04 January 2010

ഗള്‍ഫ് മലയാളി കളോടുള്ള എയര്‍ ഇന്ത്യയുടെ ക്രുരത അവസാനിപ്പിക്കുക

air-india-flight-cancelled‍ഗള്‍ഫ് രാജ്യങ്ങളില്‍ പണിയെടുക്കു ന്നവരോട് എയര്‍ ഇന്ത്യ എക്സ്പ്രസ്സും കരിപ്പൂര്‍ വിമാനത്താവള അധികൃതരും കാണിക്കുന്നത് കൊടും ക്രുരതയാണ്. ഇതിനെതിരെ ശക്തമായി ശബ്ദമു യര്‍ത്താന്‍ പ്രവാസി സംഘടനകള്‍ തയ്യാറാകണം. യാതൊരു മുന്നറിയിപ്പും ഇല്ലാതെ വിമാനം വൈകിക്കലും റദ്ദാക്കലും പതിവാക്കിയ എയര്‍ ഇന്ത്യയും കരിപ്പൂര്‍ വിമാന ത്താവള അധികൃതരും ഇന്ന് കൂട്ടത്തോടെ ഫ്ലയിറ്റുകള്‍ റദ്ദ് ചെയ്യുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തി യിരിക്കുന്നു. എന്നിട്ടും ഇതിന് എതിരെ യാതൊരു നടപടിയും ബന്ധപ്പെട്ട വരുടെ ഭാഗത്തു നിന്ന് ഉണ്ടാകു ന്നില്ലാ യെന്നത് അത്യന്തം ഗൌരവമായി കാണേണ്ടതാണ്.
 
പൈലറ്റുമാര്‍ കൂട്ടത്തോടെ അവധി എടുക്കുമെന്ന് അറിഞ്ഞിട്ടു പോലും ബദല്‍ സംവിധാനം ഏര്‍പ്പെടുത്താതെ ഫ്ലയിറ്റുകള്‍ കൂട്ടത്തോടെ ക്യാന്‍സല്‍ ചെയ്യുകയാണ് ചെയ്തത്. ഈ വിവരം പോലും യാത്രക്കാരെ അറിയിക്കാന്‍ എയര്‍ ഇന്ത്യയുടെ ഉത്തരവാദി ത്തപ്പെട്ടവര്‍ തയ്യാറാ യില്ലായെന്നത് യാത്രക്കാരോട് അവര്‍ വെച്ചു പുലര്‍ത്തുന്ന ഹീന മനോഭാവ ത്തിന്റെ തെളിവാണ്.
 
ഇന്ത്യയുടെ ദേശിയ വിമാന ക്കമ്പിനിയായ എയര്‍ ഇന്ത്യയെ വിശ്വസിച്ച യാത്രക്കാരോട് ഇവര്‍ കാണിച്ച ക്രൂരത മാപ്പ് അര്‍ഹിക്കുന്നില്ല. എത്രയെത്ര യാത്രക്കാരെ യാണ് ഇവര്‍ ദിനം പ്രതി ദുരിതത്തില്‍ ആഴ്ത്തുന്നത് .
 
വിസാ കാലാവധിക്ക് മുമ്പ് ഗള്‍ഫില്‍ എത്തേണ്ടവരെ മാത്രമല്ല, മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കേ ണ്ടവരെയും മക്കളുടെ കല്യാണത്തിനും, അടിയന്തിര ചികിത്സക്കും പോകുന്നവരെ പോലും ദിനം പ്രതി യാതൊരു മനഃസാക്ഷി ക്കുത്തുമില്ലാതെ വട്ടം കറക്കി സംതൃപ്തി അടയുന്ന എയര്‍ ഇന്ത്യയുടെ ഈ നയം ഇനിയും തുടരാന്‍ അനുവദിച്ചു കൂടാ. ഇതിന് അടിയന്തിരമായി പരിഹാരം കാണാന്‍ അധികാരികളുടെ ഭാഗത്തു നിന്ന് സത്വര നടപടികള്‍ ഉണ്ടായേ മതിയാകൂ.
 
ക്രിസ്തുമസ്സ് ന്യൂ ഇയര്‍ ദിനങ്ങളില്‍ ഡസന്‍ കണക്കിന് ഫ്ലയിറ്റുകള്‍ ക്യാന്‍സല്‍ ചെയ്താണ് എയര്‍ ഇന്ത്യയും കരിപ്പൂര്‍ എയര്‍ പോര്‍ട്ട് അധികാരികളും മലബാറില്‍ നിന്നുള്ള യാത്രക്കാരെ വെല്ലു വിളിച്ചത്. ഈ ക്രുരത ഇന്നും തുടരുകയാണ്. ഇന്നു തന്നെ നാലോളം ഫ്ലയിറ്റുക ളാണിവര്‍ ക്യാന്‍സല്‍ ചെയ്തിരിക്കുന്നത്.
 
കേരളത്തിനോട് പൊതുവിലും, മലബാറിനോട് പ്രത്യേകിച്ചും എയര്‍ ഇന്ത്യയും ഇന്ത്യന്‍ വ്യോമയാന വകുപ്പും കടുത്ത അവഗണന ഇന്നും തുടരുകയാണ്. കരിപ്പൂര്‍ വിമാന ത്താവളം ഇന്ന് നാഥനില്ലാ കളരിയായി മാറിയിരിക്കുന്നു. അടിയന്തര ഘട്ടത്തില്‍ ആവശ്യമായ നടപടികള്‍ സ്വികരിക്കാന്‍ ബാധ്യസ്ഥനായ എയര്‍ പോര്‍ട്ട് മേനേജരും സ്റ്റേഷന്‍ മേനേജരും മാസങ്ങളായി കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഇല്ല.
 
കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാരോ കേന്ദ്ര പ്രവാസി കാര്യ വകുപ്പ് മന്ത്രിയോ എം. പി. മാരോ ഉദ്യോഗ സ്ഥന്‍മാരുടെ കുറ്റകരമായ അനാസ്ഥ യ്ക്കെതിരെ, അവഗണന യ്ക്കെതിരെ പ്രതികരിക്കാനോ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനോ തയ്യാറായിട്ടില്ല. കേരളിയരെ പൊതുവിലും, മലബാറിലെ യാത്രക്കാരെ പ്രതേകിച്ചും ദുരിതത്തി‍ ലേക്ക് തള്ളി വിടുന്ന എയര്‍ ഇന്ത്യയുടെ ക്രൂരതകള്‍ക്ക് എതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചേ മതിയാകൂ. യാതൊരു മുന്നറിയി പ്പുമില്ലാതെ ഫ്ലയിറ്റുകള്‍ ക്യാന്‍സല്‍ ചെയ്തത് കൊണ്ട് കഷ്ട നഷ്ടങ്ങളു ണ്ടായവര്‍ക്ക്, ജോലി നഷ്ടപ്പെട്ടവര്‍ക്ക്, മറ്റ് സാമ്പത്തിക നഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ട പരിഹാരം കൊടുക്കാന്‍ എയര്‍ ഇന്ത്യയും വ്യോമയാന വകുപ്പും തയ്യാറാകണം. ഇതിന് ആവശ്യമായ സമ്മര്‍ദ്ദം സര്‍ക്കാറില്‍ ചെലുത്താന്‍ പ്രവാസി സംഘടനകള്‍ക്ക് കഴിയേണ്ട തായിട്ടുണ്ട്.
 
- നാരായണന്‍ വെളിയംകോട്, ദുബായ്
 
 

Labels:

0അഭിപ്രായങ്ങള്‍ (+/-)






ആര്‍ക്കൈവ്സ്