10 January 2010

മുന്‍ എം. പി. കെ. എസ്‌. മനോജ്‌ സി. പി. എമ്മില്‍ നിന്നും രാജി വെച്ചു

ആലപ്പുഴയിലെ മുന്‍ എം. പി. യും പ്രമുഖ സി. പി. എം. നേതാവുമായ ഡോ. കെ. എസ്‌. മനോജ്‌ പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചു. തെറ്റു തിരുത്തല്‍ രേഖയില്‍ പാര്‍ട്ടി ഭാരവാഹികളും, ജന പ്രതിനിധികളും മത വിശ്വാസ സംബന്ധിയായി പാലിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ചുള്ള ചില പരാമര്‍ശ ങ്ങളാണത്രെ തുമ്പോളി ലോക്കല്‍ കമ്മറ്റി അംഗമായ മനോജിന്റെ രാജിക്ക്‌ കാരണമെന്ന് അറിയുന്നു. മനോജിന്റെ രാജി സി. പി. എം. രാഷ്ടീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക്‌ വഴി വെച്ചേക്കും.
 
തിരഞ്ഞെടുപ്പ്‌ രാഷ്ടീയത്തില്‍ കണ്ണൂരില്‍ അല്‍ഭുതം കാട്ടിയ അബ്ദുള്ള ക്കുട്ടിയെ പ്പോലെ ആലപ്പുഴയില്‍ അത്തരം ഒരു പ്രകടനമാണ്‌ മനോജും കാഴ്ച വെച്ചത്‌. ലത്തീന്‍ കത്തോലിക്ക വിശ്വാസിയായ ഡോ. മനോജ്‌ ആലപ്പുഴയില്‍ കോണ്‍ഗ്രസ്സിലെ കരുത്തനായ സ്ഥാനാര്‍ത്ഥി വി. എം. സുധീരനെ പരാജയ പ്പെടുത്തിയതിലൂടെ ഏറെ ശ്രദ്ധ നേടിയിരുന്നു. മനോജ്‌ ഇപ്പോള്‍ ഡല്‍ഹിയില്‍ ഡോക്ടറായി പ്രാക്ടീസ്‌ ചെയ്യുകയാണ്‌.
 
- എസ്. കുമാര്‍
 
 

Labels:

0അഭിപ്രായങ്ങള്‍ (+/-)






ആര്‍ക്കൈവ്സ്