12 November 2009

ചുവപ്പ്‌ മങ്ങുന്ന ബംഗാള്‍ - എസ് കുമാര്‍

കമ്യൂണിസ്റ്റുകള്‍ ഭരിക്കുന്ന / ഭരിച്ച സംസ്ഥാനങ്ങള്‍ എന്ന പേരിലാണ് ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തില്‍ കേരളത്തെയും ബംഗാളിനെയും വ്യത്യസ്ഥമായി അടയാള പ്പെടുത്തുന്നത്‌. ലോകത്തില്‍ ആദ്യമായി ബാലറ്റിലൂടെ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് മന്ത്രി സഭ കേരളത്തില്‍ ആണെങ്കില്‍, ഏറ്റവും അധികം കാലം തുടര്‍ച്ചയായി കമ്യൂണിസ്റ്റുകള്‍ ഭരിച്ച സംസ്ഥാനം എന്ന പദവി ബംഗാളിനു അവകാശ പ്പെട്ടതാണ്‌. രണ്ടിടത്തും പാര്‍ട്ടി ശക്തിപ്പെട്ടത്‌ കര്‍ഷക - തൊഴിലാളി സമരങ്ങളിലൂടെ. അധികാരത്തില്‍ ഏറിയതും അവശ വിഭാഗങ്ങളുടെ വോട്ടുകളിലൂടെ. രണ്ടു സംസ്ഥാന ങ്ങളിലും ഇപ്പോള്‍ ഭരിക്കുന്നതും ഇടതു പക്ഷം. കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആണെങ്കിലും, ഇന്നു രണ്ടിടത്തും ഇടതു പക്ഷം ചരിത്രത്തില്‍ എങ്ങും കണ്ടിട്ടില്ലാത്ത വിധം പ്രതിസന്ധി കളിലൂടെ കടന്നു പോകുന്നു. കരുത്തും പ്രചോദനവും നല്‍കിയ ജന വിഭാഗങ്ങള്‍ ഇവരില്‍ നിന്നും അകന്നു പോകുന്നു എന്നാണ്‌ സമകാലിക തിരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ വ്യക്തമാക്കുന്നത്‌.
 
കേരളത്തെ സംബന്ധിച്ച്‌ നിയമ സഭാ തിരഞ്ഞെടു പ്പുകളില്‍ ഭരണം മാറി മാറി വരുന്ന സ്ഥിതിയുള്ള പ്പോള്‍ തുടര്‍ച്ചയായി പതിറ്റാണ്ടുകള്‍ ഭരിച്ച ചരിത്രമാണ്‌ ബംഗാളിലെ ഇടതു പക്ഷത്തി നുള്ളത്‌. ഉപ തിരഞ്ഞെ ടുപ്പുകളില്‍ പൊതുവെ ഇടതു പക്ഷമാണ്‌ രണ്ടിടത്തും ജയിക്കാറുള്ളത്‌. എന്നാല്‍ ഇത്തവണ ഉപ തിരഞ്ഞെടുപ്പു ഫലങ്ങള്‍ വന്നതോടെ കേരളത്തില്‍ യു. ഡി. എഫ്‌. തങ്ങളുടെ സീറ്റുകള്‍ നിലനിര്‍ത്തി യെന്നതു മാത്രമല്ല ബംഗാളില്‍ ഇടതു പക്ഷത്തെ സംബന്ധിച്ച്‌ കൂടുതല്‍ ആശങ്കാ ജനകമാണ്‌ കാര്യങ്ങള്‍ എന്നാണ്‌.
 
