18 April 2010

മധുരം നഷ്ടപ്പെടുന്ന പതിനേഴ്‌

nh-17-agitationവികസനത്തിന്റെ പാത എന്നൊക്കെ ഇത്ര നാളും നമ്മള്‍ ഉപയോഗിച്ചിരുന്നത്‌ ആലങ്കാരിക മായിട്ടാണെങ്കില്‍, ഇന്ന്‌ അത്‌ യാഥാര്‍ത്ഥ്യ മാവുകയാണ്‌ നമ്മുടെ നാട്ടില്‍. എക്സ്പ്രസ്സ്‌വേ എന്ന സംവിധാനത്തിന്റെ അരാഷ്ട്രീയ വികസന സങ്കല്‍പ്പത്തെ എതിര്‍ത്തു തോല്‍പ്പിച്ച കേരളത്തിനു മേല്‍ കൂടുതല്‍ ഭീകരമായ മറ്റൊരു പാതയുടെ ചുരുളഴിയുമ്പോള്‍ പതിനാലു ലക്ഷത്തോളം ആളുകളാണ്‌ കുടിയിറക്കപ്പെടാന്‍ പോവുന്നത്‌. എന്നിട്ടും അത്‌ നമ്മില്‍ പലരുടെയും സ്വൈര്യ ജീവിതത്തെ ഭംഗപ്പെടുത്തു ന്നില്ലെന്നത്‌ ദാരുണമാണ്‌.
 
NH-17 ദേശീയ പാതയുടെ വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക്‌ 40 വര്‍ഷത്തെ പഴക്കമുണ്ട്‌. 1966ലാണ്‌ ഇതിനെ ക്കുറിച്ചുള്ള ആലോചനകള്‍ ആരംഭിക്കുന്നത്‌. തീര ദേശത്തിലൂടെ പോകുന്ന ഒരു പാത എന്ന നിലക്ക്‌ രൂപകല്‍പ്പന ചെയ്യപ്പെട്ട ആ പദ്ധതിയാണ്‌ വിവിധ പരിഷ്ക്കാര ങ്ങള്‍ക്കു ശേഷം ഇന്ന്‌, പതിനാലു ലക്ഷത്തോളം ആളുകളുടെ ജീവിത സമ്പാദ്യത്തെയും നിലനില്‍പ്പിനെയും അപകടപ്പെടുത്തി, അവരുടെ നെഞ്ചിലൂടെ ഇന്നുള്ള വിധത്തില്‍ കടന്നു പോകാന്‍ തയ്യാറാകുന്നത്‌.
 
നിരവധി അജണ്ടകളാണ്‌ ഈ നിര്‍ദ്ദിഷ്ട ദേശീയ പാതാ കയ്യേറ്റത്തിലൂടെ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്നത്‌. നാടിന്റെ പൊതു സ്വത്തായി ഇത്ര കാലം നിലനിന്നിരുന്ന ഒരു സഞ്ചാര പഥത്തെയും, അതിനോട്‌ ചേര്‍ന്നു കിടക്കുന്ന വലിയൊരു ഭൂവിഭാഗത്തെ ത്തന്നെയും സ്വകാര്യ മൂലധന ക്കാര്‍ക്ക്‌ വിറ്റു തുലക്കുക എന്നതിനു പുറമെ, ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യ ത്തിന്മേല്‍ ചുമത്തുന്ന ഭീമമായ ചുങ്കങ്ങളുടെയും, പാരിസ്ഥിതി കമായ വിനാശത്തിന്റെയും, പൗരാവകാശ ധ്വംസനത്തിന്റെ യുമൊക്കെ അജണ്ടകളാണ്‌, കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ആളകമ്പടികളോടെ നമ്മുടെ ദേശീയ പാതയിലൂടെ പറയെടുപ്പ്‌ നടത്തുന്നത്‌.
 
1990-കള്‍ മുതല്‍ക്ക്‌ സ്വകാര്യ ഫിനാന്‍സ്‌ മൂലധന ശക്തികള്‍ക്കു വേണ്ടി രാജ്യമൊട്ടുക്ക്‌ നടപ്പാക്കി വരുന്ന അസംബന്ധ നാടകത്തിന്റെ സ്വാഭാവിക തുടര്‍ച്ച എന്ന നിലയ്ക്ക്‌ ഒരു പക്ഷേ ഈ വലിയ അജണ്ടകളെ നമുക്ക്‌ കണ്ടില്ലെന്നു നടിക്കാമായിരുന്നു. ഇതിലും വലിയ കയ്യേറ്റങ്ങള്‍ രാജ്യത്തിന്റെ നിരവധി ഭാഗങ്ങളില്‍ നിത്യേന യെന്നോണം നടക്കുകയും നടപ്പാക്കി ക്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്‌. അതിനെതിരെയുള്ള പോരാട്ടങ്ങളും ശക്തമാണ്‌. എന്നാല്‍, ആ പോരാട്ടങ്ങളെ തീവ്രവാദ പ്രവര്‍ത്തനമായി വ്യാഖ്യാനിക്കാനും സൈനികമായി അടിച്ചമര്‍ത്താന്‍ നമ്മുടെ നിയമ നിര്‍മ്മാണ സഭകളും ജുഡീഷ്യറിയും, മാധ്യമങ്ങളും എല്ലാം ഒത്തു ചേര്‍ന്നിട്ടും കണ്ണടച്ച്‌ ഉറക്കം നടിക്കുന്നവരാണ്‌ നമ്മള്‍. രാജ്യമൊട്ടാകെ നടത്തുന്ന ഒരു വലിയ പൊറാട്ടു നാടകമെന്ന മട്ടില്‍ ഇതിനെയും കണ്ടാല്‍ മതിയാകു മായിരുന്നു നമുക്ക്‌. രണ്ടരേസ്റ്റു ഭൂമിക്ക്‌ ഒന്നേ മുക്കാല്‍ കോടി വിലയിടുന്ന മലയാളിയുടെ ദുരാഗ്രഹത്തിനും ദുരഭിമാനത്തിനും വേണ്ടി കണ്ണീരും മുറവിളിയും ഉയര്‍ത്തേണ്ട ആവശ്യവുമില്ല. അദ്ധ്വാനിച്ച്‌ വിളവിറക്കി സ്വയം പര്യാപ്തവും സമ്പന്നവു മാക്കേണ്ടിയിരുന്ന സ്വന്തം ഭൂമിയെ തുണ്ടുകളാക്കി വിറ്റും മറിച്ചു വിറ്റും അതിനെ ഭൂ മാഫിയ കളുടെ കൈകളിലേക്ക്‌ പറിച്ചു നട്ട മലയാളിക്ക്‌ ഇത്തരം ഒരു ഷോക്ക്‌ ട്രീറ്റ്‌മന്റ്‌ ആവശ്യ മായിരുന്നു എന്നു പോലും നമുക്ക്‌ സമാധാനി ക്കാമായിരുന്നു. മറ്റൊന്നും ചെയ്യാന്‍ കഴിഞ്ഞി ല്ലെങ്കിലും.
 
