29 May 2009

മനുഷ്യ ക്ലോണിങ്‌ നിഷിദ്ധം - ദാറുല്‍ ഹുദാ സെമിനാര്‍

തിരൂരങ്ങാടി : മനുഷ്യ ക്ലോണിങ്‌ അപകടകരം ആണെന്നും അതു കൊണ്ടു തന്നെ അത്‌ നിഷിദ്ധ മാണെന്നും ചെമ്മാട്‌ ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ അക്കാദമിയില്‍ നടന്ന കര്‍മ്മ ശാസ്‌ത്ര സെമിനാര്‍ അഭിപ്രായപ്പെട്ടു.
 
അതേ സമയം മനുഷ്യന്‌ ഉപകാര പ്രദമായ രീതിയില്‍ മറ്റ്‌ ജീവികളില്‍ ക്ലോണിങ്‌ നടത്താം.
 
വന്ധ്യതാ ചികിത്സാ വിഷയത്തില്‍ ഭര്‍ത്താവിന്റെ ബീജം ഭാര്യയില്‍ ഉപയോഗി ക്കുന്നത്‌ അനുവദ നീയമാണ്‌. അന്യ പുരുഷന്‍േറത്‌ ഉപയോഗി ക്കുന്നത്‌ നിഷിദ്ധവുമാണ്‌.
 
കുടുംബാ സൂത്രണം ഇസ്‌ലാമികമല്ല. മനുഷ്യര്‍ക്കെല്ലാം വിഭവങ്ങള്‍ നല്‍കുന്നത്‌ അള്ളാഹു ആയതിനാല്‍ രാഷ്ട്ര പുരോഗതിക്കു വേണ്ടി മാനവ വിഭവം വര്‍ധിപ്പി ക്കുകയാണ്‌ വേണ്ടതെന്നും സെമിനാറില്‍ വിഷയം അവതരി പ്പിച്ചവര്‍ പറഞ്ഞു.
 
മുടിയില്‍ ചായം തേക്കുന്നതിന്‌ ചുവപ്പ്‌, മഞ്ഞ നിറങ്ങളേ അനുവദനീയം ആയിട്ടുള്ളൂ. കറുപ്പിക്കുന്നത്‌ നിഷിദ്ധമാണ്‌.
 
നിലവിലുള്ള ഷെയര്‍ മാര്‍ക്കറ്റിങ്‌ ഇസ്‌ലാമികമല്ല. ലാഭവും നഷ്ടവും ഒരു പോലെ പങ്കു വെക്കുന്നത് ആകണം കച്ചവടം. ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്ന പണം ഏന്തെല്ലാം കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്നത്‌ ദുരൂഹമാണെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.
 
സമസ്‌ത വൈസ്‌ പ്രസിഡന്റ്‌ സി. എം. അബ്ദുള്ള മുസ്‌ലിയാര്‍ വെമ്പരിക്ക സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌തു. സമസ്‌ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.
 
അലവി ഹുദവി മുണ്ടംപമ്പ്‌, ജഅ‌ഫര്‍ ഹുദവി ഇന്ത്യനൂര്‍, സി. എച്ച്‌. ശരീഫ്‌ ഹുദവി, എ. പി. മുസ്‌തഫ ഹുദവി, ജഅ‌ഫര്‍ ഹുദവി കുളത്തൂര്‍ എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു.
 
- ഉബൈദ് റഹ്‌മാനി
 
 

Labels:

0അഭിപ്രായങ്ങള്‍ (+/-)



14 May 2009

താമ്രപര്‍ണി മൂന്നാം പതിപ്പ് prakasanam - തിങ്കള്‍

thamraparni-bookഒരുപക്ഷെ ഇത്തരത്തിലൊന്ന് മുന്‍പ് നടന്നിട്ടേ ഉണ്ടാവില്ല. അല്ലെങ്കില്‍ ഒരു പക്ഷെ ഇത്തരത്തിലൊന്ന് ഇനി നടക്കാനും സാധ്യത ഇല്ല. ഒരു കവിതാ സമാഹാരത്തിന്റെ prakaasanam അര്‍ദ്ധ രാത്രി പുഴയോരത്തു nilaavathhu നടന്നതില്‍ മാത്രമായിരുന്നില്ല വിസ്മയം... അത് വൈകുന്നേരം ആറു മണി മുതല്‍ പിറ്റേന്ന് രാവിലെ ആറു മണി വരെ നീണ്ടു നിന്നതുമല്ല പുതുമ...
 
അതില്‍ കവിതയുമായി നേരിട്ട് ബന്ധമില്ലാത്ത നൂറു കണക്കിന് ആളുകള്‍ പല നേരങ്ങളിലായി വന്നു പോയി എന്നതിലാണ്... അതില്‍ സാംസ്കാരിക നായകരും രാഷ്ട്രീയ നേതാക്കളും കലാകാരന്മാരും വെറും പൊതു ജനവും ഒക്കെ ഉണ്ടായിരുന്നു ennathilaanu.
 
കവിതയ്ക്ക് പുറത്തുള്ള മറ്റൊരു പാട് കലാകാരന്മാര്‍ സംഗീതവും വാദ്യോപ കരണങ്ങളുമായി കവിതയുടെ നിലാ രാത്രിക്ക് പൊലിമ കൂട്ടാന്‍ നേരം വെളുക്കുവോളം ഇരുന്നു എന്നതിനാലാണ്... ആര്‍ക്കും പ്രതിഫലമായി പത്തു പൈസ പോലും വാഗ്ദാനം നല്‍കിയിരുന്നില്ല.
 
prakaasanam നടക്കുന്ന നാട്ടിലെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. വി. മുഹമ്മദലിയും സംഘവും കവിതയുടെ രാവില്‍ എത്തി ചേര്‍ന്നവര്‍ക്കെല്ലാം കപ്പയും മത്തിയും കഞ്ഞിയും കാന്താരി ചമ്മന്തിയും അച്ചാറും വിളമ്പി ആതിഥേയത്വത്തിന്റെ മഹദ് ഭാവവുമായി നേരം വെളുക്കുവോളം കവികള്‍ക്കും കലാകാരന്മാര്‍ക്കും കാവലിരുന്നു എന്നതിനാലാണ്... അവരുടെ നാട്ടില്‍ ഇത്തരത്തിലൊന്ന് ആദ്യമായിട്ടായിരുന്നു.
 
