29 December 2008

ഹിജ്‌റ വര്‍ഷ ചിന്തകള്‍ - അബൂബക്കര്‍ സഅദി നെക്രാജ്‌

വീണ്ടും ഒരു ഹിജ്‌റ വര്‍ഷം (1430) കടന്ന്‌ വന്നു.




നബി(സ) യും സ്വഹാബത്തും മക്കയില്‍ നിന്ന്‌ മദീനയിലേക്ക്‌ നടത്തിയ പാലായനത്തെ അനുസ്മരിപ്പിക്കുകയാണ് ഓരോ ഹിജ്‌റ വര്‍ഷവും. ഇസ്ലാമിക ചരിത്രത്തില്‍ വിശിഷ്യാ പ്രവാചകര്‍ (സ)യുടെ ജീവിത യാത്രയില്‍ ഒരു നാഴിക ക്കല്ലാണ്‌ ഹിജ്‌റ. ഇസ്ലാമിക പ്രബോധന പ്രവര്‍ത്തന രംഗത്തുണ്ടായ ഒരു വഴിത്തിരിവു കൂടിയാണ്‌ ഹിജ്‌റ.




ജനിച്ച്‌ വളര്‍ന്ന മക്കയോട്‌ യാത്ര പറഞ്ഞ്‌ നബി(സ)യും സ്വഹാബത്തും 400 കിലോമീറ്റര്‍ അകലെയുള്ള യസ്‌രിബ്‌ (ഇന്നത്തെ മദീന) തിരഞ്ഞെടുത്തു. ഹിജ്‌റ ഒരു ഒളിച്ചോട്ട മല്ലായിരുന്നു. പ്രത്യുത അല്ലാഹുവിന്റെ കല്‍പന യായിരുന്നു. അങ്ങിനെ ഒരു പ്രവാസ ജീവിതത്തിന്റെ തുടക്കം കുറിക്കലായിരുന്നു ഹിജ്‌റ. സ്വന്തം നാടും വീടും ഉപേക്ഷിച്ച്‌ അന്യ നാട്ടിനെ സ്വീകരിക്കു മ്പോഴുണ്ടാവുന്ന മനോവേദനയും പ്രയാസവും ആര്‍ക്കും അസഹ്യമായിരിക്കും. അല്ലാഹുവിനോടുള്ള അനുസരണക്കും ഇസ്ലാമിക പുരോഗതിക്കും, വളര്‍ച്ചക്കും മുമ്പില്‍ എല്ലാം ക്ഷമിക്കുകയും സഹിക്കുക യുമായിരുന്നു നബിയും സ്വഹാബത്തും.




മക്കയില്‍ സ്വൈര്യമായി ജീവിക്കാന്‍ പറ്റാതെ വന്നപ്പോള്‍, സ്വാതന്ത്ര്യത്തോടെ ഇസ്ലാമിക പ്രബോധനം നടത്താനാവാതെ വന്നപ്പോള്‍, സമാധാനവും സുരക്ഷിതത്വവും നഷ്ടപ്പെട്ടപ്പോള്‍, ശത്രുക്കളുടെ ആക്രമണങ്ങളും പിഢന മുറകളും ദിനേന പെരുകി വന്നപ്പോള്‍, വിശാസികള്‍ ക്കിടയില്‍ രണ്ട്‌ വഴികളാണ്‌ ഉണ്ടായിരുന്നത്‌. ഒന്ന്‌ ശത്രുക്കളോട്‌ ചെറുത്ത്‌ നില്‍ക്കുക. മറ്റൊന്ന്‌ ഒഴിഞ്ഞ്‌ പോവുക എതായിരുന്നു. അല്ലാഹുവിന്റെ തീരുമാന മനുസരിച്ച്‌ നബി(സ)യും സ്വഹാബത്തും മക്ക വിട്ട്‌ മദീനയിലേക്ക്‌ ഹിജ്‌റ പോവുകയായിരുന്നു.




മദീന വിശാലമായി പരന്ന്‌ കിടക്കുന്ന ഭൂ പ്രദേശം. സൗമ്യ ശീലരും സല്‍സ്വഭാവി കളുമായ ജനത. വിശാല ഹൃദയരും ഉദാര മതികളുമായ ഗോത്ര വിഭാഗങ്ങള്‍ രാഷ്ട്രത്തിന്റെ പുനര്‍ നിര്‍മ്മാണ പ്രക്രിയക്കും പുത്തന്‍ സമൂഹ്യ പരിഷ്ക്കാര ങ്ങള്‍ക്കും പറ്റിയ ഇടം. എന്ത് കൊണ്ടും ഇസ്ലാം പ്രബോധനത്തിനു വളക്കൂറുള്ള മണ്ണിനെയാണ്‌ പ്രവാചകരും അനുയായികളും തെരഞ്ഞെടുത്തത്‌.




ഹിജ്‌റ നമുക്ക്‌ ധാരാളം പാഠങ്ങള്‍ നല്‍കുന്നു. സമൂഹത്തിന്റെ സുരക്ഷിതത്വവും സമാധാന സംരക്ഷണവുമാണ്‌ ഏറ്റവും പ്രധാനം. ഇസ്ലാമിന്റെ നില നില്‍പ്പും വിശ്വാസികളുടെ ജീവിത സുരക്ഷിത ത്വവുമാണ്‌ മറ്റൊന്ന്. മത പ്രബോധനവും ആദര്‍ശ പ്രചാരവും ഏത്‌ പ്രതിസന്ധി ഘട്ടത്തിലും കയ്യൊഴി യരുതെന്നും, അതും സമാധാന പൂര്‍ണ്ണമായിരി ക്കണമെന്നതും ഹിജ്‌റ നല്‍കുന്ന പാഠമാണ്‌. ഭീകരതയും, തീവ്രവാദവും വളര്‍ത്തി നാട്ടില്‍ പ്രക്ഷുബ്ദത സൃഷ്ടിക്കുന്ന തിനെതിരെ താക്കിതാണ്‌ ഹിജ്‌റ നല്‍കുന്ന സന്ദേശം. ദൃഢ വിശ്വാസം, ക്ഷമ, സഹനം, സാഹോദര്യം തുടങ്ങി ധാരാളം പാഠങ്ങളാണ്‌ ഹിജ്‌റ എന്ന മഹത്തായ പാലായനം നമുക്ക്‌ നല്‍കുന്നത്‌.