എന്നാല്‍ ഇന്ന്‌, അത്തരമൊരു നിസ്സംഗതക്കും, സിനിസിസത്തിനും സ്ഥാനമില്ല. പുരോഗമന പ്രസ്ഥാനത്തിന്റെ വഴിയും അതല്ല. കാരണം, ആദ്യം സൂചിപ്പിച്ച അജണ്ടകളേ ക്കാളൊക്കെ എത്രയോ മടങ്ങ്‌ വലുതും ഭീഷണവും ചെറുക്ക പ്പെടേണ്ടതുമായ അജണ്ടയാണ്‌ ഭരണ വര്‍ഗ്ഗം നടപ്പാക്കി ക്കൊണ്ടിരിക്കുന്നത്‌. കേരളത്തിലെ ജന സംഖ്യയുടെ അഞ്ചു ശതമാനം വരുന്ന ആളുകളെ തെരുവിലേ ക്കെറിയാന്‍ തയ്യാറായി നില്‍ക്കുകയാണ്‌. ഏതാനും സ്വകാര്യ സംരംഭകരും, അവര്‍ക്കു ചൂട്ടു തെളിച്ചു നില്‍ക്കുന്ന കേന്ദ്ര - സംസ്ഥാന സര്‍ക്കാരും. NH-17 ന്റെ ആദ്യ ഘട്ടമായ ഇടപ്പള്ളി - കുറ്റിപ്പുറം ബി. ഒ. ടി. നാലു വരിപ്പാത കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനു പിന്നാലെ, കുറ്റിപ്പുറം - കണ്ണൂര്‍, കണ്ണൂര്‍ - കാസര്‍ഗോഡ്‌ ഘട്ടങ്ങളുടെ പ്രഖ്യാപനവും പുറത്തു വന്നിരിക്കുന്നു. ദേശീയ പാതകളുടെ വികസന ത്തിനു ശേഷം സംസ്ഥാന പാതകളെയും ജില്ലാ പാതകളെയും കാത്തിരിക്കുന്നതും സമാനമായ വിധിയാണ്‌. ഈ പാതകളുടെ വിധി ശോഭന മായിരിക്കു മെന്നത്‌ തീര്‍ച്ചയായ കാര്യമാണ്‌. എങ്കിലും അത്ര തന്നെ തീര്‍ച്ച യാക്കാവുന്നതാണ്‌ ഇവിടങ്ങളിലെ ജനങ്ങളുടെ കൂട്ടത്തോടെയുള്ള കുടിയൊഴിക്കലും.
 
രാജ്യത്തിന്റെ വികസനം എന്ന പേരും പറഞ്ഞ്‌ ഒരു പദ്ധതി വരുമ്പോള്‍ പുറം തിരിഞ്ഞു നില്‍ക്കാന്‍ വ്യക്തികളായ നമുക്കാവില്ല. നല്ലതിനായാലും, ചീത്തയ്ക്കാ യാലും, വ്യക്തി താത്‌പര്യ ങ്ങളേക്കാള്‍ പ്രധാനം തന്നെയാണ്‌ രാജ്യത്തിന്റെ വളര്‍ച്ചയും വികസനവും. എങ്കിലും രാജ്യമെന്നത്‌ അമൂര്‍ത്തമായ ഒരു സങ്കല്‍പ്പ മൊന്നുമല്ല. അതില്‍ ജീവിക്കുന്ന പൗരന്മാരുടെ ജീവിത വികാസവുമായി ബന്ധപ്പെട്ടു വേണം ഏതൊരു രാജ്യത്തിന്റെയും വികസന വണ്ടികള്‍ സഞ്ചരിക്കാന്‍. ഇന്ത്യയില്‍ അങ്ങിനെയല്ല സ്ഥിതി എന്ന്‌ നമുക്കിന്ന്‌ വ്യക്തമാണ്‌. അണ ക്കെട്ടുകള്‍ക്കും, ഖനികള്‍ക്കും വേണ്ടി വീടും നാടും വിട്ട്‌ അഗതികളായി മാറിയവരുടെ നാടാണ്‌ ഇന്ത്യ. ഇന്ത്യന്‍ സൈനത്തിന്റെ ആയുധ പരിശീല നത്തിനും വേണ്ടി, വര്‍ഷത്തില്‍ ത്തന്നെ രണ്ടും മൂന്നും തവണ സ്വന്തം ഗ്രാമവും വീടും ഉപേക്ഷിച്ച്‌ സമീപത്തുള്ള കാടുകളില്‍ ജീവിതം പുലര്‍ത്തുന്ന പതിനായിര ക്കണക്കിനാളുകള്‍ ജീവിക്കുന്ന രാജ്യമാണ്‌ ഇന്ത്യ. എന്നാല്‍, ഇതേ ആവശ്യങ്ങള്‍ക്കു വേണ്ടി മുംബൈയിലെ മലബാര്‍ ഹില്ലിലെ താമസക്കാരെ കുറച്ചു നേരത്തേ ക്കെങ്കിലും മാറ്റി പ്പാര്‍പ്പിക്കാനുള്ള ധൈര്യം ഇന്ത്യന്‍ സര്‍ക്കാരിനു ധൈര്യമുണ്ടോ എന്ന്‌ സൗമ്യമായി ചോദിച്ചവരുടെയും നാടാണ്‌ ഇന്ത്യ എന്ന്‌ ഓര്‍ക്കുക.
 