ശൈലന്റെ താമ്രപര്‍ണി എന്ന കവിതാ സമാഹാരത്തിന്റെ മൂന്നാം പതിപ്പ് prakaasanam അര്‍ദ്ധ രാത്രി നിലാവത്തു samghatippichhathu മഞ്ചേരിയിലെ സഹൃദയ charitble ട്രസ്റ്റ് ആയിരുന്നു.
 
ശൈലനെ പോലെ തല തിരിഞ്ഞ വ്യത്യസ്തതയുള്ള ഒരു കവിയുടെ സമാഹാരം മൂന്നാം പതിപ്പില്‍ എത്തുമ്പോള്‍ അതിന്റെ ചടങ്ങ് മാക്സിമം വ്യത്യസ്തമാക്കേണ്ടത് തങ്ങളുടെ ബാധ്യതയായിരുന്നെന്നു ആണ് sahridayayude സെക്രട്ടറി രാമചന്ദ്രന്‍ വക്കീലിന്റെ വാദം. പ്രോഗ്രാമിന് "vellinilaappuzhayil" എന്ന് പേരിട്ടതും അത് manjerikkaduthhu ആനക്കയം പുഴയുടെ കടവില്‍ 2009 മെയ് 08 നു വെള്ളിയാഴ്ച്ച പൂര്‍ണ്ണ നിലാവുള്ള രാത്രിയില്‍ നടത്താമെന്ന് ട്രസ്റ്റ് തീരുമാനിച്ച ശേഷം എല്ലാം അങ്ങ് സംഭവിക്കുകയായിരുന്നു. ക്ഷണിച്ചവരും kettarinjavarumellam സഹകരണം മാത്രമല്ല puthumayettaanulla nirdesangalum നല്‍കി.
 
അതിനാല്‍ കരുതിയതിലും എത്രയോ ഇരട്ടി ഗംഭീരമായി.
 
ആറു മണിക്ക് മുന്‍പ് തന്നെ ധാരാളം ആളുകള്‍ വെള്ളി നിലാ പ്പുഴയില്‍ എത്തിയിരുന്നു. പ്രസിദ്ധ കഥകൃത്ത് പി സുരേന്ദ്രന്‍ വെള്ളി നിലാ പ്പുഴക്ക് റാന്തല്‍ തെളിയിച്ചു. പിന്നെ kala കാരന്മാരും ആസ്വാദകരും രാത്രിയെ ഏറ്റെടുത്തു. gazel, ഇടക്ക, സോപാന സംഗീതം, മാപ്പിള പ്പാട്ട്, പുല്ലാങ്കുഴല്‍, ഹാര്‍മ്മോണിയം, തബല, വട്ടപ്പാട്ട്... എന്നിങ്ങനെ രാവു നീണ്ടു അര്‍ദ്ധ രാത്രിയായത് പെട്ടെന്നായിരുന്നു.
 

thamraparni-book

 
51 മണ്‍ ചെരാതുകള്‍ തിരിയിട്ടു കൊളുത്തി പൂര്‍ണ്ണ ചന്ദ്രനെയും പുഴയോളങ്ങളെയും സാക്ഷി nirthhi കൃത്യം 12 മണിക്ക് ഞെരളത്ത് ഹരിഗോവിന്ദന്‍ താമ്രപര്‍ണി മൂന്നാം pathippinte ആദ്യ കോപ്പി സെബാസ്റ്റ്യന് നല്‍കി ക്കൊണ്ട് പ്രകാശിപ്പിച്ചു. തുടര്‍ന്ന് കവികള്‍ കവിതാ ലാപനത്തിന്റെ പൂക്കാലം തീര്‍ത്തു. കേരളത്തില്‍ അങ്ങോള്‍ം ഇങ്ങോളം ഉള്ള 30il param കവികള്‍ ഉണ്ടായിരുന്നു.
 

thamraparni-book thamraparni-book

 
maayajaalavum മാപ്പിള soRakalumokkeyaayi നേരം വെളുക്കുമ്പോഴും നൂറിലധികം SAHRIADAYAR വെള്ളി നിലാപ്പുഴയില്‍ ഉണ്ടായിരുന്നു.
 
താമ്രപര്‍ണി എന്ന നദിയുടെ peril "fingerprints of river" enna സബ് ടൈറ്റില്‍ മായി 2006 ഇല്‍ വന്ന പുസ്തകത്തിന്റെ 3rd edition റിലീസിന് മറ്റൊരു നദി തീര്‍ത്തും യാദൃശ്ചികമായി ആതിഥ്യമരുളിയത് ഒരു നിമിത്തമായിരിക്കണം...
 
- തിങ്കള്‍
 


ലേഖികയുടെ ആവശ്യപ്രകാരമാണ് ഇംഗ്ലീഷും മലയാളവും കലര്‍ത്തിയ ഈ റിപ്പോര്‍ട്ട് ഇങ്ങനെ തന്നെ കൊടുക്കുന്നത്
- പത്രാധിപര്‍


 
 

Labels:

0അഭിപ്രായങ്ങള്‍ (+/-)



11 May 2009

പോലിസ്‌ പിടിയിലായിട്ടും സന്തോഷ്‌ മാധവനെ ഇപ്പോഴും ഇന്റര്‍പോള്‍ തിരയുന്നു

santosh-madhavanന്യൂഡല്‍ഹി: വിവാദ സ്വാമി സന്തോഷ്‌ മാധവനും കുട്ടാളിയും പോലിസ്‌ പിടിയിലായിട്ടും ഇപ്പോഴും ഇന്റര്‍ പോളിന്റെ റെഡ്‌ കോര്‍ണര്‍ നോട്ടിസില്‍. 2008 മെയില്‍ കേരള പോലിസിന്റെ പിടിയിലായ സന്തോഷ്‌ മാധവനെയും ദുബായിലെ ഡ്രൈവര്‍ അലിക്കണ്‌ സൈഫുദ്ദിനെയുമാണ്‌ ദുബൈ പോലിസിന്റെ പരാതി അനുസരിച്ച്‌ സാമ്പത്തിക തട്ടിപ്പില്‍ ഇന്റര്‍ പോള്‍ ഇപ്പോഴും തിരയുന്നത്‌.
 