ഓരോ ഹിജ്‌റ വര്‍ഷ പിറവിയും വിശ്വാസികളുടെ മനസ്സില്‍ കുളിരും അര്‍പ്പണ ബോധവു മുണ്ടാക്കുന്നു. മുസ്ലിംകളുടെ ആരാധന, ആചാര അനുഷ്ടാനങ്ങള്‍, ആഘോഷങ്ങള്‍ എല്ലാം ഹിജ്‌റ വര്‍ഷവുമായി ബന്ധപ്പെട്ട്‌ കിടക്കുന്നു. അതിനാല്‍ മറ്റ്‌ എല്ലാ വര്‍ഷങ്ങ ളിലെക്കാളും പ്രാധാന്യം ഹിജ്‌റ വര്‍ഷ പിറവിക്ക്‌ തന്നെ.




ഹിജ്‌റ നല്‍കുന്ന പാഠം ഉള്‍കൊണ്ട്‌ ജീവിതം ചിട്ടപ്പെടുത്താനും സാഹോദര്യവും സമാധാനവും ഊട്ടി ഉറപ്പിക്കാനും പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞയെടുക്കാം.




ഏവര്‍ക്കും പൂതു വത്സരാശംസകള്‍!

1അഭിപ്രായങ്ങള്‍ (+/-)

1 Comments:

എല്ലാ വിധ ആസംസകളും നേരുന്നു
ശാന്തിയുടെയും സമാധാനത്തിന്റയും വര്‍ഷമാവട്ടെ ൧൪൩൦ ഉം ൨൦൦൯ ഉം

December 30, 2008 at 11:40 AM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്



22 December 2008

നെടുമ്പശേരിയില്‍ യുസേഴ്സ് ഫീ പുനഃസ്ഥാപികാനുള്ള നീക്കത്തെ ചെറുക്കണം

നെടുമ്പാശേരി വിമാന ത്താവളത്തില്‍ യാത്രക്കാരോട് ഈടാക്കിയിരുന്ന യൂസേഴ്സ് ഫീ പുനരാരംഭിക്കുന്ന കാര്യം അടുത്ത ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനിക്കുമെന്ന് വിമാനത്താവള കമ്പനി (സിയാല്‍) ചെയര്‍മാന്‍ കൂടിയായ മുഖ്യ മന്ത്രി വി. എസ്. അച്യുതാനന്ദന്‍ ഇന്ന് പറഞ്ഞത്. നല്ല നിലയില്‍ ലാഭകരമായി നീങുന്ന ഒരു സ്ഥാപനത്തിന്റെ പണക്കൊതി മൂത്ത ഡയരക്ടര്‍മാരുടെയും ഷെയര്‍ ഹോള്‍ഡര്‍മാരുടെയും ഇന്ന് ചേര്‍ന്ന യോഗത്തിലാണ് ഈ അഭിപ്ര്രയം ഉയര്‍ന്ന് വന്നത്. എന്നാല്‍. ചിലര്‍ മുന്‍പുണ്ടായിരുന്ന 500 രൂപ യൂസേഴ്സ് ഫീ പുനസ്ഥാപിക്കണമെന്ന് നിര്‍ദേശിച്ചപ്പോള്‍ ഇതിനെ ഒരു വിഭാഗം എതിര്‍ക്കുകയും. 250 രൂപ യൂസേഴ്സ് ഫീയായി ഏര്‍പ്പെടുത്തണമെന്ന പുതിയ നിര്‍ദേശവും വെക്കുകയും ചെയ്തതായിട്ടാണ് മുഖ്യ മന്ത്രി പറഞ്ഞത്. ഇതേ തുടര്‍ന്ന് പൊതു യോഗം ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ ഡയറക്ടര്‍ ബോര്‍ഡിനെ ചുമതലപ്പെടുത്തുക യായിരുന്നുവെന്ന് മുഖ്യ മന്ത്രി അറിയിച്ചു.




സാമ്പത്തിക പ്രതിസന്ധിയും മറ്റു പല തരത്തിലുള്ള പ്രയാസങളും അനുഭവിക്കുന്ന ഗള്‍ഫ് മലയാളികളെ വീണ്ടും ബുദ്ധിമുട്ടിക്കാനാണ് യുസേഴ്സ് ഫീ വീണ്ടും കൊണ്ടു വരാന്‍ നെടുമ്പശ്ശേരി എയര്‍പോര്‍ട്ട് ഡയരക്ടര്‍ ബോര്‍ഡ് ശ്രമിക്കുന്നത്. പ്രവാസികളുടെ നിരവധി കാലത്തെ പരിശ്രമം കൊണ്ട് എടുത്ത് കളഞ്ഞ യുസേഴ്സ് ഫീ വീണ്ടും തിരിച്ച് കൊണ്ടു വരാനുള്ള നീക്കത്തെ ശക്തമായി ചെറുക്കാന്‍ ഗള്‍ഫ് മലയാളികള്‍ രംഗത്ത് വരണം‍




ഗള്‍ഫ് മലയാളികളുടെ 35^40 വര്‍ഷത്തെ അധ്വാനം കൊണ്ട് കേരളത്തിന്റെ ‍ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളില്‍ ഉണ്ടായിട്ടുള്ള വളര്‍ച്ച വളരെ വലുതാണ്.




എന്നാല്‍, രാജ്യത്തിന്റെ പുരോഗതിക്കു വേണ്ടി അഹോരാത്രം മലരാരണ്യങളില്‍ പണിയെടുക്കുന്ന പാവപ്പെട്ട തൊഴിലാളികളുടെ പ്രശ്നങള്‍ക്ക് പരിഹാരം കാണാന്‍ ആരും തന്നെ ശ്രമിക്കുന്നില്ലായെന്ന് മാത്രമല്ല അവരെ നിര്‍ദ്ദക്ഷിണ്യം ചൂഷണം ചെയ്യാനാണ് ഭരണാധി കാരികളും സ്വന്തം കുടുംബ ക്കാരടക്കം ശ്രമിക്കുന്നത്.