NH-17ലേക്ക്‌ തിരിച്ചു വരാം. 430 കിലോമീറ്റര്‍ നീളത്തിലാണ്‌ NH-17നു വേണ്ടി റോഡു 'വികസനം' നടക്കാന്‍ പോകുന്നത്‌. ഇരുപതി നായിര ത്തിലധികം കെട്ടിടങ്ങള്‍ ഒഴിപ്പിക്കേണ്ടി വരും. ഇടപ്പള്ളി - കുറ്റിപ്പുറം ഭാഗത്തു മാത്രം 111 കിലോമീറ്ററില്‍ പാത വികസി പ്പിക്കുമ്പോള്‍ 34,155 കുടുംബ ങ്ങളെയാണ്‌ അത്‌ നേരിട്ട്‌ ബാധിക്കുക. NH-17നു വേണ്ടി വില്‍ബര്‍ സ്മിത്ത്‌ അസ്സോസ്സിയേറ്റ്‌സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന സ്ഥാപനം സാധ്യതാ പഠനം നടത്തിയ കാലത്തെ കണക്കാണ്‌ ഈ 34,155 കുടുംബങ്ങള്‍ എന്നത്‌. അതായത്‌, ദുരിതം അനുഭവിക്കാന്‍ പോകുന്നവരുടെ എണ്ണം ഇനിയും എത്രയോ കൂടുമെന്ന്‌ സാരം. ഇത്രയും കുടുംബങ്ങളെ ക്കൂടാതെ, പാതക്കിരുവശവും, പുറമ്പോക്കിലുമായി കഴിയുന്ന മറ്റൊരു വലിയ വിഭാഗം ആളുകളുമുണ്ട്‌. ഇടപ്പള്ളി - കുറ്റിപ്പുറം ഭാഗത്തു മാത്രം ദേശീയ പാതാ അധിനിവേശം കൊണ്ട്‌ വഴിയാധാര മാകാന്‍ പോകുന്നത്‌ അഞ്ചു ലക്ഷത്തോളം ആളുകളാണ്‌. ശേഷിക്കുന്ന 319 കിലോ മീറ്റര്‍ പാത പോകുന്നത്‌, ഇതിനേക്കാള്‍ ജന സാന്ദ്രത കൂടിയ ഭാഗത്തു കൂടിയാണ്‌.
 
ആസന്നമായ ഒരു വലിയ കുടിയൊഴി പ്പിക്കലിന്റെ വക്കത്താണ്‌ കേരളത്തിന്റെ ജന സംഖ്യയിലെ അഞ്ചു ശതമാനം എന്ന്‌, ആമുഖമായി ഓര്‍മ്മിപ്പിക്കുക മാത്രമാണ്‌ ലേഖനത്തിന്റെ ഈ ആദ്യ ഭാഗം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ഇത്‌ ഇവിടെ അവസാനിക്കുന്നില്ല. വലിയൊരു മഞ്ഞു മലയുടെ ഭീതിദമായ അഗ്രം മാത്രമാണ്‌ നമ്മള്‍ ഇവിടെ കണ്ടത്‌. നവ ലിബറല്‍ ആശയങ്ങളുടെയും ആധുനിക വികസന സങ്കല്‍പ്പത്തിന്റെയും കൂടുതല്‍ വലിയ ഹിമ ഭാഗങ്ങള്‍ നമ്മുടെ പാതയില്‍ ഒളിച്ചിരിക്കുന്നുണ്ട്‌. പി. പി. പി, ബി. ഒ. ടി. തുടങ്ങിയ ആധുനിക സംജ്ഞകളിലൂടെ നുഴഞ്ഞെ ത്തുന്നത്‌ നവ ലിബറല്‍ ആശയങ്ങള്‍ തന്നെയാണ്‌. അവക്കു മുന്നില്‍, ജനങ്ങളും, ജീവിക്കാനുള്ള അവരുടെ അവകാശവും മറ്റും ഒന്നുമല്ല. ചെറുകിട കച്ചവടം ചെയ്ത്‌ ഉപജീവനം കഴിച്ചിരുന്നവരും അവരുടെ കുടുംബങ്ങളും ഇനി ടോള്‍ പ്ലാസകള്‍ക്കു മുന്നില്‍ ഭിക്ഷ തെണ്ടും. വീടും പറമ്പും നഷ്ടപ്പെട്ട്‌ തെരുവിലേക്ക്‌ എടുത്തെറിയ പ്പെട്ടവര്‍ ഇനി നമ്മുടെ സാമൂഹ്യ ജീവിതത്തില്‍ കൂടുതല്‍ വലിയ മറുപ്പറമ്പുകള്‍ സൃഷ്ടിക്കും. ഐ. ഡി. പി. (Internally Displaced People) എന്ന പ്രതിഭാസത്തെ സാമൂഹ്യ ജീവിതത്തിന്റെ കൂടുതല്‍ മേഖലകളിലേക്ക്‌ വ്യപിപ്പിക്കാന്‍ ഇന്നു നമ്മള്‍ കൂട്ടു നിന്നാല്‍, നാളെ മറ്റേതെങ്കിലും ദേശീയ പാതകളോ, വ്യവസായ സമുച്ചയങ്ങളോ, പ്രത്യേക സാമ്പത്തിക മേഖലകളോ നമ്മളെ തേടിയുമെത്തും. അന്നു നമുക്കു വേണ്ടി ശബ്ദിക്കാനും ആരും ബാക്കി യായില്ലെന്നും വരും.
 