2004ലാണ്‌ ദുബൈ പോലിസിന്റ പരാതി അനുസരിച്ച്‌ പ്രവാസി മലയാളിയുടെ 40 ലക്ഷം തട്ടിയ കേസില്‍ ഇന്റര്‍ പോള്‍ വാണ്ടഡ്‌ നോട്ടിസില്‍ ഉള്‍പെടുത്തിയത്‌. ദുബായിലെ സൊറാഫിന്‍ എഡ്വവിനില്‍ നിന്ന്‌ ഹോട്ടല്‍ ബിസിനസിനെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടു ക്കുകയായിരുന്നു. പിന്നീട്‌ സന്യാസിയായി കേരളത്തില്‍ വിലസിയ അമൃത ചൈതന്യ ഇന്റര്‍ പോള്‍ തിരയുന്ന കുറ്റവാളിയാണെന്ന്‌ വാര്‍ത്തകള്‍ വന്നതോടെയാണ്‌ പോലിസ്‌ വലയിലാകുന്നത്‌.
 
സമ്പത്തിക തട്ടിപ്പിലാണ്‌ ഇന്റര്‍ പോള്‍ തിരയുന്നതെങ്കില്‍ കേരളത്തില്‍ കുടുങ്ങിയത്‌ പ്രായപൂര്‍ത്തി ആകാത്ത പെണ്‍ കുട്ടികളെ പീഡിപ്പിച്ചതിനും കേരളത്തില്‍ നടത്തിയ സാമ്പത്തിക ക്രമക്കേടുകളിലുമാണ്‌. ഇപ്പോള്‍ ജയിലിലായ സന്തോഷ്‌ മാധവനെ ക്രൈം ബ്രാഞ്ച്‌ പിടി കൂടിയ അടുത്ത ദിവസം തന്നെ സൃഹൃത്തും ദൂബായിലെ ടാക്‌സി ഡ്രൈവറുമായി സൈഫുദ്ദിന്‍ അലിക്കണ്ണ്‌ ക്രൈം ബ്രാഞ്ചില്‍ കീഴടങ്ങു കയായിരുന്നു.
 

santosh-madhavan-interpol-wanted-criminal
സന്തോഷ് മാധവനെ ഇപ്പോഴും തിരയുന്ന ഇന്റര്‍ പോള്‍ വെബ് സൈറ്റ്

 
എന്നാല്‍ ഇരുവരും ഇന്റര്‍ പോളിന്റെ പട്ടികയില്‍ പിടികിട്ടാ പ്പുള്ളികളാണ്‌. ദുബൈ പോലിസ്‌ അന്വേഷിക്കുന്ന ഇവരെ കുറിച്ച്‌ വിവരങ്ങള്‍ നല്‍കണ മെന്നാണ്‌ ഇന്റര്‍ പോളിന്റെ ഔദ്യോഗിക വെബ് സൈറ്റ്‌ ആവശ്യപ്പെടുന്നത്‌. കേരളത്തില്‍ സന്തോഷ്‌ മാധവനെ കുറിച്ച്‌ വാര്‍ത്തകള്‍ വന്നയുടനെ ഇന്റര്‍ പോള്‍ വെബ്‌ സൈറ്റില്‍ നിന്ന്‌ സന്തോഷ്‌ മാധവന്റെ ചിത്രം അപ്രത്യക്ഷമായതും ഏറെ വിവാദം ഉയര്‍ത്തിയിരുന്നു. അടുത്ത ദിവസങ്ങളില്‍ തന്നെ ഇന്റര്‍ പോള്‍ സന്തോഷ്‌ മാധവന്റെ ചിത്രം പ്രസിദ്ധികരിച്ചു. ഇപ്പോള്‍ ജയിലില്‍ കഴിയുന്ന സന്തോഷ്‌ മാധവനെ ദുബൈ പോലിസിന്റെ പരാതി അനുസരിച്ചാണ്‌ ഇന്റര്‍ പോള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്‌.
 
കേരളത്തില്‍ യാതൊരു കേസുകളും ഇല്ലാതിരുന്ന സന്തോഷ്‌ മാധവന്‌ പിടിയിലായതിനു ശേഷമാണ് ഇവിടെ കേസുകള്‍ ചുമത്തുന്നത്‌. സന്തോഷ്‌ മാധവനെയും, സൈഫുദ്ദിനെയും കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനാണ്‌ ഇന്റര്‍ പോളിന്റെ ഔദ്യോഗിക വെബ്‌ സൈറ്റ്‌ ആവശ്യപ്പെടുന്നത്‌. മെയ്‌ പതിമൂന്നിനാണ്‌ സന്തോഷ്‌ മാധവന്‍ പോലിസ്‌ പിടിയിലാകുന്നത്‌. ഇന്റര്‍ പോള്‍ 2004ല്‍ പ്രസിദ്ധികരിച്ച സന്തോഷ്‌ മാധവന്റെ ഫയല്‍ അവസാനമായി പുതുക്കുന്നത്‌ 2008 സെപ്‌തബംര്‍ 28നാണ്‌. അതായത്‌ പിടിയിലായി അഞ്ച്‌ മാസങ്ങള്‍ക്ക്‌ ശേഷവും ഇന്റര്‍ പോള്‍ നോട്ടിസില്‍ പുതുക്കല്‍ വരുത്തി. മാധവനും സൈഫുദ്ദിനും ഒരേ കേസ്‌ നമ്പര്‍ നല്‍കി കൊണ്ടാണ്‌ സെപ്‌തബറില്‍ മാറ്റം വരുത്തിയത്‌. കേരളത്തില്‍ നിന്ന്‌ കാമുകനെ വെട്ടി കൊലപ്പെടുത്തിയ കേസിലെ ഡോ. ഓമന ഉള്‍പ്പെടെ 20 പേരെയാണ്‌ ഇന്റര്‍ പോള്‍ തിരയുന്നത്‌.
 