പ്രവാസികളെ ആശ്രയിച്ചുള്ള സാമ്പത്തിക വളര്‍ച്ചയുടെ ഭാഗമായി കേരളത്തിലെ ജീവിത നിലവാരം വളരെ ഉയര്‍ന്നിട്ടുണ്ട്. ഇനി അതില്‍ നിന്ന് പുറകോട്ടു പോകുകയെന്നത് അസാധ്യമാണ്. എന്നാല്‍ ആഗോള സാമ്പത്തിക മാന്ദ്യം ഇന്ന് ഗള്‍ഫ് മേഖലയെ അത്യന്തം ഗുരുതരമായ അവസ്ഥയിലേക്ക് കൊണ്ടു ചെന്നെത്തി ച്ചിരിക്കുന്നത്. ആയിര ക്കണക്കായ തൊഴിലാളികളാണ് പിരിച്ചു വിടല്‍ ഭീഷണിയെ അഭിമുഖികരിച്ചു കൊണ്ടിരിക്കുന്നത്.




പ്രവാസികളുടെ യാത്രാ പ്രശ്നം പരിഹരിക്കാന്‍ ഇന്നും കാര്യാമായ ശ്രമങള്‍ ഒന്നും നടന്നിട്ടില്ല. ഇന്നും കഴുത്തറുപ്പന്‍ ചാര്‍ജ്ജാണ് എയര്‍ ഇന്ത്യ യും എയര്‍ ഇന്ത്യ എക്സ്പ്രസ്സും മറ്റു വിമാന ക്കമ്പിനികളും എടുത്തു കൊണ്ടിരിക്കുന്നത്. ഈ ചൂഷണം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാറില്‍ നിന്ന് കാര്യമായ ശ്രമങളൊന്നും ഉണ്ടാകുന്നില്ല. എന്നാല്‍ പ്രവാസി സംഘടനകളാകട്ടെ ഈ വിമാന ക്കമ്പിനികളുടെ ഔദാര്യം പറ്റി അവറ്ക്കു വേണ്ടി കുഴലൂത്ത് നടത്തുന്ന ലജ്ജാകരമായ കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നത്.




- നാരായണന്‍ വെളിയന്‍‌കോട്

Labels:

0അഭിപ്രായങ്ങള്‍ (+/-)



19 December 2008

സര്‍ക്കാര്‍ തൊഴില്‍ മേഖലയില്‍ മാറ്റം അനിവാര്യം

നികുതി പണത്തിന്റെ ഗണ്യമായ ഒരു ഭാഗം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക്‌ ശംബളം നല്‍കുവാനും പെന്‍ഷന്‍ നല്‍കുവാനും ചിലവിടുന്ന ഒരു രാജ്യമാണ്‌ ഇന്ത്യ. എന്നാല്‍ ഇതിനായി ചിലവിടുന്ന തുകയുടെ ശരിയായ ഫലം ജനത്തിനു ലഭിക്കുന്നുണ്ടോ എന്ന് ചോദിചാല്‍ ഇല്ല എന്ന് ഒരിക്കല്‍ എങ്കിലും ഏതെങ്കിലും കര്യത്തിനു സര്‍ക്കാര്‍ ഓഫീസില്‍ ചെന്നിട്ടുള്ള വര്‍ക്ക്‌ മറുപടി പറയുവാന്‍ ആകും. അത്ര മാത്രം മോശമായ ഒന്നായി മാറിയിരിക്കുന്നു സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം.




സമര പ്രഖ്യാപനങ്ങളുടേയും, കൊടിമര ജാഥകളുടേയും പോസ്റ്ററുകള്‍ നിറഞ്ഞ വൃത്തി ഹീനമായ സര്‍ക്കാര്‍ ഓഫീസുകളും അവിടത്തെ അന്തരീക്ഷവും മാറിയേ തീരൂ. ജനത്തിന്റെ നികുതി പ്പണം കൊണ്ടാണ്‌ അല്ലാതെ പാര്‍ട്ടി ഫണ്ടില്‍ നിന്നും അല്ല സര്‍ക്കാര്‍ ഓഫീസുകള്‍ കെട്ടി പ്പൊക്കിയതും നില നിര്‍ത്തുന്നതും എന്ന് പലപ്പോഴും ഉദ്യോഗസ്ഥര്‍ മറന്നു പോകുന്നു. ഇത്തരത്തില്‍ പലപ്പോഴും ട്രേഡ്‌ യൂണിയനുകളുടെ ഓഫീസായി സര്‍ക്കാര്‍ ഓഫീസുകള്‍ അധ:പതിക്കയോ തെറ്റിദ്ധരിക്കുകയോ ചെയ്യുന്ന കാഴ്ച നമുക്ക്‌ കാണാനാകും.




കൃത്യ നിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തിയതിന്റെ പേരില്‍ നടപടി നേരിടുന്നവര്‍, കൈക്കൂലി വാങ്ങിയതിന്റെ പേരില്‍ പിടിയിലാകുകയോ ചെയ്യുന്ന ഉദ്യോഗസ്ഥരെ സംരക്ഷിവാനും ശംബള പരിഷകര ണത്തിനായി മുറവിളി കൂട്ടുവാനും അല്ലാതെ ക്രിയാത്മകമായി തൊഴില്‍ ചെയ്യുവാന്‍ തൊഴിലാളികളെ പ്രേരിപ്പിക്കുന്ന എത്ര സര്‍വ്വീസ്‌ സംഘടനകള്‍ ഉണ്ടിവിടെ?



