07 April 2010

വാസ്തുവും, ലക്ഷണവും പിന്നെ ചില ജ്യോതിഷ ശാസ്ത്രജ്ഞരും

cowrie-astrologyറോമന്‍ സാമ്രാജ്യത്തിന്റെ പതനത്തിനും, നവോത്ഥാന കാലഘട്ടത്തിന്റെ തുടക്കത്തിനും ഇടക്കുള്ള പശ്ചിമ യൂറോപ്പിന്റെ മത - സാംസ്കാരിക - സാമ്പത്തിക അവസ്ഥയെ സൂചിപ്പിക്കാന്‍ "ഇരുണ്ട യുഗം" എന്ന പദം പലപ്പോഴും ചരിത്രകാരന്മാര്‍ ഉപയോഗിക്കാറുണ്ട്. ദുരാചാരങ്ങളും, അന്ധ വിശ്വാസങ്ങളും ഒരു ജനതയുടെ ദൈനം ദിന ജീവിതവുമായി കെട്ടു പിണഞ്ഞു കിടന്ന ഈ കാലഘട്ടം യൂറോപ്പ് നീന്തി ക്കയറിയതിനു പ്രധാന പങ്കു വഹിച്ച ഒരു ഘടകം, ആധുനിക ശാസ്ത്രത്തിന്റെ വികാസം കൂടിയായിരുന്നു. രൂഢ മൂലമായ അന്ധ വിശ്വാസങ്ങളെ സാമാന്യ യുക്തി കൊണ്ടു അതിജീവിക്കാന്‍ സയന്‍സിന്റെ വികാസം അവരെ പ്രാപ്തരാക്കി. അവിടെ നിന്നിങ്ങോട്ട്, സ്വാഭാവികമായ കണ്ടുപിടി ത്തങ്ങളിലൂടെയും മനുഷ്യ സമൂഹത്തിന്റെ ആവശ്യത്തി നനുസരിച്ചുള്ള നിര്‍മ്മിതി കളിലൂടെയും ശാസ്ത്രം ക്രമാനുഗതമായ വളര്‍ച്ച കൈവരിച്ച് പോന്നിട്ടുണ്ട്.
 
സമൂഹത്തിന്റെ നാനാ തുറകളിലുള്ള ദ്രുത വികസനത്തിന്‌ ശാസ്ത്രം അതിന്റേതായ സംഭാവനകള്‍ നല്‍കി ക്കൊണ്ടിരി ക്കുമ്പോഴും, ഒരു വ്യക്തി എന്ന നിലയില്‍ തനിക്ക് നാളെ എന്തു സംഭവിക്കും - അല്ലെങ്കില്‍ "ഞാന്‍" എന്ന സ്വത്വം എങ്ങിനെയാണ്‌ സമൂഹത്തില്‍ പ്രാധാന്യം നേടുക എന്ന് അന്വേഷി ച്ചറിയാനുള്ള ഒരു ത്വര മനുഷ്യ സഹജമായി ഏതൊരു വ്യക്തിക്കുള്ളിലും ഉറങ്ങി ക്കിടപ്പുണ്ടാവും. ആധുനിക ശാസ്ത്രം നല്‍കുന്ന യുക്തിയുടെ വെളിച്ചത്തില്‍, വലിയ പ്രാധാന്യമൊന്നും അര്‍ഹിക്കാത്ത ഈ ഘടക ത്തെയാണ്‌ "ജ്യോതിഷം" എന്ന് പൊതുവേയും നാഡീ ശാസ്ത്രം, ഹസ്ത രേഖ, മഷി നോട്ടം, മുഖ ലക്ഷണം തുടങ്ങി പരശതം ഉപ ഘടകങ്ങളായും തിരിച്ചിട്ടുള്ള ഭാവി പ്രവചനം പലപ്പോഴും സ്വാധീനിക്കുന്നത്. കഴിഞ്ഞ അഞ്ചു ദശകങ്ങ ള്‍ക്കുള്ളില്‍ വിദ്യാഭ്യാസ രംഗത്തുണ്ടായ ഉണര്‍വ് നമ്മുടെ സാമാന്യ ജനതക്ക് നല്‍കിയ ശാസ്ത്രത്തിന്റെ വെളിച്ചം, ഈ ശാഖയെ സംശയത്തോടെ വീക്ഷിക്കാന്‍ പ്രേരകമാവുമോ എന്ന് ഇതിന്റെ ഗുണഭോക്താ ക്കള്‍ക്ക് ആശങ്ക തോന്നിയത് സ്വാഭാവികം. അതു കൊണ്ടു തന്നെ, ജ്യോതിഷത്തെ ശാസ്ത്രവുമായി ബന്ധിപ്പിക്കേണ്ടത് ഇക്കൂട്ടരുടെ പരമമായ ആവശ്യമായി മാറി. ആധുനിക ശാസ്ത്രം വെച്ചുള്ള വ്യാഖ്യാനങ്ങള്‍ കൊണ്ട് ഇത് അസംഭവ്യമാണ്‌ എന്ന ബോധത്തില്‍ നിന്നായിരിക്കണം ഇവര്‍ ജ്യോതിഷത്തെ ആര്‍ഷ ഭാരത സംസ്കാരവുമായും, അന്ന് കൈവരിച്ചിരുന്ന ജ്യോതി ശാസ്ത്രത്തിലുള്ള പുരോഗതിയുമായും ബന്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങുന്നത്. വിദ്യാ സമ്പന്നരും, സമൂഹത്തില്‍ ഉന്നത സ്ഥാനീയരുമായ ആള്‍ക്കാര്‍ പോലും ഇതിനായി ഇറങ്ങി പുറപ്പെടുന്നു എന്നതാണ്‌ ഇതിനെ കൂടുതല്‍ ഗുരുതരമായ ഒരു കാര്യമാക്കി മാറ്റുന്നത്.
 
