11 April 2010

സഃ ഇമ്പിച്ചി ബാവ - ഏറനാടിന്റെ വീര പുത്രന്‍; കേരളത്തിന്റെ ധീര നേതാവ്

imbichi-bavaഏറനാടിന്റെ വീര പുത്രന്‍ കേരളത്തിന്റെ ധീര നേതാവ് സഃ ഇമ്പിച്ചി ബാവ നമ്മെ വിട്ട് പിരിഞ്ഞിട്ട് ഇന്നേക്ക് പതിനഞ്ച് വര്‍ഷം തികയുകയാണു. ആറു പതിറ്റാണ്ടോളം കാലം നീണ്ടു നിന്ന ഉദാത്തമായ പൊതു ജീവിതത്തിന് ഉടമയായിരുന്നു സഃ ഇമ്പിച്ചി ബാവ. ജീവിതം തന്നെ പോരാട്ടമാക്കി മാറ്റിയ, ലക്ഷ്യ ബോധവും ആദര്‍ശ ബോധവും സാഹസികതയും സമന്വയിപ്പിച്ച ആ വിപ്ലവ കാരിയുടേ ജീവിതം സദാ കര്‍മ്മ നിരതമായിരുന്നു. മൂല്യ ച്യുതി നിറഞ്ഞു നില്‍ക്കുന്ന ഇന്നത്തെ ഇന്ത്യന്‍ വ്യവസ്ഥയില്‍ ജീവിക്കുന്ന പുതിയ തലമുറക്ക് സഖാവ് ഇമ്പിച്ചി ബാവയില്‍ നിന്ന് വളരെയെറെ പഠിക്കാനുണ്ട്.
 
മലബാര്‍ പ്രദേശത്തെ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളായിരുന്ന മുസ്ലിം കമ്യൂണിസ്റ്റുകാരില്‍ ഏറ്റവും പ്രമുഖനും പ്രധാനി യുമായിരുന്നു സഖാവ് ഇമ്പിച്ചി ബാവ. ജീവിതാവസാനം വരെ വിപ്ലവ പ്രസ്ഥാന ത്തിന്റെ ചെങ്കൊടി ഉയര്‍ത്തി പിടിച്ച് അന്ധ വിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ ശക്തമായ ചെറുത്ത് നില്‍പ്പും. സാധാരണ ക്കാരന്റെ ആവശ്യങ്ങള്‍ക്കും അവകാശ ങ്ങള്‍ക്കും വേണ്ടി പട നയിക്കുകയും ചെയ്തിട്ടുള്ള സഃ ഇമ്പിച്ചി ബാവ, രാജ്യ സഭ മെമ്പര്‍, ലോക സഭ മെമ്പര്‍, എം. എല്‍. എ., മന്ത്രി എന്നി സ്ഥാനങ്ങളില്‍ ആത്മാര്‍ഥ പ്രവര്‍ത്തനം കാഴ്ച വെച്ച് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഏത് ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുമ്പോഴും തന്റെ കാലടിക്കു കീഴിലുള്ള മണ്ണില്‍ - ബഹുജന പ്രസ്ഥാനത്തില്‍ തന്നെ അദ്ദേഹം ഉറച്ചു നിന്നു. മന്ത്രി സ്ഥാനത്ത് ഇരിക്കുമ്പോള്‍ പോലും ഒരു പ്രക്ഷോഭ കാരിയായിട്ടാണു അദ്ദേഹം ജനങ്ങള്‍ക്ക് മുന്നില്‍ വന്നത്. അതാണു ആ മഹാന്റെ സവിശേഷത.
 
ജാതി മത പരിഗണനകള്‍ക്ക് അതീതമായി തൊഴിലാളി വര്‍ഗ്ഗത്തിന്റെ ചേരിയില്‍ കാല്‍ ഉറപ്പിച്ച് നില്‍ക്കുമ്പോഴും തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാന ത്തിലേക്ക് മുസ്ലിം സമുദായത്തെ ആകര്‍ഷിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗത്തെ ക്കുറിച്ച് അദ്ദേഹം ചിന്തിച്ചിരുന്നു. മുസ്ലിം സമുദായം കൂടി ഉള്‍ക്കൊള്ളാത്ത ഒരു ഇടതു പക്ഷത്തെയോ ഇടതു പക്ഷത്തിന്റെ ഭാഗമല്ലാത്ത മുസ്ലിം സമുദായത്തെയോ അദ്ദേഹത്തിന് വിഭാവനം ചെയ്യാന്‍ കഴിഞ്ഞില്ല.
 