ഈ സാഹചര്യത്തില്‍ പൊതു ഭരണ പരിഷ്ക്കാര സമിതി കേന്ദ്ര സര്‍ക്കാറിനു സമര്‍പ്പിച റിപ്പോര്‍ട്ടില്‍ സേവനം തൃപ്തികര മല്ലെങ്കില്‍ സര്‍ക്കാര്‍ ജീവനക്കാരെ പിരിചു വിടണം എന്ന ശുപാര്‍ശ്‌ ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ അതൊരു ശുപാര്‍ശയായി മാത്രം അവശേശിക്കും എന്ന് മുന്‍ കാല അനുഭവങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ശക്തമായ ട്രേഡ്‌ യൂണിയനുകളും അവയുടെ അധീശത്വത്തെ മറി കടന്ന് നടപടി യെടുക്കുവാന്‍ കരുത്തില്ലാത്ത ഭരണ കൂടങ്ങളും നില നില്‍ക്കുന്ന ഒരു രാജ്യത്ത്‌ ഇത്തരം ശുപാര്‍ശകള്‍ക്ക്‌ എന്തു വിലയാണുള്ളത്‌? സര്‍ക്കാര്‍ ജോലി ലഭിചാല്‍ പ്രവേശിചാല്‍ പിന്നെ കാര്യക്ഷ മമായി ജോലി ചെയ്തില്ലെങ്കിലും തങ്ങള്‍ക്ക്‌ കുഴപ്പമില്ല എന്ന ഒരു സുരക്ഷിതത്വ മനോഭാവം ഭൂരിപക്ഷം ഉദ്യോഗാ ര്‍ത്ഥികളിലും വളര്‍ന്നു വരുന്നു. ജോലിയോട്‌ ആല്‍മര്‍ത്ഥത കാണിക്കുവാന്‍ വിസ്സമ്മതിക്കുകയും തുടര്‍ച യായി അലംഭാവം കാണിക്കു ന്നവരെയും സ്വകാര്യ മേഘലയില്‍ പിരിച്ചു വിടുന്നത്‌ സ്വാഭാവികമാണ്‌. ഇത്തരം ഒരു സംഗതിയുടെ അഭാവമാണ്‌ ഇന്ന് സര്‍ക്കാര്‍ ഓഫീസുകളിലെ കെട്ടി ക്കിടക്കുന്ന ഫയലുകളുടേയും "ആളില്ലാ" കസേരകളുടേയും വ്യാപകമായ കൈക്കൂലി യുടെയും പ്രധാന ഹേതു. മേലു ധ്യോഗസ്ഥന്‍ നടപടിക്കു ശുപാര്‍ശ ചെയ്താല്‍ തന്നെ അതിനെ രാഷ്ടീയ സ്വാധീനം കൊണ്ട്‌ മറി കടക്കാം എന്നത്‌ ഏറ്റവും ഹീനമായ ഒരു വ്യവസ്ഥിതിയായി ഇവിടെ തുടരുന്നു.




പതിനാലു വര്‍ഷം കൂടുമ്പോള്‍ ആദ്യ വിലയിരുത്തല്‍ നടത്തുകയും പിന്നീട്‌ ഇരുപതു വര്‍ഷം കഴിയുമ്പോള്‍ രണാമത്തെ വിലയിരുത്തല്‍ നടത്തി യോഗ്യനല്ലെങ്കില്‍ പിരിചു വിടുകയും ചെയ്യുക എന്നതാണ്‌ പൊതു ഭരണ പരിഷ്ക്കാര സമിതിയുടെ ശുപാര്‍ശയില്‍ ഉള്ള ഒരു കാര്യം. വളരെ ക്രിയാത്മകവും അത്യാവശ്യവും ആയ ഒന്നാണ്‌ ഉദ്യോഗസ്ഥരുടെ തൊഴില്‍ പരമായ കഴിവുകള്‍ വിലയിരുത്തുക എന്നത്‌. എന്നാല്‍ പ്രസ്തുത ശുപാര്‍ശയിലെ പതിനാലു വര്‍ഷം എന്നത്‌ കുറച്‌ കൂടിയ കാലാവധിയാണ്‌. ഇത്‌ ഒരു അഞ്ചോ ഏഴോ വര്‍ഷമായി ചുരുക്കുകയും കൈകാര്യം ചെയ്യുന്ന ഫയലുകള്‍ / നടപടികള്‍ എങ്ങിനെ തീര്‍പ്പാക്കുന്നു എന്നെല്ലാം നിരീക്ഷികുവാന്‍ കൂടുതല്‍ ക്രിയാത്മകമായ മാനദണ്ടകള്‍ ഏര്‍പ്പെടുത്തിയാലേ ഇത്‌ പൂര്‍ണ്ണമായും ഫാത്തില്‍ വരുത്തുവാന്‍ കഴിയൂ. മാത്രമല്ല മൂന്നോ നാലോ വര്‍ഷം കൂടുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക്‌ അതാതു മേഘലയില്‍ വരുന്ന മാറ്റങ്ങള്‍ അറിയുന്ന തിനായുള്ള ടെയ്നിങ്ങും നല്‍കണം. ശ്രദ്ദേയമായ മറ്റൊരു കാര്യം സംവരണത്തിലൂടെ വേണ്ടത്ര കഴിവില്ലാത്തവരും സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറി പ്പറ്റുകയും കഴിവും അധിക യോഗ്യതയും ഉള്ളവര്‍ തിരസ്കരി ക്കപ്പെടുന്നു എന്നതും ആണ്‌. എന്നാല്‍ കേന്ദ്ര / സംസ്ഥാന ഗവൺമന്റുകള്‍ അനുവദിക്കു ന്നിടത്തോളം കലം അത്‌ തുടരും എന്നതാണ്‌ സത്യം. ഇത്തരത്തില്‍ കഴിവില്ലെങ്കിലും സംവരണത്തിലൂടെ കയറി ക്കൂടുന്നവരെ ജോലിക്ക്‌ യോഗ്യമായ തലത്തില്‍ എത്തിക്കുവാന്‍ മികച ടെയ്നിങ്ങ്‌ നല്‍കുവാന്‍ ഉള്ള സൗകര്യം ഏര്‍പ്പെടുത്തുക എന്നത്‌ ഇതിനൊരു പോംവഴിയാണ്‌.




