23 February 2010

ആയിരം കണ്ണി ഉത്സവത്തിനിടെ ആന "പിണങ്ങി"

വാടാനപ്പള്ളി: മണപ്പുറത്തെ മഹോത്സവമായ ആയിരം കണ്ണി ഉത്സവത്തിന്റെ കൂട്ടിയെന്ന ള്ളിപ്പിനിടെ ആന പിണങ്ങിയത്‌ ഉത്സവം നേരത്തെ അവസാനി പ്പിക്കുവാന്‍ ഇടയാക്കി. വൈകീട്ട്‌ അഞ്ചു മണിയോടെ ആണ്‌ സംഭവം. കൂട്ടിയെഴു ന്നള്ളിപ്പിനു 33 ആനകള്‍ ആണ്‌ നിരന്നിരുന്നത്‌. വളരെ ബന്ധവസോടെ ആയിരുന്നു ആനകളെ നിര്‍ത്തിയിരുന്നത്‌. എന്നാല്‍ ഇതിനിടെ കൂട്ടാനയുടെ കുത്തേറ്റതിനെ തുടര്‍ന്ന് പരിഭ്രാന്തനായ ഒരു "പ്രമുഖ" ആന പിണങ്ങി, അവന്റെ ഉച്ചത്തില്‍ ഉള്ള ചിന്നം വിളി കേട്ട്‌ ആളുകള്‍ നാലു പാടും ചിതറിയോടി. ആനകളെ നിയന്ത്രിക്കുവാന്‍ പാപ്പാന്മര്‍ ശ്രമിക്കു ന്നതിനിടയില്‍ പരിഭ്രാന്തി പരത്തുവാന്‍ ചില സാമൂഹ്യ വിരുദ്ധര്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്.
 
തിക്കിലും തിരക്കിലും പെട്ട്‌ നിരവധി ആളുകള്‍ക്ക്‌ പരിക്കുണ്ട്‌. പരിക്കേറ്റ ചിലരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല. ബഹളത്തി നിടയില്‍ പലരുടേയും പേഴ്സും, മൊബെയില്‍ ഫോണും, ആഭരണങ്ങളും നഷ്ടമായിട്ടുണ്ട്‌. മോഷ്ടാക്കള്‍ ഈ അവസരം ഉപയോഗ പ്പെടുത്തിയതായും പരാതികള്‍ ഉണ്ട്‌.
 
വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന ഘോഷ യാത്രകള്‍ സന്ധയോടെ ക്ഷേത്രത്തില്‍ വന്ന് പതിവു പോലെ സമാപിച്ചു.
 
- എസ്. കുമാര്‍
 
 

Labels:

0അഭിപ്രായങ്ങള്‍ (+/-)






ആര്‍ക്കൈവ്സ്