17 January 2010

ബംഗാളിന്റെ വീര പുത്രന്‍ ജ്യോതി ബസു ഓര്‍മ്മയായി

jyoti-basuആധുനിക ബംഗാളിന്റെ ചരിത്രം രൂപപ്പെടുത്തിയ ജ്യോതി ബസു, ബംഗാളിന്റെ വീര പുത്രന്‍ ഓര്‍മ്മയായി. 95 വയസായിരുന്നു. കോല്‍ക്കത്ത എ. എം. ആര്‍. ഐ. ആശുപത്രി യിലായിരുന്നു അന്ത്യം. സി. പി. എം. സംസ്ഥാന സെക്രട്ടറി ബിമന്‍ ബോസാണു ബസുവിന്റെ മരണ വിവരം അറിയിച്ചത്. ജ്യോതി ബസു എന്ന പ്രമുഖ നേതാവ് ഈ ലോകത്തോട് വിട പറഞ്ഞുവെന്നു ബിമന്‍ ബോസ് മാധ്യമങ്ങളെ അറിയിച്ചു. കൂടുതലൊന്നും വിശദീ കരിക്കാന്‍ തനിക്കു കഴിയില്ലെന്നു പറഞ്ഞു മാധ്യമ ങ്ങളില്‍ നിന്ന് അദ്ദേഹം അകന്നു പോയി.
 
അസുഖ ബാധയെ ത്തുടര്‍ന്നു ബസു ദീര്‍ഘ നാളായി ചികിത്സ യിലായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അസുഖം മൂര്‍ച്ഛിച്ചതിനെ ത്തുടര്‍ന്നു വെന്‍റിലേ റ്ററിലായിരുന്നു. ഹൃദയം, തലച്ചോറ്, വൃക്ക, ശ്വാസ കോശം, കരള്‍ എന്നിവയുടെ പ്രവര്‍ത്തനം കഴിഞ്ഞ ദിവസം പൂര്‍ണമായും തകരാറിലായി. വൃക്ക തകരാറി ലായതിനെ ത്തുടര്‍ന്നു ശനിയാഴ്ച ബസുവിനെ എട്ടു മണിക്കൂര്‍ നീണ്ട ഹീമോ ഡയാലിസിസ് നടത്തി.
 
കടുത്ത ന്യുമോണിയ ബാധയെ ത്തുടര്‍ന്നു ഈ മാസം ഒന്നിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ അഞ്ചാം തീയതിയോടെ ആരോഗ്യ നില വഷളായി. ഇതിനിടെ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ പ്രധാന മന്ത്രി മന്‍മോഹന്‍ സിങ് എയിംസിലെ ഡോക്റ്റര്‍മാരുടെ സേവനം വാഗ്ദാനം ചെയ്തിരുന്നു
 
ജ്യോതി ബസു
ജനനം : ജൂലൈ 8, 1914.
 
കല്‍ക്കത്തയില്‍ സെന്റ്‌ സേവിയേഴ്‌സ്‌ കോളേജ്‌, പ്രസിഡന്‍സി കോളേജ്‌ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇംഗ്ലീഷില്‍ ബി. എ. ഹോണേഴ്‌സും, ലണ്ടനിലെ മിഡില്‍ ടെമ്പിളില്‍ നിന്നും നിയമ പഠനവും നേടിയ ബസു യു. കെ. യില്‍ ആയിരുന്നപ്പോള്‍ തന്നെ മാര്‍ക്‌സി സത്തിലും രാഷ്ട്രീയത്തിലും ആകൃഷ്ടനായി.
 
ഹാരി പോളിറ്റ്‌, രജനി പാം ദത്ത്‌, ബെന്‍ ബ്രാഡ്‌ലി തുടങ്ങിയ ബ്രിട്ടനിലെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി നേതാക്കളുമായി അടുത്ത്‌ സഹകരിച്ചു. ലണ്ടനിലെ ഇന്ത്യന്‍ ലീഗിലും, ബ്രിട്ടനിലെ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ സ്റ്റുഡന്‍സിലും അംഗമായിരുന്നു. ലണ്ടന്‍ മജിലിസിന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.
 
ഇന്ത്യയില്‍ തിരിച്ചെ ത്തിയപ്പോള്‍ കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യയുടെ അംഗമായി. 1952 മുതല്‍ 1957 വരെ വെസ്റ്റ്‌ ബംഗാള്‍ കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യയുടെ സെക്രട്ടറി.
 
1946 ല്‍ ബംഗാള്‍ നിയമ സഭയിലേയ്‌ക്കു തിരഞ്ഞെടുക്കപ്പെട്ടു. സ്വാതന്ത്ര്യാനന്തരം, 1952, 1957, 1962, 1967, 1969, 1971, 1977, 1982, 1987, 1991, 1996 വര്‍ഷങ്ങളില്‍ പശ്ചിമ ബംഗാള്‍ നിയമ സഭാംഗമായി തെരഞ്ഞെ ടുക്കപ്പെട്ടു. 1957 മുതല്‍ 1967 വരെ ബംഗാള്‍ നിയമ സഭയില്‍ പ്രതിപക്ഷ നേതാവായി. 1967 ലും 1969 ലും ഉപ മുഖ്യമന്ത്രിയായി.
 
1977 ജൂണ്‍ 21 ന്‌ ബംഗാള്‍ മുഖ്യ മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്‌തു. തുടര്‍ച്ചയായി അഞ്ചു വര്‍ഷം ഇടതുപക്ഷ സര്‍ക്കാരിനെ നയിച്ചു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യ മന്ത്രിയായി രുന്നതിനുള്ള ബഹുമതിയുമായി 2000 നവംബര്‍ ആറിനു മുഖ്യ മന്ത്രി പദം വിട്ടു.
 
അവസാന കാലത്ത് സി. പി. ഐ. (എം.) കേന്ദ്ര കമ്മിറ്റി അംഗം, പോളിറ്റ്‌ ബ്യൂറോ പ്രത്യേക ക്ഷണിതാവ്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വന്നു.
 
- നാരായണന്‍ വെളിയം‌കോട് ‍
 
 

Labels:

0അഭിപ്രായങ്ങള്‍ (+/-)






ആര്‍ക്കൈവ്സ്