സര്‍ക്കാര്‍ സര്‍വ്വീസില്‍ ഉള്ളവരുടെ ട്രേഡ്-യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ ഒരു പരിധിക്ക് പുറത്ത് പോകുവാന്‍ അനുവദിച്ചു കൂട. ജനാധിപത്യ രാജ്യത്ത് ടേഡ് യൂണിയ നുകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്രം ഉണ്ട് എന്നത് എന്തു വൃത്തി കേടു കാണിക്കുവാനും സംഘടിതമായി സര്‍ക്കാര്‍ നയങ്ങളെ / നടപടിയെ അട്ടിമറി ക്കുവാനും ഉള്ള ലൈസന്‍സായി അറ്റ്ഹ് അധ്:പതിക്കുന്നത് പലപ്പോഴും നാം നിസ്സഹായരായി നോക്കി നില്‍ക്കുന്നു. ഇക്കഴിഞ്ഞ മാസം കൈക്കൂലി വാങ്ങി തൊണ്ടി സഹിതം പിടിയില്‍ ആയതിന്റെ പേരില്‍ ജനകീയ വിചാരണ നേരിടേണ്ടി വന്ന ഒരു ഉദ്യോഗസ്ഥനെ സംരക്ഷിക്കുവാന്‍ ആയിരുന്നു സംഘടന ശ്രമിചത്‌. നിരന്തരമ്മായി ഉണ്ടാകുന്ന പരാതികള്‍ പാഴായപ്പോള്‍ ജനം സംഘടിക്കുകയും അഴിമതി ക്കാരനും തങ്ങളുടെ സംഘടനയില്‍ പെട്ട ആളൂമായ ഉദ്യോഗസ്ഥനെ കൈകാര്യം ചെയ്യുകയും ചെയ്തു എന്നതില്‍ അവര്‍ക്ക്‌ ലവലേശം ലജ്ജയില്ല. മറ്റൊന്ന് സര്‍ക്കാര്‍ ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ കൃത്യ സമയത്തിനു ഹാജരാകുവാന്‍ വേണ്ടി നടപ്പിലാക്കിയ പഞ്ചിങ്ങ്‌ സമ്പ്രദായത്തെ അട്ടിമറിചതാണ്‌. ഇത്തരത്തില്‍ നിരവധി ഉദാഹരണങ്ങള്‍ നമുക്ക്‌ കാണുവാനാകും.




പ്രോഫഷണലിസം സര്‍ക്കാര്‍ മേഘലയിലും കൊണ്ടു വരേണ്ടത്‌ അനിവാര്യമാണ്‌. ഒരു ആധുനീക യുഗത്തില്‍ മുന്നേറി ക്കൊണ്ടിരിക്കുന്ന ഒരു രാജ്യം തികചും മികച ഒരു ഭരണ സംവിധാനം ആവശ്യപ്പെടുന്നു. ഇതില്‍ ഏറ്റവും പ്രധാനം ബ്യൂറൊക്രസിയാണ്‌. ഉദ്യോഗസ്ഥ ദുഷ്പ്രഭു ത്വത്തിന്റെ ദുര്‍മുഖ ങ്ങള്‍ക്ക്‌ പകരം പുഞ്ചിരിക്കുന്ന മുഖത്തോടെ സേവനം നല്‍കുവാന്‍ സന്നദ്ദരായ ഉദ്യോഗസ്ഥന്മാരെ കൊണ്ടു വരുവാന്‍ സര്‍ക്കാരുകള്‍ ബാധ്യസ്ഥരാണ്‌. എങ്കില്‍ മാത്രമേ നമുക്ക്‌ മറ്റു രാജ്യങ്ങളുമായി മല്‍സരിച്‌ മുന്നേറാനാകൂ. ഇന്ത്യയുടെ പുരോഗതിക്ക്‌ തടസ്സമായി നില്‍ക്കുന്നത്‌ ജന സംഖ്യയുടെ ആധിക്യം മാത്രമല്ല ക്രിയാത്മ കമല്ലാത്തതും എന്നാല്‍ ഖജനാവില്‍ നിന്നും വലിയൊരു സംഖ്യ കൈപ്പറ്റു ന്നവരുമായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കൂടെ ആണെന്നതല്ലേ സത്യം? അതിനാല്‍ തന്നെ കഴിവില്ലാ ത്തവരെ ഒഴിവാക്കു വാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. ഒരു പക്ഷെ ഇത്തരം ഒരു ശുപാര്‍ശ ക്കെതിരെ ട്രേഡ്‌ യൂണിയനുകള്‍ മുന്നോട്ടു വരും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. സാമൂഹ്യ സുരക്ഷിതത്വം, ഉന്നതോ ദ്യോഗസ്ഥരുടെ വ്യതിപരമായ വൈരാഗ്യം തീര്‍ക്കലിനുള്ള സാധ്യത തുടങ്ങി പല തൊടു ന്യായങ്ങളും ഇവര്‍ ഉന്നയിക്കുകയും ചെയ്യും. എന്നാല്‍ ഇന്ത്യക്ക്‌ അകത്തും പുറത്തുമയി സ്വകാര്യ മേഘലയില്‍ കോടി ക്കണക്കിനു ആള്‍കാര്‍ ജോലി ചെയ്യുകയും കുടുമ്പം പോറ്റുകയും ചെയ്യുന്നുണ്ട്‌ എന്ന വസ്തുത നമുക്ക്‌ മറക്കുവാന്‍ കഴിയുമോ?




സര്‍ക്കാര്‍-സ്വകാര്യ മേഘലയെ ലളിതമായി നമുക്ക്‌ ഒന്ന് താരതമ്യം ചെയ്തുനോക്കാം.




സ്വകാര്യ മേഘല മികചതും കാര്യക്ഷമ വുമായ സേവനം ഉപഭോക്താവിനു നല്‍കുന്നു. സര്‍ക്കാര്‍ മേഘലയിലെ ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ ചെയ്യുന്നവര്‍ ആയി ക്കൊള്ളണം എന്നില്ല.




സ്വകാര്യ മേഘലയില്‍ കഴിവില്ലാ ത്തവനു നില നില്‍പ്പില്ല, അതിനാല്‍ ഇവര്‍ കൃത്യമായും കാര്യക്ഷ മമായും ജോലി നോക്കുവാന്‍ നിര്‍ബന്ധിതരാകുന്നു. ഇനി അഥവാ ഒരു തൊഴില്‍ നഷ്ടപ്പെട്ടാല്‍ മറ്റൊന്ന് തേടി പ്പോകുന്നു. മറിച്‌ സര്‍ക്കാര്‍ ജോലിക്കാരാകട്ടെ സംഘടനകളുടെ മുഷ്ഖ്‌ നല്‍കുന്ന സുരക്ഷിത ത്വത്തില്‍ നിന്നു കൊണ്ട്‌ തങ്ങളുടെ ഉത്തരവാദിത്വം നിര്‍വ്വഹിക്കാതെ ശംബളവും മറ്റു ആനുകൂല്യങ്ങളൂം വാങ്ങി കാലം കഴിചു കൂട്ടുന്നു.