- ബൈജു എം. ജോണ്‍, ഡല്‍ഹി
 





 
 

Labels:

0അഭിപ്രായങ്ങള്‍ (+/-)



02 May 2009

നാല്‍പ്പതാം പിറന്നാളില്‍ അപൂര്‍വ്വ സമ്മാനം

365-nights-charla-mullerതന്റെ ഭര്‍ത്താവിന്റെ നാല്‍പ്പതാം പിറന്നാളില്‍ ഒരു പുതുമ നിറഞ്ഞ സമ്മാനം കൊടുക്കാന്‍ ആഗ്രഹിച്ച ഷാര്‍ള കുറെ ആലോചിച്ചതിനു ശേഷം കണ്ട് പിടിച്ച സമ്മാനം പക്ഷെ അവരുടെ ജീവിതം തന്നെ മാറ്റി മറിച്ച ഒന്നായിരുന്നു. അമേരിക്കയിലെ നോര്‍ത്ത് കരോലിനായിലെ ഷാര്‍ള മുള്ളര്‍ തന്റെ ഭര്‍ത്താവിന് നല്‍കിയ ആ പിറന്നാള്‍ സമ്മാനം എന്തെന്നോ? അടുത്ത ഒരു വര്‍ഷം മുഴുവനും, അതായത് 365 രാത്രികളില്‍ സെക്സ്.
 
എന്നാല്‍ പിന്നീട് ഈ ഒരു വര്‍ഷത്തെ കഥ അവര്‍ ഒരു പുസ്തകം ആക്കി എഴുതുകയും ചെയ്തു. ഇപ്പോള്‍ ഈ പുസ്തകം വില്‍പ്പനക്ക് എത്തിയിട്ടുണ്ട്. 365 Nights എന്നാണ് പുസ്തകത്തിന്റെ പേര്.
 
രാത്രികളില്‍ തമ്മില്‍ അടുക്കുന്നത് തങ്ങളെ പകല്‍ കൂടുതല്‍ നല്ല ദമ്പതികള്‍ ആയി ജീവിക്കാന്‍ സഹായിച്ചു എന്ന് ഷാര്‍ള ഓര്‍ക്കുന്നു. വീട്ടിലെ കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസം ഇല്ലാതെ തീരുമാനങ്ങള്‍ എടുക്കുവാന്‍ ഇത് സഹായിച്ചു.
 
പതിവായിട്ടുള്ള സെക്സ് തന്നെ വ്യത്യസ്തമായ ഒരു ദൃഷ്ടിയോടെ മറ്റുള്ളവരെ നോക്കാന്‍ പ്രേരിപ്പിച്ചു. എങ്ങനെയുള്ള സ്ത്രീകള്‍ക്കാണ് സെക്സ് കൂടുതല്‍ അനുഭവിക്കാന്‍ കഴിയുന്നത് എന്ന് താന്‍ നിരീക്ഷിച്ചു. സൌന്ദര്യം കൂടുതല്‍ ഉള്ള സ്ത്രീകള്‍ക്കാണോ അതോ തന്നെ പോലുള്ള വീട്ടമ്മമാര്‍ക്കാണോ? പുറം മോടിയില്‍ കാര്യമൊന്നുമില്ല. പലപ്പോഴും താന്‍ ശരീരം വൃത്തിയായും വെടിപ്പായും സൂക്ഷിക്കാറില്ലായിരുന്നു. കാലുകളിലെ രോമം നീക്കം ചെയ്യാത്തപ്പോഴും എന്തിന് വായ് നാറ്റം ഉള്ളപ്പോള്‍ പോലും തന്റെ ഭര്‍ത്താവിന് തന്നില്‍ ആസക്തി തോന്നിയിരുന്നു എന്നും ഇവര്‍ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു.
 
എന്നുമുള്ള സെക്സ് തങ്ങളെ മുഷിപ്പിക്കുമോ എന്ന് താന്‍ ഭയന്നു. കുറേ നാള്‍ കഴിയുമ്പോള്‍ പല്ല് തേക്കുന്നതു പോലെയോ കുളിക്കുന്നത് പോലെയോ കേവലം ഒരു ദിനചര്യ ആയി ഇത് മാറുമോ?
 
മൂന്നാം മാസം ഒരു രാത്രി പെട്ടെന്ന് തന്റെ ഭര്‍ത്താവ് പറഞ്ഞു : ഇന്നിപ്പോള്‍ ഇത് 88‍ാമത്തെ രാത്രിയാണ് തുടര്‍ച്ചയായി. ഇന്ന് ഇനി എനിക്കു വയ്യ. നമുക്ക് നാളെ നോക്കാം.
 
ആറ് മാസം കഴിഞ്ഞപ്പോഴേക്കും കാര്യങ്ങള്‍ കൂടുതല്‍ വഷളായി. പണ്ടൊക്കെ സെക്സ് എന്ന് മനസ്സില്‍ തോന്നുന്നത് തന്നെ തന്നെ ആവേശം കൊള്ളിപ്പിക്കുമായിരുന്നു. ഇപ്പോള്‍ ആവേശം മനഃ പൂര്‍വ്വം വരുത്തേണ്ട ഗതികേടാണ്. സെക്സ് രസകരമാക്കാന്‍ ദിവസവും എന്തെങ്കിലും പുതിയ ആശയം കണ്ടു പിടിക്കണം. എന്നാലേ അയല്‍ക്കാരെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തുന്ന തരം ആവേശകരമായ സെക്സ് നടക്കൂ.
 