ഇന്ത്യയില്‍ ഇടതു പക്ഷത്തിനു ഭരണ പരമായും രാഷ്ടീയ പരമായും സ്വാധീനമുള്ള രണ്ടു പ്രമുഖ സംസ്ഥാന ങ്ങളിലും വേരുകള്‍ അനുദിനം നഷ്ടപ്പെടുന്നു എന്നതാണ്‌ കേരളത്തിലും ബംഗാളിലും നിന്നുള്ള തിരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ ഒരിക്കല്‍ കൂടെ അടയാള പ്പെടുത്തുന്നത്‌. ഇടതു പക്ഷ കൂട്ടായ്മയിലെ പ്രമുഖ പാര്‍ട്ടിയായ മാര്‍ക്സിസ്റ്റു പാര്‍ട്ടിക്കാണ്‌ ഇതില്‍ ഏറേ ക്ഷീണം സംഭവിക്കുന്നത്‌. ഉപ തിരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റു പോലും കരസ്ഥ മാക്കുവാന്‍ ആകാതെ, ചരിത്ര പരമായ പരാജയം ഏറ്റു വാങ്ങേണ്ട ഗതികേടി ലാണവര്‍. കാലങ്ങളായി കൈവശ മിരുന്ന മണ്ഡലങ്ങളില്‍ തൃണമൂല്‍ ജയിച്ചു കയറുന്ന കാഴ്ചയാണ്‌ അവിടെ ദൃശ്യമാകുന്നത്‌.
 
ലോക് സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ്‌ അനുകൂല തരംഗം ആയിരുന്നു എന്ന് പരസ്യമായി ന്യായം പറഞ്ഞെങ്കിലും പാര്‍ട്ടി ജനങ്ങളില്‍ നിന്നും അകന്നു പോകുന്നു എന്നതിന്റെ സൂചനകള്‍ തിരഞ്ഞെടുപ്പു ഫലങ്ങളെ സംബന്ധിച്ച അവലോകന ങ്ങളില്‍ ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ അതിനു തടയിടുവാന്‍ ആയില്ല എന്നു വേണം പുതിയ പരാജയങ്ങളില്‍ നിന്നും മനസ്സിലാക്കുവാന്‍.
 
സംസ്ഥാനത്ത്‌ കൂടുതല്‍ വ്യവസായങ്ങള്‍ വരുവാന്‍ വേണ്ടി നടത്തിയ ശ്രമങ്ങളില്‍ വന്ന പാളിച്ച, സാധാരണക്കാരെ പാര്‍ട്ടിയില്‍ നിന്നും അകറ്റി എന്നു വേണം കരുതുവാന്‍. വ്യവസായ വല്‍ക്കരണ ത്തിനായുള്ള ഭൂമി ഏറ്റെടുക്കല്‍ പലപ്പോഴും വിവാദങ്ങളിലും പ്രതിഷേധ ങ്ങളിലും ഒരു വേള പോലീസ്‌ ലാത്തി ച്ചാര്‍ജ്ജുക ളിലേക്കും വെടി വെപ്പിലേക്കും എത്തിയ തോടെ കാര്യങ്ങള്‍ കൈ വിട്ടു പോകുവാന്‍ തുടങ്ങി. നന്ദിഗ്രാം പോലുള്ള സംഭവങ്ങള്‍ കടുത്ത ആഘാതമാണ്‌ ഇടതു സര്‍ക്കാരിനു ഏല്‍പ്പിച്ചത്‌. കൃഷി ഭൂമി കര്‍ഷകനെന്ന മുദ്രാവാക്യ ത്തില്‍ നിന്നും കൃഷി ഭൂമികള്‍ വ്യവസായി ക്കെന്ന നയത്തിലേക്ക്‌ ഇടതു പക്ഷം പോകുന്നു എന്ന ആശങ്ക കര്‍ഷകരില്‍ ശക്തമായി. ഇതോടൊപ്പം കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും ഒപ്പമല്ല, വ്യവസായ ലോബികള്‍ ക്കൊപ്പമാണെന്ന പ്രചാരണം വ്യാപകമായി പാര്‍ട്ടി നയങ്ങളെ / സര്‍ക്കാര്‍ നയങ്ങളെ സംബന്ധിച്ച്‌ കര്‍ഷകരിലും സാധാരണ ക്കാരിലും ഉണ്ടാക്കിയ അസ്വാരസ്യങ്ങളും, ആശങ്കകളും, അവസരോ ചിതമായി പ്രതിപക്ഷ കക്ഷികള്‍ പ്രയോജന പ്പെടുത്തുവാനും തുടങ്ങി. ഇതിന്റെ പ്രതിഫലനം തിരഞ്ഞെടുപ്പില്‍ വ്യക്തമായി. ഇതോടൊപ്പം വര്‍ദ്ധിച്ചു വരുന്ന രാഷ്ട്രീയ സംഘട്ടനങ്ങളും, "മാവോയിസ്റ്റു ആക്രമണങ്ങളും" കൂടെ ചേര്‍ന്നതോടെ പരാജയത്തിന്റെ ആഘാതം ഒന്നു കൂടെ വര്‍ദ്ധിച്ചു.
 
