്കപ്പെടാറും തുടര്‍ന്ന് സംഘര്‍ഷം ഉണ്ടാകാറും ഉണ്ട്‌ എന്നത്‌ നിഷേധിക്കുന്നില്ല. എങ്കിലും ഇത്‌ ശ്രദ്ധയില്‍ പെട്ടാല്‍ ഭരണകൂടം അതിനെതിരെ നടപടി സ്വീകരിക്കാറും ഉണ്ട്‌.
 
നീണ്ട പതിനേഴ്‌ വര്‍ഷത്തിനു ശേഷം ആണ്‌ ലിബറാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ പുറത്തു വന്നിരിക്കുന്നത്‌. (അറിഞ്ഞിടത്തോളം ഈ റിപ്പോര്‍ട്ടില്‍ അന്നത്തെ കേന്ദ്ര ഭരണത്തി ലിരുന്നവരുടെ വീഴചയെ കുറിച്ച്‌ കാര്യമായ പരാമര്‍ശം ഇല്ല). ഈ സാഹചര്യത്തില്‍ ഇനി ഇത്തരം തര്‍ക്കങ്ങളും തച്ചുടക്കലുകളും ഇല്ലതാക്കുവാന്‍ വേണ്ട നടപടികളെ / ജാഗ്രതയെ കുറിച്ച്‌ അതില്‍ പറയുന്നുമുണ്ട്‌. ജുഡീഷ്യല്‍ അന്വേഷണം അര്‍ത്ഥ വത്താവണ മെങ്കില്‍ ആ റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചതു കൊണ്ടു മാത്രം ആകില്ല അതില്‍ എന്തെങ്കിലും വീഴ്‌ച്ചകള്‍ ഉണ്ടെങ്കില്‍ അതിനു പരിഹാരം കൊണ്ടും അതിലെ കണ്ടെത്തലുകളെ ഗൗരവമായി കണ്ടു കൊണ്ടും നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയും കുറ്റവാളികള്‍ ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുത്തും ആയിരിക്കണം. ജനാധിപത്യം പൗരനു ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ നില നിര്‍ത്തുവാനും അവന്റെ ആരാധനാ ലയങ്ങള്‍ സംരക്ഷിക്കുവാനും വേണ്ട നടപടികള്‍ സ്വീകരിക്കുവാന്‍ ഓരോ രാഷ്ടീയ കക്ഷിക്കും ബാധ്യതയുണ്ട്‌. അവര്‍ അത്‌ നടപ്പിലാക്കുവാന്‍ ശ്രദ്ധിക്കുക തന്നെ വേണം. നീതി നിഷേധിക്കപ്പെട്ടു എന്ന തോന്നലോടെയും ഭയപ്പാടോടെയും ഉള്ള ഒരു ദിനം പോലും ഇന്ത്യയിലെ കോടി ക്കണക്കായ ആളുകള്‍ക്ക്‌ ഉണ്ടാകാതിരിക്കട്ടെ.
 
- എസ്. കുമാര്‍
 
 

Labels:

0അഭിപ്രായങ്ങള്‍ (+/-)






ആര്‍ക്കൈവ്സ്