എന്നാല്‍ അപ്പോഴേക്കും ഞങ്ങളുടെ ഒരു വര്‍ഷ കാലാവധി തീരാറായി. എങ്ങനെയെങ്കിലും പുതപ്പിനുള്ളില്‍ ചുരുണ്ടുകൂടി കിടന്നാല്‍ മതി എന്ന് കരുതി കിടപ്പു മുറിയിലെത്തിയാലും താന്‍ ഒരു കാര്യം മനസ്സിലാക്കി. ചിലപ്പോഴൊക്കെ തനിക്ക് വേണ്ടെങ്കിലും താന്‍ ഇത് ചെയ്യേണ്ടി വരും എന്ന്. ഉത്സവ കാലത്ത് ഭര്‍ത്താവിന്റെ വീട്ടുകാരോടൊപ്പം താമസിക്കാന്‍ പോകുന്ന പോലെയോ തനിക്ക് ഒന്നും മനസ്സിലാവാത്ത ക്രിക്കറ്റ് കളി ഭര്‍ത്താവിനോടൊപ്പം ഇരുന്ന് ടിവിയില്‍ കാണുന്നത് പോലെയോ ആണിതും.
 
ഒരു രാത്രി താന്‍ ഭര്‍ത്താവിനോട് പറഞ്ഞു: വരൂ, നമുക്ക് എങ്ങനെയെങ്കിലും ഇതങ്ങ് നടത്താം. അപ്പോള്‍ ഭര്‍ത്താവ് പതുക്കെ ഒരു ദീര്‍ഘ നിശ്വാസത്തോടെ പറഞ്ഞു: കണ്ണ് അടച്ച് കിടന്നോളൂ. ഞാനായിക്കോളാം. അങ്ങനെ അന്നത്തെ രാത്രിയും വിജയകരമായി കഴിഞ്ഞു.
 
തന്റെ ഭര്‍ത്താവിന്റെ നാല്‍പ്പത്തി ഒന്നാം പിറന്നാള്‍ ദിനത്തില്‍ താന്‍ സന്തോഷം കൊണ്ട് തുള്ളി ചാടി. ഇനി ദിവസവും ഇത് വേണ്ടല്ലോ! “ഞാന്‍ അത് ചെയ്തു” എന്ന് പതുക്കെ മൂളി പാട്ട് പാടിയ താന്‍ അന്ന് തികച്ചും സന്തോഷവതിയായിരുന്നു. താന്‍ തന്റെ പ്രിയപ്പെട്ടവന് നല്‍കിയ സമ്മാനം പൂര്‍ണ്ണമാക്കിയതോര്‍ത്ത്.
 
- ഗീതു
 


ഈ പുസ്തകം ആമസോണില്‍ ലഭ്യമാണ്. (e പത്രത്തിന് ഇതില്‍ ലാഭമൊന്നുമില്ല. മുകളിലെ കഥ വായിച്ച പല വായനക്കാരും ഈ പുസ്തകം എവിടെ കിട്ടും എന്ന് ചോദിച്ചതിനാല്‍ ഈ ലിങ്ക് ഇവിടെ കൊടുക്കുന്നു എന്ന് മാത്രം!)


 
 

Labels:

1അഭിപ്രായങ്ങള്‍ (+/-)

1 Comments:

Wow! Great insights!! :)

May 4, 2009 at 10:02 PM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്



01 May 2009

നേടി എടുത്ത അവകാശങ്ങള്‍ സം‌രക്ഷിക്കാന്‍ പോരാടുക

may-day-logoമേയ് ഒന്ന് - ലോകത്ത് ആകമാനമുള്ള അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗ്ഗം സാര്‍വ്വ ദേശിയ തൊഴിലാളി ദിനമായി ആചരിക്കുകയാണ്. 1886ല്‍ അമേരിക്കയിലെ ചിക്കാഗോ വ്യവസായ നഗരത്തിലെ തെരു വീഥികളില്‍ മരിച്ചു വീണ നൂറു കണക്കിന് തൊഴിലാളികളുടെയും, ആ സമരത്തിന് നേതൃത്വം കൊടുത്തു എന്നതിന്റെ പേരില്‍ കൊല മരത്തില്‍ കയറേണ്ടി വന്ന പാര്‍സന്സ്, സ്പൈസര്‍, ഫിഷര്‍, എംഗല്‍‌സ് തുടങ്ങിയ തൊഴിലാളി നേതാക്കന്‍‌മാരുടെയും സ്മരണാര്‍ത്ഥം ഫെഡറിക്ക് എംഗല്‍‌സിന്‍ന്റെ നേതൃത്വത്തിലുള്ള 2-ാം സോഷ്യലിസ്റ്റ് ഇന്റര്‍നാഷനലാണ് ഈ ദിനം സാര്‍വ്വ ദേശിയ തൊഴിലാളി ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.
 