ഗള്‍ഫിലെ മലയാളി സമൂഹം പൊതുവെ നാടിന്റെ പ്രശ്നങ്ങളില്‍ അലംഭാവ ത്തോടടുത്ത ഒരു സമീപനമാണ്‌ എന്നും കൈ ക്കൊണ്ടിരുന്നത്‌. ഉള്ളില്‍ സ്വത്വ - ജാതി - മത - സാമുദായിക രാഷ്ട്രീയം കൊണ്ടു നടക്കുമ്പോഴും, മുഖ്യധാരാ രാഷ്ട്രീയ ത്തിനെതിരെ യായിരുന്നു അവരില്‍ ഭൂരിഭാഗവും. എന്നാല്‍ ഇന്ന്‌, അവരില്‍ വലിയൊരു ശതമാനം ആളുകളും, ഈ ദേശീയ പാതാ കൈയ്യേറ്റ ത്തിന്റെ ഇരകളായി മാറി ക്കഴിഞ്ഞിരിക്കുന്നു. ചോര നീരാക്കുക എന്നത്‌ അവരെ സംബന്ധി ച്ചിടത്തോളം മുനയും അര്‍ത്ഥവും തേഞ്ഞ പദമല്ല. അവരുടെ നിത്യ ജീവിതം തന്നെയാണ്‌. ആ പ്രയത്നത്തിലൂടെ നേടിയതൊക്കെയും നഷ്ടപ്പെടു ന്നതിന്റെ വക്കത്താണവര്‍ ഇന്ന്‌. കിട്ടാന്‍ പോകുന്ന നഷ്ട പരിഹാരത്തിന്റെ കണക്കാണെങ്കില്‍ ഇതിനേക്കാളൊക്കെ വലിയൊരു ക്രൂര ഫലിതമാണ്‌. 1956-ലെ ഭൂമി വിലയുടെ അടിസ്ഥാന ത്തിലാണ്‌ അത്‌ കണക്കാക്കി യിരിക്കുന്നത്‌. അതില്‍ നീന്നു തന്നെ 11% ആദായ നികുതി സര്‍ക്കാര്‍ കൈക്കലാക്കുകയും ചെയ്യും. ഫലത്തില്‍, ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ വസ്തുവിനും കെട്ടിടത്തിനും നഷ്ട പരിഹാരമായി കിട്ടുന്ന തുക ശരാശരി നാല്‍പ്പതിനായിരം രൂപയായിരിക്കും എന്ന്‌ സാരം. ബി. ഒ. ടി. നടപ്പാക്കുന്ന സംരംഭ കനാകട്ടെ 40% തുക സര്‍ക്കാര്‍ ഗ്രാന്റായി കിട്ടാനും വ്യവസ്ഥയുണ്ട്‌. ആഗോളീകരണ കാലത്തെ സാമൂഹ്യ നീതിയാണിത്‌!
 
ഇത്തരം നഗ്നമായ പൊതു മുതല്‍ കയ്യേറ്റത്തിനും, ഭീമമായ കുടിയൊഴി പ്പിക്കലിനു മെതിരെ ഇനിയും കേരളത്തിലെ ഇടതു പക്ഷ സര്‍ക്കാര്‍ കണ്ണടക്കരുത്‌. എത്രയൊക്കെ വലതു പക്ഷ വ്യതിയാന ങ്ങളിലൂടെ കടന്നു പോകുമ്പോഴും, ജനോപകാര പ്രദമായ ചിലതെങ്കിലും ചെയ്യാന്‍ ശ്രമിക്കു കയെങ്കിലും ചെയ്യുന്ന ഒരു സര്‍ക്കാരാണ്‌ ഇന്ന്‌ സംസ്ഥാന ഭരണത്തി ലിരിക്കുന്നത്‌. ദേശീയ പാത ഇപ്പോഴുള്ളതു പോലെ പൊതു മുതലായി നില നിര്‍ത്താനാ യിരിക്കണം സര്‍ക്കാര്‍ അടിയന്തിര മായി ശ്രദ്ധിക്കേണ്ടത്‌.
വികസനാവ ശ്യത്തിനായി വസ്തു വകകള്‍ ഏറ്റെടുക്കേണ്ടി വരുമ്പോള്‍ ന്യായമായ നഷ്ട പരിഹാരം മുന്‍കൂറായി കൊടുക്കാനും, മാന്യമായി പുനരധിവാസം ഉറപ്പാക്കുകയും വേണം. സ്വകാര്യ റിയല്‍ എസ്റ്റേറ്റ്‌ - കോര്‍പ്പറേറ്റ്‌ കുത്തുകകള്‍ അടിച്ചേല്‍പ്പിക്കുന്ന അന്യായമായ എല്ലാ ചുങ്കങ്ങളും ഉടനടി പിന്‍വലിക്കണം. നിലവിലുള്ള ജില്ലാ പാതകളും സംസ്ഥാന പാതകളും വികസിപ്പിക്കുകയും റെയില്‍, ജല ഗതാഗത സാധ്യതകള്‍ കണ്ടെത്തുകയും ഉപയോഗിക്കുകയും ചെയ്യേണ്ടതും പരമ പ്രധാനമാണ്‌.
 
1992-ല്‍ കേരളത്തില്‍ നിലവില്‍ വന്ന ജനകീയ പ്രതിരോധ സമിതി ഇത്തരം വിഷയങ്ങളുമായി സജീവമായി ബന്ധപ്പെട്ടു പ്രവര്‍ത്തി ക്കുന്നുണ്ട്‌. കക്ഷി രാഷ്ട്രീയ ത്തിന്‌ അതീതവും എന്നാല്‍ വിശാലവും പ്രാദേശിക വുമായ രാഷ്ട്രീയ - സാമൂഹിക ചെറുത്തു നില്‍പ്പുകള്‍ ജനാധിപത്യ സമ്പ്രദായത്തില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത താണ്‌ എന്ന വിശ്വസം ജനകീയ പ്രതിരോധ സമിതി ക്കുള്ളിലുണ്ട്‌. ഹൈജാക്കു ചെയ്യപ്പെടാന്‍ എളുപ്പ മാണെങ്കിലും അത്തരം ചെറുത്തു നില്‍പ്പുകളുടെ പ്രസക്തി എന്തായാലും നമുക്ക്‌ തള്ളിക്കളയാന്‍ പറ്റില്ല. ജനാധി പത്യത്തിന്റെയും സാമൂഹ്യ നീതിയുടെയും സംരക്ഷണത്തിന്‌ അത്‌ അത്യാവശ്യവുമാണ്‌.
 