കഴിവുള്ളവനും കഴിവില്ലാ ത്തവനും ഇവിടെ ഒരേ ശംബളം ലഭിക്കുമ്പോള്‍ കഴിവുള്ളവനു സ്വകാര്യ മേഘലയില്‍ ഉയര്‍ന്നു പോകുവാന്‍ സാധ്യതകള്‍ ഒത്തിരിയുണ്ട്‌.




കഴിവുണ്ടായാലും കഴിവില്ലേലും പ്രമോഷനു നിശ്ചിത കാലത്തെ സേവനം ആണ്‌ സര്‍ക്കാര്‍ മേഘലയില്‍ പ്രധാനം എന്നാല്‍ ഇത്‌ കഴിവും ഉത്സാഹവും ഉള്ളവരെ നിരുത്സാഹ പ്പെടുത്തും. നിശ്ചിത കാലത്തെ സേവനത്തെ നോക്കിയും മറ്റു പരീക്ഷകള്‍ നടത്തിയും ഇന്നത്തെ അവസ്ഥ മാറ്റേണ്ടി യിരിക്കുന്നു.




സ്വകാര്യ മേഘലയില്‍ സംവരണം ഇല്ലാത്തതിനാല്‍ കഴിവിന്റെ അടിസ്ഥാനത്തില്‍ സീനിയോരിറ്റിയും പ്രമോഷനും ലഭിക്കുന്നു. സര്‍ക്കാര്‍ മേഘലയില്‍ സംവരണം മൂലം കഴിവു കുറന്‍ഞ്ഞവന്‍ പോലും ഉയര്‍ന്ന പദവിയില്‍ എത്തുമ്പോള്‍ മികച പ്രകടനം നടത്തുന്നവനും യോഗ്യതകള്‍ കൂടുതലുള്ളവനും തുല്യമായ പദവിയില്‍ എത്തുവാന്‍ കൂടുതല്‍ വര്‍ഷങ്ങള്‍ വേണ്ടി വരുന്നു. ഇത്‌ അവന്റെ പ്രവര്‍ത്തന ശേഷിയെ സാരമായി ഭാധിക്കുന്നു. കഴിവു കുറഞ്ഞവന്‍ ഉയര്‍ന്ന പദവിയില്‍ എത്തിയാല്‍ കഴിവില്ലായ്മ അവന്റെ പ്രവര്‍ത്തനത്തിലും പ്രതിഫലിക്കും.




സ്വന്തം ജോലിയിടം സംരക്ഷിക്കുവാനും വൃത്തിയായി സൂക്ഷിക്കുവാനും സ്വകാരയ്മേ ഘയില്‍ ഉള്ളവര്‍ താല്പര്യം കാണിiക്കുമ്പോള്‍ സര്‍ക്കാര്‍ ഒഫീസുകളുടെ ദുരവസ്ഥ അവയുടെ കവാടത്തില്‍ നിന്നേ നമുക്ക് മനസ്സിലാക്കുവാന്‍ കഴിയും.




കൈക്കൂലിക്ക് സാധ്യത കുറയുന്ന്നു എന്നാല്‍ സര്‍ക്കാര്‍ മേഘലയില്‍ ഇതിനു സാധ്യത കൊറ്റുന്നു.




സ്വകാരയ്മേ ഘലയില്‍ കൃത്യ സമയത്ത്‌ ജോലിക്ക്‌ ഹാജരാകാ തിരിക്കുകയും ഏല്‍പ്പിച ജോലി തീരാതി രികുകയും ചെയ്താല്‍ നടപടി ഉണ്ടാകും , സര്‍ക്കാര്‍ മേഘലയില്‍ അത്തരം നടപടികള്‍ പൊതുവെ കുറവാണ്‌.




ഗുരുതരമായ വീശ്ചകള്‍ നടത്തിയാല്‍ സ്വകാര്യ മേഘലയില്‍ ഉടനടി ശക്തമായ ശിക്ഷണ നടപടികള്‍ ഉണ്ടാകുമ്പോള്‍ സര്‍ക്കാര്‍ മേഘലയി ലാകട്ടെ ഇത്‌ അന്വേഷണവും മറ്റുമായി വളരെ കാലം നീണ്ടു പോകുന്നു, അല്ലെങ്കില്‍ സ്വാധീനം ഉപയോഗിച്‌ അവര്‍ അതിനെ ഒതുക്കുന്നു.




വ്യത്യസ്ഥ ഡിപ്പാര്‍ടു മെന്റുകള്‍ തമ്മില്‍ ക്രിയാത്മ കമായ സഹകരണം ഉണ്ടായിരിക്കും. എന്നാല്‍ സര്‍ക്കാര്‍ മേഘലയില്‍ലിത് ഇല്ലാതെ വരുന്നു.




ഇനിയും നിരവധി ഉദാഹരണങ്ങള്‍ നിരത്തുവാന്‍ കഴിയും എങ്കിലും വിസ്താര ഭയത്താല്‍ അതിനു മുതിരുന്നില്ല. കേന്ദ്ര / സംസ്ഥാന സര്‍ക്കാര്‍ ക്രിയാത്മകമായ നടപടികളിലൂടെ ബ്യൂറോക്രസിയുടെ അലസതയും കെടുകാ‍ര്യ സ്ഥതയും ഇല്ലാതാക്കി യില്ലെങ്കില്‍ ആധുനിക യുഗത്തിനു അനുസൃതമായ തികച്ചും പ്രൊഫഷണല്‍ ആയ ഓഫീസുകള്‍ നികുതി ദായകര്‍ക്ക് കയ്യെത്താ ദൂരത്തായിരിക്കും.