ജ്യോതി ബസുവിന്റെ കാലഘട്ട ത്തില്‍ ആരംഭിച്ചതും പിന്നീട്‌ ബുദ്ധ ദേവ്‌ കൂടുതല്‍ ആവേശത്തോടെ നടപ്പാക്കി യതുമായ വ്യവസായ നയങ്ങള്‍ വേണ്ട വിധം വിജയ പ്രദമാക്കുവാന്‍ ഇടതു പക്ഷത്തി നായില്ല. ജനകീയ - മുതലാളിത്വ വിരുദ്ധ സമരങ്ങളിലൂടെ ജന മനസ്സുകളില്‍ ഇടം പിടിക്കുകയും അതു വഴി അധികാരത്തില്‍ ഏറുകയും ചെയ്ത പ്രസ്ഥാനത്തെ അവരുടെ പുതിയ നയങ്ങളുടെ പേരില്‍ ഇന്നു ജനം സംശയ ത്തോടെ നോക്കി ക്കാണുവാന്‍ തുടങ്ങിയിരിക്കുന്നു. മൂന്നു പതിറ്റാണ്ടു ഭരിച്ചിട്ടും ബംഗാള്‍ ഗ്രാമങ്ങളില്‍ ആനുപാതികമായ വളര്‍ച്ചയോ പുരോഗതിയോ കൊണ്ടു വരുവാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ഇന്നും, വേണ്ടത്ര വെളിച്ചമോ, വെള്ളമോ, വിദ്യാഭ്യാസമോ കടന്നു ചെല്ലാത്ത ഗ്രമങ്ങള്‍ ബംഗാളിന്റെ ശാപമായി തുടരുന്നു.
 
ഇപ്പോള്‍ നേരിട്ട പരാജയങ്ങളെ ഉള്‍ക്കൊണ്ട്‌ പ്രവര്‍ത്തി ച്ചില്ലെങ്കില്‍ ഇനി വരുന്ന തദ്ദേശ ഭരണ സ്ഥാപന ങ്ങളിലേക്കുള്ള തിരഞ്ഞെ ടുപ്പുകളില്‍ ഇതിനേക്കാള്‍ കടുത്ത പ്രത്യഘാതം ആയിരിക്കും നേരിടേണ്ടി വരിക. ഏകാധിപ ത്യപരമായ നിലപാടുമായി ജനങ്ങളില്‍ നിന്നും അകന്നു കൊണ്ട്‌ ഒരു പ്രസ്ഥാനത്തിനും ജനാധിപ ത്യത്തില്‍ അധിക നാള്‍ നിലനില്‍ക്കാ നാകില്ല, പ്രത്യേകിച്ചും നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ നിമിഷ ങ്ങള്‍ക്കകം മാധ്യമ ങ്ങളിലൂടെ ദൃശ്യമാകുന്ന ആധുനിക ലോകത്ത്‌. പാര്‍ട്ടി ക്കകത്തെ അസ്വാര സ്യങ്ങളെയും പാര്‍ട്ടി നേതാക്ക ന്മാരുടെ ജീവിത ശൈലിയിലെ ഗതി മാറ്റവും ശരിയാം വണ്ണം വിലയിരുത്തി കണ്ണു തുറന്ന്‍ പ്രവര്‍ത്തി ച്ചില്ലെങ്കില്‍ പതിറ്റാണ്ടു കളായി കയ്യാളുന്ന അധികാരം അധിക നാള്‍ നീണ്ടു നില്‍ക്കില്ല എന്ന് വ്യക്തമാകുന്നു.
 
- എസ് കുമാര്‍
 
 

Labels:

0അഭിപ്രായങ്ങള്‍ (+/-)






ആര്‍ക്കൈവ്സ്