കേരള ജനകീയ പ്രതിരോധ സമിതിക്ക്‌ പിന്തുണ പ്രഖ്യാപിച്ചു കൊണ്ട്‌ എന്‍. എച്ച്‌. ഐക്യ ദാര്‍ഢ്യ സമിതി എന്ന പേരില്‍ ഒരു കൂട്ടായ്മ മാര്‍ച്ച്‌ 26-ന്‌ യു. എ. ഇ. യിലെ ഷാര്‍ജയില്‍ വെച്ച്‌ ആദ്യമായി രൂപം കൊണ്ടു. സി. വിശ്വന്‍ ചെയര്‍മാനും, അബ്ദുള്‍ നവാസ്‌ കണ്‍വീനറും മുഗള്‍ ഗഫൂര്‍, രാജീവ്‌ ചേലനാട്ട്‌ എന്നിവര്‍ രക്ഷാധി കാരികളുമായി രൂപം കൊണ്ട കൂട്ടായ്മ, എമിറേറ്റ്‌സിന്റെ മറ്റ്‌ ആറു പ്രവിശ്യ കളിലേക്കും വ്യാപിപ്പി ക്കുന്നതിനും, ദേശീയ പാതാ വികസനത്തിന്റെ ഇരകളാകുന്ന പ്രവാസി കള്‍ക്കു വേണ്ടി നിരന്തരമായ കര്‍മ്മ പദ്ധതികള്‍ ആവിഷ്ക്കരിക്കാനും തീരുമാനിച്ചു.
 
ഈ കൂട്ടായ്മ പ്രവാസികളെ മാത്രം ലക്ഷ്യം വെച്ചു കൊണ്ടുള്ള ഒന്നല്ല. പ്രവാസികളും അല്ലാത്തവരുമായ, സാമൂഹ്യ നീതി നിഷേധി ക്കപ്പെടുന്ന എല്ലാ വിഭാഗങ്ങള്‍ക്കും വേണ്ടിയുള്ള ഒരു വിശാലമായ വേദി എന്നതു തന്നെയാണ്‌ ഇതിന്റെ ലക്ഷ്യം.
 
- രാജീവ്‌ ചേലനാട്ട്‍
 
 

Labels:

1അഭിപ്രായങ്ങള്‍ (+/-)

1 Comments:

Road infrastructure is the backbone of any country!! The avg. travel length in India is only around 120km per day, compare to international rate of 630 km per day. This itself shows how poor is our infrastructure facility. In NH 17 , especially all the other stretches in Tamil Nadu have been widened to 4 lanes. Yes, I agree there will be some evacuation along the sides of the road! When a consultant is making a feasibility study, they always see the commercial benefits of the project. Please understand this is for the benefit for everybody!! Our country has become a protestor for everything coming up!! Don't always highlight the negativities , but see the positive horizon also..

July 25, 2010 at 7:50 AM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്



11 April 2010

സഃ ഇമ്പിച്ചി ബാവ - ഏറനാടിന്റെ വീര പുത്രന്‍; കേരളത്തിന്റെ ധീര നേതാവ്

imbichi-bavaഏറനാടിന്റെ വീര പുത്രന്‍ കേരളത്തിന്റെ ധീര നേതാവ് സഃ ഇമ്പിച്ചി ബാവ നമ്മെ വിട്ട് പിരിഞ്ഞിട്ട് ഇന്നേക്ക് പതിനഞ്ച് വര്‍ഷം തികയുകയാണു. ആറു പതിറ്റാണ്ടോളം കാലം നീണ്ടു നിന്ന ഉദാത്തമായ പൊതു ജീവിതത്തിന് ഉടമയായിരുന്നു സഃ ഇമ്പിച്ചി ബാവ. ജീവിതം തന്നെ പോരാട്ടമാക്കി മാറ്റിയ, ലക്ഷ്യ ബോധവും ആദര്‍ശ ബോധവും സാഹസികതയും സമന്വയിപ്പിച്ച ആ വിപ്ലവ കാരിയുടേ ജീവിതം സദാ കര്‍മ്മ നിരതമായിരുന്നു. മൂല്യ ച്യുതി നിറഞ്ഞു നില്‍ക്കുന്ന ഇന്നത്തെ ഇന്ത്യന്‍ വ്യവസ്ഥയില്‍ ജീവിക്കുന്ന പുതിയ തലമുറക്ക് സഖാവ് ഇമ്പിച്ചി ബാവയില്‍ നിന്ന് വളരെയെറെ പഠിക്കാനുണ്ട്.
 
മലബാര്‍ പ്രദേശത്തെ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളായിരുന്ന മുസ്ലിം കമ്യൂണിസ്റ്റുകാരില്‍ ഏറ്റവും പ്രമുഖനും പ്രധാനി യുമായിരുന്നു സഖാവ് ഇമ്പിച്ചി ബാവ. ജീവിതാവസാനം വരെ വിപ്ലവ പ്രസ്ഥാന ത്തിന്റെ ചെങ്കൊടി ഉയര്‍ത്തി പിടിച്ച് അന്ധ വിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ ശക്തമായ ചെറുത്ത് നില്‍പ്പും. സാധാരണ ക്കാരന്റെ ആവശ്യങ്ങള്‍ക്കും അവകാശ ങ്ങള്‍ക്കും വേണ്ടി പട നയിക്കുകയും ചെയ്തിട്ടുള്ള സഃ ഇമ്പിച്ചി ബാവ, രാജ്യ സഭ മെമ്പര്‍, ലോക സഭ മെമ്പര്‍, എം. എല്‍. എ., മന്ത്രി എന്നി സ്ഥാനങ്ങളില്‍ ആത്മാര്‍ഥ പ്രവര്‍ത്തനം കാഴ്ച വെച്ച് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഏത് ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുമ്പോഴും തന്റെ കാലടിക്കു കീഴിലുള്ള മണ്ണില്‍ - ബഹുജന പ്രസ്ഥാനത്തില്‍ തന്നെ അദ്ദേഹം ഉറച്ചു നിന്നു. മന്ത്രി സ്ഥാനത്ത് ഇരിക്കുമ്പോള്‍ പോലും ഒരു പ്രക്ഷോഭ കാരിയായിട്ടാണു അദ്ദേഹം ജനങ്ങള്‍ക്ക് മുന്നില്‍ വന്നത്. അതാണു ആ മഹാന്റെ സവിശേഷത.
 