- എസ്. കുമാര്‍ (paarppidam@gmail.com)

Labels:

0അഭിപ്രായങ്ങള്‍ (+/-)



17 December 2008

കെ. പി. അപ്പന്‍ : അന്തസ്സിന്റെ ആള്‍ രൂപം



മലയാള നിരൂപണത്തിലെ അന്തസ്സിന്റെ ആള്‍രൂപം ആയിരുന്നു ഇന്നലെ അന്തരിച്ച പ്രശസ്ത നിരൂപകന്‍ ശ്രീ. കെ. പി. അപ്പന്‍. മാരാര്‍ക്കും, പോളിനും ശേഷം ഈ ശ്രേണിയില്‍ ഇതു പോലെ ഉള്ള വ്യക്തിത്വങ്ങള്‍ വളരെ ചുരുക്കം ആയിരുന്നു. തീവ്രമായ ചിന്തകളെയും ആശയങ്ങളെയും മനോഹരമായ വരികളിലൂടെ മലയാളിക്ക്‌ മുമ്പില്‍ അവതരിപ്പിച്ച എഴുത്തുകാരന്‍ ആയിരുന്നു കെ. പി. അപ്പന്‍. സാഹിത്യ നിരൂപണം വ്യക്തി ഹത്യകളുടേയും സ്വയം പുകഴ്ത്തലിന്റേയും അഴുക്കു ചാലിലേക്ക്‌ വലിച്ചിഴക്ക പ്പെട്ടപ്പോള്‍ അതിനെതിരെ നിശ്ശബ്ദമായി വാക്കുകളിലൂടെ പ്രതിരോധി ക്കുവാന്‍ അപ്പനു കഴിഞ്ഞിരുന്നു. വിവാദ സദസ്സുകള്‍ക്കായി തന്റെ സമയവും ഊര്‍ജ്ജവും പാഴാക്കാതെ ക്രിയാത്മകമായി നിരൂപണങ്ങളും നിരീക്ഷണങ്ങളും നടത്തുവാന്‍ അദ്ദേഹത്തിനായി.




ബൈബിളിനെ ഒരു പക്ഷെ ഇത്രയും മനോഹരമായി നോക്കി ക്കണ്ട, അതിനെ കുറിച്ച്‌ എഴുതിയ ഒരാള്‍ മലയാളത്തില്‍ ഇല്ലെന്നു പറയാം. ബൈബിള്‍ - വെളിച്ചത്തിന്റെ കവചം എന്ന രചനയിലൂടെ അദ്ദേഹം ബൈബിളിനെ കേവലം ഒരു മത ഗ്രന്ഥം എന്നതിനപ്പുറം കാണുന്നതിനെ കുറിച്ച്‌ വായനക്കാരനു ധാരണ നല്‍കുന്നു.




ഗഹനമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും വാക്കുകളില്‍ സൗന്ദര്യവും സൗരഭ്യവും ഒളിപ്പിച്ചു വച്ചു കൊണ്ട്‌ എന്നാല്‍ അതിന്റെ ഗൗരവവും ഗാംഭീര്യവും ഒട്ടും ചോര്‍ന്നു പോകാതെ കൈകാര്യം ചെയ്യുവാന്‍ എന്നും അദ്ദേഹം ശ്രമിച്ചിരുന്നു. അന്ധമായ വിദേശ എഴുത്തുകാരെ പുകഴ്ത്തുകയും ഇന്ത്യന്‍ സാഹിത്യത്തെ പ്രത്യേകിച്ച്‌ മലയാള സാഹിത്യത്തെ ഭല്‍സിച്ചും പരിഹസിച്ചും എഴുതി കയ്യടി വാങ്ങുന്ന അല്‍പ നിരൂപണങ്ങ ള്‍ക്കിടയില്‍ അപ്പന്റെ വാക്കുകള്‍ വേറിട്ടു നിന്നു.




1936 - ഓഗസ്റ്റ്‌ 25 നു ആലപ്പുഴയിലെ പൂന്തോപ്പില്‍ പത്മനാഭന്റേയും കാര്‍ത്ത്യയനി അമ്മയുടെയും നാലു മക്കളില്‍ രണ്ടാമനായി ജനിച്ചു. എറണാംകുളം മഹാരാജാസില്‍ നിന്നും മലയാളത്തില്‍ എം. എ. കഴി‍ഞ്ഞു ആലുവ യു. സി. കോളേജില്‍ തന്റെ അധ്യാപക വൃത്തിക്ക്‌ നാന്ദി കുറിച്ചു. പിന്നീട്‌ ആലുവ ചേര്‍ത്തല എസ്‌. എന്‍. കോളേജിലും തുടര്‍ന്ന് 1992 ല്‍ വിരമിക്കുന്നതു വരെ കൊല്ലം എസ്‌. എന്‍. കോളേജിലും സേവനം അനുഷ്ഠിച്ചു.




സംസാരത്തില്‍ പാലിക്കുന്ന മിതത്വം പക്ഷെ വായനയില്‍ ഇല്ലെന്നത്‌ അദ്ദേഹത്തിന്റെ അക്ഷരങ്ങള്‍ സാക്‍ഷ്യ പ്പെടുത്തുന്നു. പുതുമകള്‍ക്കു നേരെ പുറം തിരിഞ്ഞു നില്‍ക്കാതെ അവയെ തിരിച്ചറിയുവാനും അംഗീകരിക്കുവാനും എന്നും അദ്ദേഹം ശ്രമിച്ചിരുന്നു. നിലപടുകളിലും നിരീക്ഷണങ്ങളിലും തന്റേതായ ഒരു വ്യക്തിത്വം സൂക്ഷിച്ചിരുന്ന അദ്ദേഹം പ്രസംഗ വേദികളെ എന്നും അകറ്റി നിറുത്തിയിരുന്നു. സാഹിത്യ പരമായ സംവാദങ്ങളില്‍ പങ്കെടുക്കുമ്പോളൂം അത്‌ വ്യക്തി ഹത്യകളിലേക്കോ വില കുറഞ്ഞ വിവാദങ്ങളിലേക്കോ പോകാതി രിക്കുവാന്‍ അതീവ ജാഗ്രത എന്നും പുലര്‍ത്തിയിരുന്നു. വിമര്‍ശനങ്ങളെ സൗന്ദര്യാത്മകം ആയതും ക്രിയാത്മ കവുമായ കലഹങ്ങള്‍ ആക്കിയ കെ. പി. അപ്പനു എഴുത്തുകാരന്റെ സ്വാതന്ത്ര്യം എന്നത്‌ ബാഹ്യ പ്രേരണയുടെ ഇടപെടല്‍ ഇല്ലാത്ത കലാസാധന ആയിരുന്നു."ശിര്‍ഛേദം ചെയ്യപ്പെട്ട അന്തസ്സായി" രാഷ്ടീയ-അവാര്‍ഡുകളെ അദ്ദേഹം നിരീക്ഷിച്ചു. അര്‍ത്ഥ ശൂന്യമായ വാക്കുകള്‍ കൊണ്ട്‌ രചനകള്‍ നിര്‍വ്വഹിച്ച്‌ ആധുനികതയെന്ന് കൊട്ടി ഘോഷിച്ചവര്‍ക്ക്‌ അദ്ദേഹം ഒരു പേടി സ്വപ്നമായിരുന്നു.




