15 March 2010
ദല പുരസ്ക്കാരം പത്മശ്രി കെ. രാഘവന്‍ മാസ്റ്റര്‍ക്ക്![]() ഐ. വി. ദാസ് കണ്‍വീനറും, പി. ഗോവിന്ദന്‍ പിള്ള, കവി എസ്. രമേശന്‍ എന്നിവര്‍ അംഗങ്ങളായിട്ടുള്ള ജഡ്ജിങ് കമ്മറ്റിയാണു അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. അറുപതോളം സിനിമകളിലും, നിരവധി നാടകങ്ങളിലുമായി രാഘവന്‍ മാസ്റ്റര്‍ നൂറു കണക്കിന് ഗാനങ്ങള്‍ക്ക് ഈണം പകരുകയും, ആലപിക്കുകയും ചെയ്തിട്ടുണ്ട്. 1939ല്‍ തംബുരു ആര്‍ട്ടിസ്റ്റായി ആകാശ വാണിയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച കെ. രാഘവന്‍ മാസ്റ്റര്‍ 1950 ല്‍ കോഴിക്കോട് ആകാശ വാണിയില്‍ എത്തിയ തോടെയാണു സിനിമാ മേഖലയുമായി അടുത്ത് ബന്ധപ്പെടുന്നത്. നിര്‍മ്മാല്യം, പൂജക്കെടുക്കാത്ത പൂക്കള്‍ എന്നി ചിത്രങ്ങളിലെ സംഗിത സംവിധാനത്തിന് സംസ്ഥാന സര്‍ക്കാറിന്റെ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. 1981 ല്‍ സംഗീത നാടക അക്കാദമി ഫെലോഷിപ്പ് നല്‍കി ആദരിച്ചു. 1998ല്‍ ജെ. സി. ഡാനിയേല്‍ അവാര്‍ഡും, 2008ല്‍ കൈരളി - സ്വരലയ അവാര്‍ഡും മയില്‍ പീലി പുരസ്ക്കാരവും, പത്മശ്രി അവാര്‍ഡും, രാഘവന്‍ മാസ്റ്ററെ തേടിയെത്തിയിട്ടുണ്ട്. ഏപ്രില്‍ ആദ്യ വാരത്തില്‍ രാഘവന്‍ മാസ്റ്ററുടെ ജന്മ ദേശമായ തലശ്ശേരിയില്‍ വെച്ച് ദല പുരസ്ക്കാരം സമര്‍പ്പിക്കും. - നാരായണന്‍ വെളിയംകോട് Labels: narayanan-veliancode |
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്