10 October 2009

അല്‍ നാസറില്‍ കുരുങ്ങി കിടക്കുന്ന മലയാളി ഉത്സവങ്ങള്‍

akcaf-onam-2009കേരളത്തിലെ എല്ലാ കോളജുകളുടെയും യു.എ.ഇ. യിലുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംയുക്ത വേദിയായിരുന്നു അക്കാഫ് (All Kerala College Alumni Forum - AKCAF) എന്ന സംഘടന. എന്നാല്‍ അടുത്തയിടെ ഈ സംഘടനയില്‍ നിന്നും ചില കോളജുകള്‍ വേര്‍പെട്ട് പോവുകയും ഫെക്ക (Federation of Kerala Colleges Alumni - FEKCA) എന്ന ഒരു പുതിയ സംഘടനയ്ക്ക് രൂപം നല്‍കുകയും ചെയ്തു. ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കമ്മിറ്റിയില്‍ അംഗങ്ങളായ അനേകം ഇന്ത്യന്‍ സംഘടന കള്‍ക്കൊപ്പം ഇന്ത്യന്‍ കോണ്‍സു ലേറ്റിന്റെ ആഭിമുഖ്യത്തിലുള്ള പരിപാടികളില്‍ സഹകരിക്കാ റുണ്ടെങ്കിലും എല്ലാ വര്‍ഷവും നടത്തുന്ന ഓണാഘോ ഷങ്ങളിലൂടെ മാത്രമാണ് പൊതു ജനം ഇത്തരം സംഘടനകളെ പറ്റി അറിയുന്നത്. ഇത്രയധികം കോളജുകള്‍ ഒരുമിച്ചു ചേര്‍ന്ന് ഇത്തരം ഉത്സവങ്ങള്‍ നടത്തുന്ന തിന്റെ സാങ്കേതിക ബുദ്ധിമുട്ടുകള്‍ വെളിപ്പെടുത്തുന്നു ഈ ആഘോഷങ്ങള്‍.
 
ഇത്തവണയും പതിവ് പോലെ, അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡിലാണ് അക്കാഫ് ഓണാഘോ ഷങ്ങള്‍ അരങ്ങേറിയത്. ചടങ്ങുകളുടെ സ്വഭാവവും, പങ്കെടുക്കുന്ന ആളുകളുടെ എണ്ണവും കണക്കിലെടുത്ത് ശരിയായി സംവിധാനം ചെയ്ത പരിപാടികള്‍ നടത്തുവാന്‍ ഉത്തമമാണ് അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ഇത്രയധികം കോളജുകളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും അവരുടെ കുടുംബാംഗങ്ങളും ഒത്തു ചേരുന്ന ഇത്തരമൊരു ഉത്സവത്തിന് കേവലമൊരു ഐസ് റിങ്കിന്റെ വ്യാപ്തി മതിയാവില്ല എന്ന് വ്യക്തമാണ്.
 
ഓണ സദ്യയ്ക്കായി മേശയും കസേരകളും നിരത്തി സദ്യ നടത്തിയത് സ്റ്റേജിനു മുന്നില്‍ തന്നെ. ഊണ് ഔദ്യോഗികമായി നിര്‍ത്തി എന്ന് പ്രഖ്യാപിച്ച്, ജനത്തെ മുഴുവന്‍ ഹാളിന് വെളിയിലേയ്ക്ക് പറഞ്ഞയച്ചതിനു ശേഷം ഇരിപ്പിടങ്ങള്‍ മാറ്റി ഒരുക്കിയാണ് പരിപാടികള്‍ പുനരാരംഭിച്ചത്.
 
ഇതിനിടയിലൂടെ ഒരു ഘോഷ യാത്രയും നടന്നു എന്നത് അവിശ്വസനീയമായി തോന്നാം. എന്നാല്‍ അതും സംഭവിച്ചു. താലപ്പൊലിയും ചെണ്ടമേളവും, പ്രച്ഛന്ന വേഷവും, ഫ്ലോട്ടുകളും, പുലിക്കളിയും എല്ലാം അണി നിരന്ന, വിവിധ കോളജുകളുടെ ടീമുകള്‍ നടത്തിയ ഘോഷയാത്ര, ഒരു മത്സര ഇനവുമായിരുന്നു എന്നത് ഘോഷയാത്രയ്ക്ക് വീര്യം പകര്‍ന്നു. ഇതെല്ലാം ഈ “ഇട്ടാവട്ട” ത്തിനകത്തു തന്നെ എന്നത് മലയാളിയുടെ ദൈന്യതയുമായി.
 