16-ാം നൂറ്റാണ്ടിലെ വ്യവസായ വിപ്ലവത്തിന് ശേഷം ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ തൊഴിലളികളെ ക്കൊണ്ട് രാവും പകലും അടിമകളെ പ്പോലെ പണിയെ ടുപ്പിക്കാനാണ് മുതലാളിമാര്‍ സദാ ശ്രമിച്ചു കൊണ്ടിരുന്നത്. തൊഴിലാളികളുടെ ആരോഗ്യമോ അവരുടെ പ്രാഥമിക ആവശ്യങ്ങളോ അവകാശങ്ങളോ മുതലാളിമാര്‍ ശ്രദ്ധിച്ചിരുന്നില്ല. അവരെ സംബന്ധി ച്ചിടത്തോളം തൊഴിലളികള്‍ സദാ സമയം പണിയെടുത്തു കൊണ്ടിരിക്കണം, ഉല്പാദനം വര്‍ദ്ധിച്ചു കൊണ്ടിരിക്കണം, ലാഭം കുന്നു കൂടി ക്കൊണ്ടിരിക്കണം. അതിന്നു വേണ്ടി ശാരീരികവും മാനസ്സികവുമായ പീഢനങ്ങള്‍ അടക്കം നടത്താന്‍ അവര്‍ തയ്യാറായത്. തൊഴിലാളികളുടെ പ്രഥമികാ വശ്യങ്ങള്‍ പോലും പരിഗണിക്കാതെ അവരെ ക്കൊണ്ട് അടിമകളെ പ്പോലെ പണിയെ ടുപ്പിക്കാന്‍ വികസിത മുതലാളിത്ത രാജ്യങ്ങളിലെയും അവികസിത മുതലാളിത്ത രാജ്യങ്ങളിലെയും മുതലാളിമാരും അവരുടെ ഏജന്റുമാരും മുതിര്‍ന്നപ്പോള്‍ സ്വാഭാവികമായി ഇതിന്നെതിരെ പ്രതികരിക്കാന്‍ തൊഴിലാളികള്‍ തയ്യാറായി.
 
ദിവസവും 14 ഉം 16 ഉം മണിക്കൂറും വിശ്രമമില്ലാതെ പണിയെടുക്കാന്‍ തയ്യാറില്ലായെന്നും, എടുക്കുന്ന ജോലിക്ക് കൃത്യമായി ശമ്പളം കിട്ടണമെന്നും, ജോലി സമയം ക്ലിപ്ത പ്പെടുത്തണ മെന്നുമുള്ള ആവശ്യം ശക്തമായി ത്തന്നെ ഉയര്‍ത്താനവര്‍ തയ്യാറായി. മുതലാളിമാരുടെ ശാരീരികവും മനസികവുമായ പിഢനങ്ങള്‍ അനുഭവിച്ചിരുന്ന തൊഴിലാളികളെ സംബന്ധി ച്ചിടത്തോളം ആശക്ക് വക നല്കുന്നതായിരുന്നു പിന്നീടുണ്ടായ സംഭവ വികാസങ്ങള്‍. തൊഴിലാളികളുടെ ജോലി സമയവും സൗകര്യങ്ങളും മെച്ചപ്പെ ടുത്തണ മെന്നാവശ്യ ത്തിന് മുഴുവന്‍ തൊഴിലാ ളികളുടെയും പിന്തുണ വളരെ വേഗം നേടി യെടുക്കാന്‍ കഴിഞ്ഞു.
 
1886 ചിക്കാഗോ വ്യവസായ നഗരത്തിലെ നാലു ലക്ഷത്തോളം വരുന്ന തൊഴിലാളികള്‍ 8 മണിക്കൂര്‍ ജോലി, 8 മണിക്കൂര്‍ വിനോദം, 8 മണിക്കൂര്‍ വിശ്രമമെന്ന പരമ പ്രധാനമായ മുദ്രാവാക്യം മുഴക്കി സമര രംഗത്ത് ഇറങ്ങാന്‍ തീരുമാനിച്ചു. ഇന്നലെ വരെ അടിമകളെ പ്പോലെ പണി യെടുത്തിരുന്ന തൊഴിലാളികള്‍ അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ പ്രക്ഷോഭം മുതലാളി വര്ഗ്ഗത്തേയും ഭരണാ ധികാരികളെയും അക്ഷരാ ര്‍ത്ഥത്തില്‍ ഞെട്ടിക്കു ന്നതായിരുന്നു. എന്നാല്‍ തൊഴിലാളി വര്‍ഗ്ഗം ഉന്നയിച്ച ആവശ്യങ്ങള്‍ തികച്ചും ന്യായവും മനുഷ്യത്വ പരമാണെന്ന് ബോധ്യപ്പെട്ടിട്ടു പോലും അത് വക വെച്ച് കൊടുക്കാന്‍ ചിക്കാഗോ വ്യവസായ നഗരത്തിലെ വന്‍ മില്ലുടമകളും ഫാക്ടറി മുതലാളിമാരും തയ്യാറായില്ല.
 
തൊഴിലാളികള്‍ അടിമകളെ പ്പോലെ മുതലാളി പറയുന്നത്ര സമയം പണി യെടുക്ക ണമെന്നും, അവര്‍ എന്തു ചെയ്യണമെന്നും തീരുമാനി ക്കാനുള്ള അവകാശവും അധികാരവും കൂലി കൊടുക്കുന്ന മുതലാളി ക്കാണെന്നുള്ള ധാര്‍ഷ്‌ട്യം ആയിരുന്നു വന്കിട മുതലാളിമാര്‍ വെച്ചു പുലര്‍ത്തി യിരുന്നത്. ഇവര്‍ക്ക് എല്ലാ ഒത്താശകളും ചെയ്തു കൊടുക്കാനാണ് ഭരണാ ധികാരികള്‍ തയ്യാറായത്. അടിമകളെ പ്പോലെ പണിയെടുക്കാന്‍ ഇനി മേലില്‍ ഞങ്ങള്‍ തയ്യാറില്ലായെന്നും, മനുഷ്യത്വ പരമായ പരിഗണന ഞങ്ങള്ക്കും കിട്ടണമെന്നും അസന്ദിഗ്ധമായി പ്രഖ്യാപിച്ച് മുന്നോട്ട് നീങ്ങാന്‍ തീരുമാനിച്ച തൊഴിലാളികളെ ഭരണാ ധികാരികളുടെ ഭീഷണികള്‍ കൊണ്ടൊന്നും പിന്തിരിപ്പിക്കാന്‍ കഴിഞ്ഞില്ല.
 