ജാതി മത പരിഗണനകള്‍ക്ക് അതീതമായി തൊഴിലാളി വര്‍ഗ്ഗത്തിന്റെ ചേരിയില്‍ കാല്‍ ഉറപ്പിച്ച് നില്‍ക്കുമ്പോഴും തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാന ത്തിലേക്ക് മുസ്ലിം സമുദായത്തെ ആകര്‍ഷിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗത്തെ ക്കുറിച്ച് അദ്ദേഹം ചിന്തിച്ചിരുന്നു. മുസ്ലിം സമുദായം കൂടി ഉള്‍ക്കൊള്ളാത്ത ഒരു ഇടതു പക്ഷത്തെയോ ഇടതു പക്ഷത്തിന്റെ ഭാഗമല്ലാത്ത മുസ്ലിം സമുദായത്തെയോ അദ്ദേഹത്തിന് വിഭാവനം ചെയ്യാന്‍ കഴിഞ്ഞില്ല.
 
മന്ത്രിയെന്ന നിലയില്‍ വളരെ വ്യത്യസ്ഥവും പ്രശസ്തവുമായ സേവനമായിരുന്നു സഖാവ് ഇമ്പിച്ചി ബാവയുടെത്. ഐ. എ. എസ്., ഐ. പി. എസ്. ഉദ്യോഗ സ്ഥന്മാരും സാങ്കേതിക വിദഗ്ധരും ബ്യുറോക്രസിയുടെ തലപ്പത്തിരുന്ന് നിയമങ്ങളുടെയും ചട്ടങ്ങളുടെയും നൂലാമാലകള്‍ എടുത്തിട്ട് തടസ്സം സൃഷ്ടിക്കുമ്പോള്‍ അതു കേട്ട് വെറുതെ യിരിക്കുന്ന മന്ത്രി യായിരുന്നില്ല സഃ ഇമ്പിച്ചി ബാവ. നിയമങ്ങളും ചട്ടങ്ങളും തടസ്സം നില്‍ക്കാത്ത വിധം ലക്ഷ്യം കൈവരി ക്കുന്നതില്‍ ഇമ്പിച്ചി ബാവയുടെ നിശ്ചയ ധാര്‍ഢ്യത്തിന് കഴിഞ്ഞു വെന്നതാണു അദ്ദേഹത്തിന്റെ വിജയ രഹസ്യം. പലരും മന്ത്രി മാരായിരുന്നു വെങ്കിലും യഥാര്‍ത്ഥ മന്ത്രി വകുപ്പ് സിക്രട്ടറി മാരായിരുന്നു. എന്നാല്‍ ഇമ്പിച്ചി ബാവ യഥാര്‍ത്ഥ മന്ത്രി തന്നെ യായിരുന്നു.
 
നല്ലൊരു ഭരണാധി കാരിയെന്ന നിലയില്‍ സഖാവ് ഇമ്പിച്ചി ബാവ ഏറെ പ്രശസ്തി നേടിയിരുന്നു. ട്രാന്‍സ്പോര്‍ട്ട് മന്ത്രി യായിരിക്കെ തന്റെ ഭരണ പാടവം അദ്ദേഹം തെളിയിച്ചു. തീരുമാനം എടുക്കുന്നതിലും നടപ്പാക്കുന്നതിലും സഖാവ് പ്രകടിപ്പിച്ചിരുന്ന കഴിവ് അത്ഭുത കരമായിരു ന്നുവെന്ന് ഏവര്‍ക്കും അറിയാ വുന്നതാണു. പൊന്നാനിയില്‍ സ്കുളുകളും കോളേജുകളും ഉണ്ടാക്കുന്നതിനും, യാത്രാ സൗകര്യം മെച്ചപ്പെ ടുത്തുന്നതിനും, ട്രാന്‍സ്പോര്‍ട്ട് ഡിപ്പോ തുറക്കുന്നതിനും, ആരോഗ്യ രംഗം പരിപോഷി പ്പിക്കുന്നതിനും, പൊന്നാനി പോര്‍ട്ട് വികസിപ്പി ക്കുന്നതിനും, സാധാരണ ക്കാരന്റെ ദൈനം ദിന ആവശ്യങ്ങള്‍ക്കും സഖാവ് പ്രത്യേക താല്പര്യമാണു എടുത്തിരുന്നത്. അതു കൊണ്ടു തന്നെയാണു സഖാവ് ഇമ്പിച്ചി ബാവക്ക് പൊന്നാനി സുല്‍ത്താന്‍ എന്ന ഓമനപ്പേര്‍ നാട്ടുകാര്‍ സ്നേഹ പൂര്‍‌വ്വം നല്‍കിയതും. എന്നാല്‍ എല്ലാ അര്‍ത്ഥത്തിലും അദ്ദേഹം പൊന്നാനിയുടെ സുല്‍ത്താന്‍ തന്നെയായിരുന്നു.
 
നര്‍മ്മ രസം തുളുമ്പുന്ന സംഭാഷണം പോലെ സരളവും ആശയ സമ്പുഷ്ടവു മായിരുന്നു സഖാവിന്റെ പ്രസംഗങ്ങളും. പാട്ടുകളും തമാശയുമായി മണിക്കൂറു കളോളം യാതൊരു മുഷിപ്പും കൂടാതെ സദസ്സിനെ പിടിച്ചി രുത്താനുള്ള കഴിവ് അപാരമായിരുന്നു.
 
തല ഉയര്‍ത്തി പ്പിടിച്ച് ഒന്നിനേയും കൂസാതെയുള്ള സഖാവിന്റെ നടത്തമുണ്ടല്ലോ... അത് മലയാളിയുടെ മനസ്സില്‍ നിന്ന് ഒരിക്കലും മാഞ്ഞു പോകില്ല...
 