മന്ത്രിയെന്ന നിലയില്‍ വളരെ വ്യത്യസ്ഥവും പ്രശസ്തവുമായ സേവനമായിരുന്നു സഖാവ് ഇമ്പിച്ചി ബാവയുടെത്. ഐ. എ. എസ്., ഐ. പി. എസ്. ഉദ്യോഗ സ്ഥന്മാരും സാങ്കേതിക വിദഗ്ധരും ബ്യുറോക്രസിയുടെ തലപ്പത്തിരുന്ന് നിയമങ്ങളുടെയും ചട്ടങ്ങളുടെയും നൂലാമാലകള്‍ എടുത്തിട്ട് തടസ്സം സൃഷ്ടിക്കുമ്പോള്‍ അതു കേട്ട് വെറുതെ യിരിക്കുന്ന മന്ത്രി യായിരുന്നില്ല സഃ ഇമ്പിച്ചി ബാവ. നിയമങ്ങളും ചട്ടങ്ങളും തടസ്സം നില്‍ക്കാത്ത വിധം ലക്ഷ്യം കൈവരി ക്കുന്നതില്‍ ഇമ്പിച്ചി ബാവയുടെ നിശ്ചയ ധാര്‍ഢ്യത്തിന് കഴിഞ്ഞു വെന്നതാണു അദ്ദേഹത്തിന്റെ വിജയ രഹസ്യം. പലരും മന്ത്രി മാരായിരുന്നു വെങ്കിലും യഥാര്‍ത്ഥ മന്ത്രി വകുപ്പ് സിക്രട്ടറി മാരായിരുന്നു. എന്നാല്‍ ഇമ്പിച്ചി ബാവ യഥാര്‍ത്ഥ മന്ത്രി തന്നെ യായിരുന്നു.
 
നല്ലൊരു ഭരണാധി കാരിയെന്ന നിലയില്‍ സഖാവ് ഇമ്പിച്ചി ബാവ ഏറെ പ്രശസ്തി നേടിയിരുന്നു. ട്രാന്‍സ്പോര്‍ട്ട് മന്ത്രി യായിരിക്കെ തന്റെ ഭരണ പാടവം അദ്ദേഹം തെളിയിച്ചു. തീരുമാനം എടുക്കുന്നതിലും നടപ്പാക്കുന്നതിലും സഖാവ് പ്രകടിപ്പിച്ചിരുന്ന കഴിവ് അത്ഭുത കരമായിരു ന്നുവെന്ന് ഏവര്‍ക്കും അറിയാ വുന്നതാണു. പൊന്നാനിയില്‍ സ്കുളുകളും കോളേജുകളും ഉണ്ടാക്കുന്നതിനും, യാത്രാ സൗകര്യം മെച്ചപ്പെ ടുത്തുന്നതിനും, ട്രാന്‍സ്പോര്‍ട്ട് ഡിപ്പോ തുറക്കുന്നതിനും, ആരോഗ്യ രംഗം പരിപോഷി പ്പിക്കുന്നതിനും, പൊന്നാനി പോര്‍ട്ട് വികസിപ്പി ക്കുന്നതിനും, സാധാരണ ക്കാരന്റെ ദൈനം ദിന ആവശ്യങ്ങള്‍ക്കും സഖാവ് പ്രത്യേക താല്പര്യമാണു എടുത്തിരുന്നത്. അതു കൊണ്ടു തന്നെയാണു സഖാവ് ഇമ്പിച്ചി ബാവക്ക് പൊന്നാനി സുല്‍ത്താന്‍ എന്ന ഓമനപ്പേര്‍ നാട്ടുകാര്‍ സ്നേഹ പൂര്‍‌വ്വം നല്‍കിയതും. എന്നാല്‍ എല്ലാ അര്‍ത്ഥത്തിലും അദ്ദേഹം പൊന്നാനിയുടെ സുല്‍ത്താന്‍ തന്നെയായിരുന്നു.
 
നര്‍മ്മ രസം തുളുമ്പുന്ന സംഭാഷണം പോലെ സരളവും ആശയ സമ്പുഷ്ടവു മായിരുന്നു സഖാവിന്റെ പ്രസംഗങ്ങളും. പാട്ടുകളും തമാശയുമായി മണിക്കൂറു കളോളം യാതൊരു മുഷിപ്പും കൂടാതെ സദസ്സിനെ പിടിച്ചി രുത്താനുള്ള കഴിവ് അപാരമായിരുന്നു.
 
തല ഉയര്‍ത്തി പ്പിടിച്ച് ഒന്നിനേയും കൂസാതെയുള്ള സഖാവിന്റെ നടത്തമുണ്ടല്ലോ... അത് മലയാളിയുടെ മനസ്സില്‍ നിന്ന് ഒരിക്കലും മാഞ്ഞു പോകില്ല...
 
നര്‍മ്മ രസത്തില്‍ ചാലിച്ച ആ സംഭാഷണങ്ങളും പ്രസംഗങ്ങളും ഇപ്പോഴും മലയാളികളുടെ കാതുകളില്‍ മുഴങ്ങുന്നുണ്ടാകും... ലാല്‍ സലാം സഖാവെ...
 
- നാരായണന്‍ വെളിയംകോട്
 
 

Labels:

0അഭിപ്രായങ്ങള്‍ (+/-)






ആര്‍ക്കൈവ്സ്