പോലീസി നെതിരെ ബോബെറിഞ്ഞു വെന്ന് കള്ള പ്രചരണം അഴിച്ചു വിട്ട് ഈ അവകാശ പ്രഖ്യാപന സമരത്തെ അതി ക്രൂരമായി അടിച്ച മര്ത്താനാണ് തൊഴിലാളി വിരുദ്ധ ഭരണകൂടം തീരുമാനിച്ചത്. ലാത്തി ച്ചാര്‍ജ്ജിലും വെടി വെപ്പിലുമായി അനേകായിരം ആളുകള്‍ക്ക് പരിക്കും നൂറു കണക്കിന്ന് ജീവനും നഷ്ടപ്പെട്ടു. ചിക്കാഗോ നഗരമാകെ ചൊര ക്കളമാക്കി മാറ്റിയ ഭരണകൂട ഭീകരതയ്ക്കെതിരെ, ധാര്‍ഷ്ട്യത്തിന് എതിരെ പൊരുതി മരിച്ച ധീരരായ രക്ത സാക്ഷികളുടെ ഓര്മ്മക്കു മുന്നില്‍ ഒരു പിടി രക്ത പുഷ്പങ്ങള്‍ അര്പ്പിച്ചു കൊണ്ടാണ് ലോക ത്തെങ്ങുമുള്ള അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗ്ഗം ഈ ദിനം ആവേശ പൂര്‍വ്വം കൊണ്ടാടുന്നത്. 1886ല്‍ ചിക്കാഗോവിലെ ലക്ഷ ക്കണക്കായ തൊഴിലാളികള്‍ നടത്തിയ അവകാശ സമരത്തെ തല്ലി ത്തകര്‍ക്കാന്‍ നേതൃത്വം കൊടുത്ത അതേ വര്‍ഗ്ഗത്തില്‍ പെട്ടവര്‍ തന്നെയാണ് ലോകത്താ കമാനമുള്ള പണിയെ ടുക്കുന്നവന്റെ അവകാശ നിഷേധ ത്തിന്നായി അവരുടെ ആവനാഴിയിലെ ആയുധങ്ങളൊക്കെ ഇന്നും എടുത്ത് ഉപയോഗിച്ചു കൊണ്ടി രിക്കുന്നത്. സാമ്രാജ്യത്വ അധിനി വേശത്തിന്നും മുതലാളിത്ത ചൂഷണത്തി ന്നുമെതിരെയുള്ള ജനങ്ങളുടെ പ്രക്ഷോഭങ്ങള്‍ ഇന്നും ലോകത്തിന്റെ എല്ലാ ഭാഗത്തും നടന്നു കൊണ്ടിരി ക്കുകയണ്.
 
ലോകത്തി ലാകമാനം മുതലാളിത്തവും സാമ്രാജ്യത്വവും ആഗോള വല്‍ക്കരണ ശക്തികളും ഇന്ന് കടുത്ത പ്രതിസന്ധിയും തകര്‍ച്ചയും നേരിട്ട് കൊണ്ടിരിക്കുന്ന അവസരമാണ്.
 
ഇന്ത്യ ഉള്‍പ്പടെ മുതലാളിത്ത സാമൂഹ്യ സാമ്പത്തിക വ്യവസ്ഥ പിന്തുടരുന്ന എല്ലാ രാജ്യങ്ങളും ഇന്ന് കടുത്ത പ്രതിസന്ധി യിലാണ്. സാര്‍‌വ ദേശിയ മായുണ്ടായിട്ടുള്ള മുതലാളിത്ത തകര്‍ച്ചയുടെ ഭാഗമായി ആഗോള മാന്ദ്യത്തിന്റെ കെടുതികള്‍ ഇന്ത്യയിലും അനുഭവ പ്പെടുകയാണു്. ഉല്പന്നങ്ങള്‍ കെട്ടി ക്കിടക്കുന്നു. കയറ്റുമതി ഇടിയുന്നു. ക്രയ വിക്രയം ആപേക്ഷികമായി കുറയുന്നു. ഉല്പാദനം നിലയ്ക്കുന്നു. തൊഴില്ലായ്മ ഉയരുന്നു. അപ്പോഴും സാധന വില ഉയരുകയും, കാര്‍ഷിക - വ്യവസായ മേഖലയാകെ പ്രതിസന്ധിയുടെ പിടിയില്‍ അമരുകയും ചെയ്തിരിക്കുന്നു. ഈ ആഗോള സാമ്പത്തിക പ്രതിസന്ധി മുതലാളിത്ത വ്യവസ്ഥയുടെ പരാജയമാണ് തുറന്ന് കാണിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം അധ്വാനിക്കുന്ന ജനങ്ങളുടെ മേല്‍ അടിച്ചേല്‍ പ്പിക്കുകയും അവരുടെ ചെലവില്‍ പ്രതിസന്ധിക്ക് പരിഹാരം കാണാനുമാണ് അമേരിക്കയിലെയും ഇന്ത്യയി ലെയുമെല്ലാം ഭരണാധി കാരികള്‍ പരിശ്രമിക്കുന്നത്. തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചു വിടുന്നു. വേതനം വെട്ടി ക്കുറയ്ക്കുന്നു. തൊഴില്‍ അവകാശങ്ങള്‍ നിഷേധിക്കുന്നു. നിരവധി യാതനകളും ത്യാഗങ്ങളും സഹിച്ച് നേടിയെടുത്ത അവകാശങ്ങളും ആനുകൂല്യങ്ങളും ഓരൊന്ന് ഓരോന്നായി ഹനിക്കപ്പെടുന്നു . ഇതിന്നെ തിരായി ശക്തവും വിപുലവുമായ ചെറുത്ത് നില്‍‌പ്പ് അനിവാര്യ മായി തീര്‍ന്നിരിക്കുന്നു.
 
തൊഴിലാളി കളുടെയും മറ്റ് അധ്വാനിക്കുന്ന ജനങ്ങളുടെയും രാജ്യത്തി ന്റെയാകെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കൂടുതല്‍ വിപുലമായ ഐക്യ നിര കെട്ടി പ്പടുക്കേ ണ്ടതിന്റെ ആവശ്യകത തൊഴിലാ ളികള്‍ക്ക് ബോധ്യപ്പെട്ടു കൊണ്ടി രിക്കുകയാണ്.
 