നര്‍മ്മ രസത്തില്‍ ചാലിച്ച ആ സംഭാഷണങ്ങളും പ്രസംഗങ്ങളും ഇപ്പോഴും മലയാളികളുടെ കാതുകളില്‍ മുഴങ്ങുന്നുണ്ടാകും... ലാല്‍ സലാം സഖാവെ...
 
- നാരായണന്‍ വെളിയംകോട്
 
 

Labels:

0അഭിപ്രായങ്ങള്‍ (+/-)



10 April 2010

യാക്കോബായ സുറിയാനി സഭക്ക്‌ റോമില്‍ പുതിയ ദേവാലയം

fr-prince-mannathoorഇറ്റലിയുടെ തലസ്ഥാനമായ റോമാ നഗരത്തില്‍ യാക്കോബായ സുറിയാനി സഭയ്ക്ക് ഒരു പുതിയ ദേവാലയത്തിന് തുടക്കമായി. 2007ല്‍ റെവ. ഫാ. പ്രിന്‍സ്‌ മണ്ണത്തൂര്‍ ആരംഭിച്ച സെന്റ്‌ പീറ്റേഴ്സ് ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ യാക്കോബായ പ്രെയര്‍ ഫെല്ലോഷിപ്പ് ഇടവകയായി ഉയര്‍ത്തുകയാണ് ഉണ്ടായത്. 23ഓളം അംഗങ്ങള്‍ ഉള്ള പ്രസ്തുത ദേവാലയത്തില്‍ എല്ലാ മാസവും വിശുദ്ധ കുര്‍ബാനയും പ്രാര്‍ത്ഥനാ യോഗങ്ങളും നടത്തും.
 

jacobite-syrian-church-rome


 
റെവ. ഫാ. പ്രിന്‍സ്‌ മണ്ണത്തൂര്‍ (വികാരി & പ്രസിഡണ്ട്), റെവ. ഡി. അജി ജോര്‍ജ്ജ് കോട്ടയം (വൈസ്‌ പ്രസിഡണ്ട്), ബിജു പുളിയാനിയില്‍ (സെക്രട്ടറി), മധു പി. ചാക്കോ (ട്രസ്റ്റി), ജേക്കബ്‌ ഓലിക്കല്‍ (ജോയന്റ് സെക്രട്ടറി), ജോയ്‌ പറമ്പില്‍ (യൂത്ത്‌ സെക്രട്ടറി), ജോയ്‌ ടി. പി., സന്ദീപ്‌ സൈമണ്‍, ജോണി ഓളിക്കല്‍, തോമസ്‌ ടി. പി., ബാബു കെ., തോമസ്‌ ചന്ദന പറമ്പില്‍ (കമ്മിറ്റി അംഗങ്ങള്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
 
- ഫാ. പ്രിന്‍സ്‌ മണ്ണത്തൂര്‍
 
 

0അഭിപ്രായങ്ങള്‍ (+/-)



07 April 2010

വാസ്തുവും, ലക്ഷണവും പിന്നെ ചില ജ്യോതിഷ ശാസ്ത്രജ്ഞരും

cowrie-astrologyറോമന്‍ സാമ്രാജ്യത്തിന്റെ പതനത്തിനും, നവോത്ഥാന കാലഘട്ടത്തിന്റെ തുടക്കത്തിനും ഇടക്കുള്ള പശ്ചിമ യൂറോപ്പിന്റെ മത - സാംസ്കാരിക - സാമ്പത്തിക അവസ്ഥയെ സൂചിപ്പിക്കാന്‍ "ഇരുണ്ട യുഗം" എന്ന പദം പലപ്പോഴും ചരിത്രകാരന്മാര്‍ ഉപയോഗിക്കാറുണ്ട്. ദുരാചാരങ്ങളും, അന്ധ വിശ്വാസങ്ങളും ഒരു ജനതയുടെ ദൈനം ദിന ജീവിതവുമായി കെട്ടു പിണഞ്ഞു കിടന്ന ഈ കാലഘട്ടം യൂറോപ്പ് നീന്തി ക്കയറിയതിനു പ്രധാന പങ്കു വഹിച്ച ഒരു ഘടകം, ആധുനിക ശാസ്ത്രത്തിന്റെ വികാസം കൂടിയായിരുന്നു. രൂഢ മൂലമായ അന്ധ വിശ്വാസങ്ങളെ സാമാന്യ യുക്തി കൊണ്ടു അതിജീവിക്കാന്‍ സയന്‍സിന്റെ വികാസം അവരെ പ്രാപ്തരാക്കി. അവിടെ നിന്നിങ്ങോട്ട്, സ്വാഭാവികമായ കണ്ടുപിടി ത്തങ്ങളിലൂടെയും മനുഷ്യ സമൂഹത്തിന്റെ ആവശ്യത്തി നനുസരിച്ചുള്ള നിര്‍മ്മിതി കളിലൂടെയും ശാസ്ത്രം ക്രമാനുഗതമായ വളര്‍ച്ച കൈവരിച്ച് പോന്നിട്ടുണ്ട്.
 