ജ്യോതിഷിക്ക് നിരുപദ്രവ കരമായ ഒരു തൊഴിലും, ജാതകന് മനസമാധാനവും എന്ന നിലയില്‍ കണ്ടാല്‍ പോരേ ജ്യോതിഷത്തെ എന്ന് ചോദിക്കുന്നവര്‍ നമുക്കിടയില്‍ ധാരാളമുണ്ട്. എന്നാല്‍ അതിലൊക്കെ ഉപരി ഇത് സൃഷ്ടിക്കുന്ന ദുഷ്പ്രവണതകള്‍ കാണാതിരുന്നു കൂടാ. ചൊവ്വാ ദോഷം, സര്‍പ്പ കോപം, വാസ്തു തുടങ്ങി പല രീതിയിലും ഇത് വ്യക്തി - സമൂഹ ജീവിതത്തെ നിര്‍ണ്ണായകമായി സ്വാധീനിക്കുന്നു. അതിനു പുറമേയാണ്‌ ആര്‍ഷ ഭാരത സംസ്കാരത്തില്‍ ശാസ്ത്രത്തിന്റെ വേരുകള്‍ ചികയുന്നവര്‍ കുഴിച്ചെടുക്കുന്ന ഉപോത്‌പന്നങ്ങളുടെ അപകടം. ജാതീയത, കപട ദേശീയത, ശാസ്ത്രത്തിന്റെ തെറ്റായ വ്യാഖ്യാനം തുടങ്ങി ഇതില്‍ പതിയിരിക്കുന്ന ചതിക്കുഴികള്‍ ഏറെയാണ്‌.
 
ജ്യോതിഷത്തിന്‌ ആധുനിക ശാസ്ത്രവുമായുള്ള ബന്ധം, ആര്‍ഷ ഭാരത കാലത്ത് കൈവരിച്ചിരുന്ന നേട്ടങ്ങളുടെ തന്നെ വെളിച്ചത്തില്‍ ജ്യോതിഷ സംബന്ധിയായ കാര്യങ്ങളുടെ ഒരു അവലോകനം, ഇതിന്റെ പ്രചാരകര്‍ തെറ്റിദ്ധരിപ്പിക്കാന്‍ സ്വീകരിക്കുന്ന വഴികളുടെ അനാവരണം, ഒരു സാമാന്യ ശാസ്ത്രം എന്ന നിലയില്‍ തന്നെ ജ്യോതിഷത്തിന്റെ നിലനില്‍പ്പിലുള്ള പ്രസക്തി എന്നീ കാര്യങ്ങളിലൊക്കെ അതി വിശദമായ ഒരു അന്വേഷണം നടത്തുകയാണ്‌ ബ്ലോഗര്‍മാരായ ഉമേഷും, സൂരജും. ലിങ്കുകള്‍ താഴെ കൊടുക്കുന്നു.
 
ഉമേഷ്‌ : സര്‍‌വജ്ഞന്റെ ചൊവ്വാദോഷങ്ങള്‍
സൂരജ്‌ : ഗോപാലകൃഷ്ണന്റെ ജ്യോതിഷ കസര്‍ത്തുകള്‍
 
- പ്രസീത്‌
 
 



Saffronizing Science by "Scientific" Ratification of Superstitions?



 
 

Labels:

0അഭിപ്രായങ്ങള്‍ (+/-)






ആര്‍ക്കൈവ്സ്