ഈ മേയ് ദിനം ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗത്തെ സംബന്ധി ച്ചിടത്തോളം ഏറെ പ്രാധാന്യങ്ങള്‍ നിറഞ്ഞതാണ്.
 
ആഗോള വല്ക്കരണ ത്തിന്നും ഉദാര വല്‍‌ക്കരണ ത്തിന്നും അനുകൂലമായി ശക്തമായ നിലപാടെ ടുക്കുകയും സാമ്രാജ്യത്വ ദാസ്യം അഭിമാനമായി കരുതുകയും ചെയ്യുന്ന കോണ്‍‌ഗ്രസ്സിന്നും വര്‍ഗ്ഗീയതയും ന്യൂന പക്ഷ വിരുദ്ധ നിലപാടും സമ്പന്ന വര്‍ഗ്ഗത്തിന്നും സാമ്രാജ്യത്വ ശക്തികള്‍ക്ക് വേണ്ടി നില കൊള്ളുകയും ചെയ്യുന്ന ബി ജെ പി ക്കുമെതിരെ ശക്തമായി നിലയുറപ്പിക്കാനും അവരുടെ തനി നിറം തുറന്ന് കാണിക്കാനും പതിനഞ്ചാം ലോക സഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ അവരെ തോല്‍‌പ്പിക്കാനും ഇടതു പക്ഷ ജനാധിപത്യ ബദല്‍ നയങ്ങള്‍ ഉയര്‍ത്തി പ്പിടിച്ച് ഇന്ത്യയില്‍ മുന്നാം മുന്നണിയെ അധികാരത്തില്‍ കൊണ്ടു വരാനുമുള്ള ശ്രമങ്ങള്‍ ശക്തമായി നടന്നു കൊണ്ടിരിക്കുന്ന സമയമാണിത്. ഈ തെരഞ്ഞെടുപ്പിന് ശേഷം ഇടതു പക്ഷത്തിന് മുന്‍‌തൂക്കമുള്ള ഇന്ത്യയിലെ കഷ്ടപ്പാടും ദുരിതങ്ങളും അനുഭവിക്കുന്ന ജന കോടികള്‍ക്ക് ആശ്വാസം നല്‍കുന്ന, അധ്വാനിക്കുന്ന തൊഴിലാളികളുടെ അവകാശങ്ങള്‍ സം‌ര‌ക്ഷിക്കുന്ന, മത നിരപേക്ഷതയും രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും ഉയര്‍ത്തി പിടിക്കുകയും സാമൂഹ്യ നീതി ഉറപ്പ് വരുത്തുകയും ചെയ്യുന്ന മുന്നാം മുന്നണിയെ കേന്ദ്രത്തില്‍ അധികാരത്തില്‍ കൊണ്ടു വരാനുള്ള ശ്രമങ്ങള്‍ക്ക് ശക്തമായ കരുത്തും പിന്തുണയും നല്‍കേണ്ട തായിട്ടുണ്ട്.
 
കേരളത്തില്‍ തങ്ങളുടെ ആധിപത്യ ത്തിന്നും ചുഷണത്തിന്നും വിഘാതമായി നില്‍ക്കുന്നത് സംഘടിത തൊഴിലാളി പ്രസ്ഥാന മാണെന്ന് മനസ്സിലാക്കി അതിനെ തകര്‍ക്കാന്‍ സംഘടിതമായി ഇറങ്ങി ത്തിരിച്ചിരിക്കുന്ന പള്ളിക്കാര്‍ക്കും പട്ടക്കാര്‍ക്കു മെതിരെ പ്രബുദ്ധരായ കേരളത്തിലെ ജനങ്ങള്‍ കരുതി യിരിക്കേണ്ട തായിട്ടുണ്ട്. ലോകത്തി ലെമ്പാടും അമേരിക്കന്‍ സാമ്രാജ്യത്വ ശക്തികള്‍ മര്‍ദ്ദനവും ചൂഷണവും കൂട്ട ക്കുരുതികളും നടത്തുമ്പോള്‍ അവര്‍ക്കൊപ്പം നിന്ന് ലാഭം കൊയ്യുന്ന ഇവരുടെ തനി നിറം ജനം തിരിച്ചറിയണം.
 
ലോകത്തിലെ മുഴുവന്‍ ജന വിഭാഗങ്ങളുടെയും ഐക്യവും ശക്തിയും കുറെ കൂടി കെട്ടുറപ്പു ള്ളതാക്കാനും, സാമ്രാജ്യത്വ ശക്തികളുടെയും ഭരണ വര്‍ഗ്ഗത്തിന്റെയും കടന്നാ ക്രമണങ്ങളെ ചെറുക്കാനും, വിനാശ കരമായ അവരുടെ സാമ്പത്തിക നയങ്ങള്‍ മൂലം സംജാതമായിട്ടുള്ള അതി രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കര കയറാനും ലോകത്തിലെ തൊഴിലാളി വര്‍ഗ്ഗത്തിന് കഴിയേ ണ്ടതായിട്ടുണ്ട്.
 
തൊഴിലാളികളില്‍ പുത്തന്‍ പ്രതീക്ഷകളുടെ നാമ്പുകള്‍ കിളിര്പ്പിക്കാനും അവകാശ ങ്ങള്‍ക്കു വേണ്ടി അടി പതറാതെ മുന്നേറാനും ഈ സാര്‍‌വ്വ ദേശി‍യ തൊഴിലാളി ദിനത്തിന് കഴിയട്ടെ എന്ന് ആശം‍സിക്കുന്നു.
 
- നാരായണന്‍ വെളിയംകോട്, ദുബായ്
 
 

Labels:

0അഭിപ്രായങ്ങള്‍ (+/-)






ആര്‍ക്കൈവ്സ്