02 December 2009

ഭോപ്പാല്‍ - മഹാ ദുരന്തത്തിന്റെ കാല്‍ നൂറ്റാണ്ട്‌

പതിനായിരങ്ങള്‍ക്ക്‌ ജീവന്‍ നഷ്ടപ്പെടുകയും ലക്ഷ ക്കണക്കി നാളുക ളുകളുടെ ജീവിതത്തെ മഹാ ദുരിതത്തിന്റെ കറുത്ത കയത്തിലേക്ക്‌ തള്ളി വിടുകയും ചെയ്ത ഭോപ്പാല്‍ വാതക ദുരന്തത്തിനു ഇന്ന് കാല്‍ നൂറ്റാണ്ട്‌ തികയുന്നു. യൂണിയന്‍ കാര്‍ബൈഡ്‌ എന്ന കമ്പനിയില്‍ നിന്നും ചോര്‍ന്ന വിഷ വാതകത്തിന്റെ കറുത്ത പുക ഇന്നും അവിടത്തെ ആളുകള്‍ ഭീതിയോടെ ഓര്‍ക്കുന്നു. പുതു തലമുറയിലെ പലരും അതിന്റെ ജീവിക്കുന്ന രക്ത സാക്ഷികളായി നരക തുല്യമായ ജീവിതവും നയിക്കുന്നു. അന്നുണ്ടായ ദുരന്തം പലരേയും നിത്യ രോഗികളാക്കി മാറ്റി, ദുരന്ത പ്രദേശത്ത്‌ പിന്നീട്‌ ജനിച്ച പല കുട്ടികള്‍ക്കും വൈകല്യങ്ങള്‍ ഉണ്ടായി.
 
1984 ഡിസംബര്‍ 2 ന്റെ രാത്രി ബഹു രാഷ്ട്ര കമ്പനിയായ യൂണിയന്‍ കാര്‍ബൈഡിന്റെ പ്ലാന്റില്‍ നിന്നും വായുവില്‍ കലര്‍ന്ന മീഥൈല്‍ ഐസോ സയനൈഡ്‌ എന്ന വിഷ വാതകം വിതച്ചത്‌ കനത്ത ജീവ നഷ്ടമായിരുന്നു.
 
ഇന്നും ഭോപ്പാല്‍ നഗരത്തിന്റെ അന്തരീക്ഷത്തില്‍ ദുരന്തത്തിന്റെ വേദനയും പ്രാണ വായുവിനായി പിടഞ്ഞവരുടെ ദീന രോദനങ്ങളും തളം കെട്ടി നില്‍ക്കുന്നു. കാല്‍ നൂറ്റാണ്ടു കഴിഞ്ഞിട്ടും ആ കാള രാത്രിയുടെ ഓര്‍മ്മകള്‍ അവരെ വേട്ടയാടുന്നു.
 
- എസ്.കുമാര്‍, ദുബായ്
 



25 years after the Bhopal gas tragedy



 
 

Labels:

0അഭിപ്രായങ്ങള്‍ (+/-)






ആര്‍ക്കൈവ്സ്