akcaf-onam-2009


 
ചടങ്ങ് വീക്ഷിക്കാനെത്തിയ പലരെയും ഭാരവാഹികള്‍ അകത്തു കടക്കുന്നതില്‍ നിന്നും തടയുകയും, തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെ മാത്രം അകത്തു കയറ്റുകയും ചെയ്തു എന്ന് കുടുംബ സമേതം “ഓണം കാണാന്‍” എത്തിയ പലരും പറയുകയുണ്ടായി. വേണമെങ്കില്‍ ഗാലറിയിലിരുന്ന് കണ്ടാല്‍ മതി എന്നായിരുന്നു ഇവരുടെ നിലപാട്. ചടങ്ങ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ചില മാധ്യമ പ്രവര്‍ത്തകരെ പോലും ഇവര്‍ തടയുക യുണ്ടായി. ഇങ്ങനെ തടയപ്പെട്ടവര്‍ പിന്നീട് ചില പ്രമാണിമാരുടെ സഹായത്തോടെയാണ് അകത്തു കയറിയത്. ഇത് ഭാരവാഹികളുടെ മാത്രം പരിപാടി ആയിരുന്നെങ്കില്‍ പിന്നെ ക്ഷണിച്ചു വരുത്തിയതെന്തിന് എന്ന് ചിലരെങ്കിലും ഉറക്കെ ചോദിക്കുകയും ചെയ്തു. ഐസ് റിങ്ക് ആയതിനാല്‍ തറയില്‍ നിന്നും അരിച്ചു കയറുന്ന തണുപ്പ് കാരണം ഓണം കഴിഞ്ഞ് വീട്ടിലെത്തു മ്പോഴേയ്ക്കും വാതം പിടിക്കും എന്നും ചില പ്രായമായവര്‍ തമാശ പറയുന്നത് കേട്ടു!
 

akcaf-onam-2009


 
ഇത്തരം ആഘോഷങ്ങള്‍ക്ക് ആവശ്യമായ സ്ഥലവും സൌകര്യവുമുള്ള ഇടങ്ങളില്‍ മാത്രം ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. കഴിഞ്ഞ ദിവസം, ദുബായിലെ എമിറേറ്റ്സ് ടവറില്‍ കേരളത്തിലെ എഞ്ചിനി യര്‍മാരുടെ സംഘടനയായ “കേര” സംഘടിപ്പിച്ച ഒരു ചടങ്ങില്‍ വെച്ച് ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വേണു രാജാമണി ഇതേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. വിദേശ കാര്യ സഹ മന്ത്രി ഡോ. ശശി തരൂര്‍ മുഖ്യ അതിഥി ആയിരുന്ന ഈ ചടങ്ങ്, എമിറേറ്റ്സ് ടവറില്‍ സംഘടിപ്പിച്ചത്, അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡില്‍ നിന്നും പുറത്ത് കടന്ന് ഒരു ചടങ്ങ് സംഘടിപ്പിക്കാന്‍ ആവുന്ന വിധമുള്ള മലയാളിയുടെ വളര്‍ച്ചയാണ് സൂചിപ്പിക്കുന്നത് എന്ന് കോണ്‍സല്‍ ജനറല്‍ പറഞ്ഞു. “ദുബായിലെ മലയാളികള്‍ എന്നാണ് അല്‍ നാസറിനു പുറത്തു കടക്കുന്നത്‌? ” എന്ന് കഴിഞ്ഞ തവണ മലയാളികളുടെ ഒരു പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ തന്റെ അടുത്തിരുന്ന് മമ്മുട്ടി തന്നോട് ചോദിച്ച കാര്യവും വേണു രാജാമണി പറയുകയുണ്ടായി.
 
- ദീപു‍, ദുബായ്
 
 

Labels:

3അഭിപ്രായങ്ങള്‍ (+/-)

3 Comments:

thaankalude comment correct aanu.

vvip areayil coatum soottumitta oru komaali palareeyum aatti irakki. ithra adhikam aalukal pankedukunna paripady nadathumbol edukenda thayaredupukal undaarunnilla.

ennodu paranjathu "bharavahikal neritu vannu parayunnavare mathram akatheku kayatiyal mathi ennanu" enn ee joker aparayunnathu kettu.

October 10, 2009 at 11:00 AM  

എന്തിനാണ് വിഐപി ? ഫെക്കയില്‍ ഇങ്ങനെ വി ഐ പി ഒന്നും ഇല്ലായിരുന്നു. അവിടത്തെ പരിപാടി ഇതിലും നന്നായി നടന്നു. ഇത ഭാരവാഹികള്‍ക്ക് ഗമ കാട്ടാനാണ്.

October 11, 2009 at 9:09 AM  

അല്‍ നാസര്‍ അല്ലാതെ വേറെ എവിടെ ആണ് ദുബായില്‍ സ്ഥലം സൗകര്യം ഉള്ളത് ? ബുര്‍ജ് അല്‍ അറബില്‍ വച്ച് നടത്താനോ ? അല്‍ നാസര്‍ അല്ലാതെ വരെ എവിടെ ആണ് ഇത്ര cost effective നടത്താന്‍ പറ്റുന്നത് ? പരാതി പറയുമ്പോള്‍ solution ഉം പറയണം .

October 13, 2009 at 9:44 AM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്






ആര്‍ക്കൈവ്സ്