സമൂഹത്തിന്റെ നാനാ തുറകളിലുള്ള ദ്രുത വികസനത്തിന്‌ ശാസ്ത്രം അതിന്റേതായ സംഭാവനകള്‍ നല്‍കി ക്കൊണ്ടിരി ക്കുമ്പോഴും, ഒരു വ്യക്തി എന്ന നിലയില്‍ തനിക്ക് നാളെ എന്തു സംഭവിക്കും - അല്ലെങ്കില്‍ "ഞാന്‍" എന്ന സ്വത്വം എങ്ങിനെയാണ്‌ സമൂഹത്തില്‍ പ്രാധാന്യം നേടുക എന്ന് അന്വേഷി ച്ചറിയാനുള്ള ഒരു ത്വര മനുഷ്യ സഹജമായി ഏതൊരു വ്യക്തിക്കുള്ളിലും ഉറങ്ങി ക്കിടപ്പുണ്ടാവും. ആധുനിക ശാസ്ത്രം നല്‍കുന്ന യുക്തിയുടെ വെളിച്ചത്തില്‍, വലിയ പ്രാധാന്യമൊന്നും അര്‍ഹിക്കാത്ത ഈ ഘടക ത്തെയാണ്‌ "ജ്യോതിഷം" എന്ന് പൊതുവേയും നാഡീ ശാസ്ത്രം, ഹസ്ത രേഖ, മഷി നോട്ടം, മുഖ ലക്ഷണം തുടങ്ങി പരശതം ഉപ ഘടകങ്ങളായും തിരിച്ചിട്ടുള്ള ഭാവി പ്രവചനം പലപ്പോഴും സ്വാധീനിക്കുന്നത്. കഴിഞ്ഞ അഞ്ചു ദശകങ്ങ ള്‍ക്കുള്ളില്‍ വിദ്യാഭ്യാസ രംഗത്തുണ്ടായ ഉണര്‍വ് നമ്മുടെ സാമാന്യ ജനതക്ക് നല്‍കിയ ശാസ്ത്രത്തിന്റെ വെളിച്ചം, ഈ ശാഖയെ സംശയത്തോടെ വീക്ഷിക്കാന്‍ പ്രേരകമാവുമോ എന്ന് ഇതിന്റെ ഗുണഭോക്താ ക്കള്‍ക്ക് ആശങ്ക തോന്നിയത് സ്വാഭാവികം. അതു കൊണ്ടു തന്നെ, ജ്യോതിഷത്തെ ശാസ്ത്രവുമായി ബന്ധിപ്പിക്കേണ്ടത് ഇക്കൂട്ടരുടെ പരമമായ ആവശ്യമായി മാറി. ആധുനിക ശാസ്ത്രം വെച്ചുള്ള വ്യാഖ്യാനങ്ങള്‍ കൊണ്ട് ഇത് അസംഭവ്യമാണ്‌ എന്ന ബോധത്തില്‍ നിന്നായിരിക്കണം ഇവര്‍ ജ്യോതിഷത്തെ ആര്‍ഷ ഭാരത സംസ്കാരവുമായും, അന്ന് കൈവരിച്ചിരുന്ന ജ്യോതി ശാസ്ത്രത്തിലുള്ള പുരോഗതിയുമായും ബന്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങുന്നത്. വിദ്യാ സമ്പന്നരും, സമൂഹത്തില്‍ ഉന്നത സ്ഥാനീയരുമായ ആള്‍ക്കാര്‍ പോലും ഇതിനായി ഇറങ്ങി പുറപ്പെടുന്നു എന്നതാണ്‌ ഇതിനെ കൂടുതല്‍ ഗുരുതരമായ ഒരു കാര്യമാക്കി മാറ്റുന്നത്.
 
ജ്യോതിഷിക്ക് നിരുപദ്രവ കരമായ ഒരു തൊഴിലും, ജാതകന് മനസമാധാനവും എന്ന നിലയില്‍ കണ്ടാല്‍ പോരേ ജ്യോതിഷത്തെ എന്ന് ചോദിക്കുന്നവര്‍ നമുക്കിടയില്‍ ധാരാളമുണ്ട്. എന്നാല്‍ അതിലൊക്കെ ഉപരി ഇത് സൃഷ്ടിക്കുന്ന ദുഷ്പ്രവണതകള്‍ കാണാതിരുന്നു കൂടാ. ചൊവ്വാ ദോഷം, സര്‍പ്പ കോപം, വാസ്തു തുടങ്ങി പല രീതിയിലും ഇത് വ്യക്തി - സമൂഹ ജീവിതത്തെ നിര്‍ണ്ണായകമായി സ്വാധീനിക്കുന്നു. അതിനു പുറമേയാണ്‌ ആര്‍ഷ ഭാരത സംസ്കാരത്തില്‍ ശാസ്ത്രത്തിന്റെ വേരുകള്‍ ചികയുന്നവര്‍ കുഴിച്ചെടുക്കുന്ന ഉപോത്‌പന്നങ്ങളുടെ അപകടം. ജാതീയത, കപട ദേശീയത, ശാസ്ത്രത്തിന്റെ തെറ്റായ വ്യാഖ്യാനം തുടങ്ങി ഇതില്‍ പതിയിരിക്കുന്ന ചതിക്കുഴികള്‍ ഏറെയാണ്‌.
 
ജ്യോതിഷത്തിന്‌ ആധുനിക ശാസ്ത്രവുമായുള്ള ബന്ധം, ആര്‍ഷ ഭാരത കാലത്ത് കൈവരിച്ചിരുന്ന നേട്ടങ്ങളുടെ തന്നെ വെളിച്ചത്തില്‍ ജ്യോതിഷ സംബന്ധിയായ കാര്യങ്ങളുടെ ഒരു അവലോകനം, ഇതിന്റെ പ്രചാരകര്‍ തെറ്റിദ്ധരിപ്പിക്കാന്‍ സ്വീകരിക്കുന്ന വഴികളുടെ അനാവരണം, ഒരു സാമാന്യ ശാസ്ത്രം എന്ന നിലയില്‍ തന്നെ ജ്യോതിഷത്തിന്റെ നിലനില്‍പ്പിലുള്ള പ്രസക്തി എന്നീ കാര്യങ്ങളിലൊക്കെ അതി വിശദമായ ഒരു അന്വേഷണം നടത്തുകയാണ്‌ ബ്ലോഗര്‍മാരായ ഉമേഷും, സൂരജും. ലിങ്കുകള്‍ താഴെ കൊടുക്കുന്നു.
 
ഉമേഷ്‌ : സര്‍‌വജ്ഞന്റെ ചൊവ്വാദോഷങ്ങള്‍
സൂരജ്‌ : ഗോപാലകൃഷ്ണന്റെ ജ്യോതിഷ കസര്‍ത്തുകള്‍
 
- പ്രസീത്‌
 
 



Saffronizing Science by "Scientific" Ratification of Superstitions?



 
 

Labels:

0അഭിപ്രായങ്ങള്‍ (+/-)






ആര്‍ക്കൈവ്സ്