തന്റെ ആദ്യ പുസ്തകമായ ക്ഷോഭിക്കുന്നവരുടെ സുവിശേഷത്തില്‍ നിന്നും ആരംഭിച്ച അദ്ദേഹത്തിന്റെ ഗ്രന്ഥ രചനകള്‍ കലഹവും വിശ്വാസവും, മാറുന്ന മലയാള നോവല്‍, വിവേക ശാലിയായ വായനക്കാരാ, പേനയുടെ സമര മുഖങ്ങള്‍, ഉത്തരാധുനികത വര്‍ത്തമാനവും വംശാവലിയും, മധുരം നിന്റെ ജീവിതം, ചരിത്രത്തെ നിങ്ങള്‍ക്കൊപ്പം കൂട്ടുക തുടങ്ങി നിരവധി രചനകളിലൂടെ മലയാളിക്ക്‌ അദ്ദേഹം തുറന്നു തന്നത്‌ അഭൗമമായ ഒരു വായനാനുഭവം ആയിരുന്നു.




മലയാള നിരൂപണത്തിന്റെ പഴഞ്ചന്‍ ചട്ടക്കൂടുകള്‍ തകര്‍ത്ത്‌ പകരം ഒരു നവീനതയും ഊര്‍ജ്ജസ്വലതയും പകരുന്ന നിരൂപണ ങ്ങളിലേക്ക്‌ അദ്ദേഹം തുടക്കം കുറിച്ചു എന്നു വേണം പറയുവാന്‍. വിമര്‍ശനങ്ങളില്‍ അസ്വസ്ഥമായി വായാടിത്തം കൊണ്ട്‌ മറുപടി പറയാതെ ലളിതമായ വാക്കുകള്‍ ‍കൊണ്ട്‌ അദ്ദേഹം നേരിട്ടു. തന്റെ വരികളിലേക്ക്‌ വായനക്കാരനെ വലിച്ചടുപ്പിക്കുന്ന ഒരു കാന്തിക ശക്തി അദ്ദേഹത്തി നുണ്ടായിരുന്നു. അവസര വാദ പരമായ നിലപാടു കളുമായി പേനയുന്തുന്ന ആസ്ഥാന നിരൂപക ര്‍ക്കിടയില്‍ അന്തസ്സിന്റെ ആള്‍ രൂപമായി എന്നും വേറിട്ടു നിന്ന അദ്ദേഹം ബാക്കി വെച്ചു പോയ വരികള്‍ എന്നും ആ ജീവിതത്തെ വായനക്കാരന്റെ ഉള്ളില്‍ ദീപ്തമാക്കും.




- എസ്. കുമാര്‍ (paarppidam@gmail.com)

Labels:

0അഭിപ്രായങ്ങള്‍ (+/-)



16 December 2008

കേരളത്തിന്‍റേയും ഇന്ത്യയുടേയും അഭിമാനമാണത്രേ പാര്‍വതി ഓമനക്കുട്ടന്‍ ‍ഉയര്‍ത്തിയത്‌ (റേഡിയോയില്‍ കേട്ടത്‌)

സ്വന്തം തുണി പൊക്കി (പൊക്കാന്‍ എന്തെങ്കിലും വേണ്ടേ എന്ന് വിമര്‍ശകര്‍ ചോദിച്ചേക്കാം.. ! ) ഇന്ത്യയുടെ അഭിമാനം ഉയര്‍ത്താന്‍ ഇനിയും പെണ്ണുങ്ങള്‍ നിരത്തില്‍ വരേണ്ടതിന്റെ ആവശ്യകത യൂണിവേഴ്സിറ്റി തലത്തില്‍ തന്നെ പാഠ്യ വിഷയമാക്കേണ്ടതാണ്. സാമ്പത്തിക മാന്ദ്യം, തീവ്രവാദം, ഭീകരത, തൊഴിലില്ലായ്മ തുടങ്ങിയ സാര പ്രശ്നങ്ങളില്‍ ആകുലരായി ചിന്തിച്ച്‌ അന്തം വിട്ടിരിക്കുന്ന ഇന്ത്യക്കാര്‍ക്കെന്നല്ല ലോകത്തിനു തന്നെ ഒരു പ്രതീക്ഷയുമായാണു ജട്ടിയിട്ട പെണ്ണുങ്ങളുടെ മിന്നുന്ന പ്രകടനം എന്ന് അന്തരാഷ്ട മാധ്യമങ്ങളുടെ സ്പെഷല്‍ റിപ്പോര്‍ട്ടിംഗ്‌ സൂചിപ്പിക്കുന്നു. ഒരു കാര്യം സമ്മതിക്കണം. പുരുഷന്മാരേ അപേക്ഷിച്ച്‌ നാടിന്റെ മിടിപ്പും തുടിപ്പും തൊട്ടറിഞ്ഞ്‌ രാജ്യ സ്നേഹമുള്ള യുവതികള്‍ തങ്ങളുടെ വസ്ത്രം വരെ ഉപേക്ഷിച്ച്‌ നാടിന്റെ അഭിമാനം ഉയര്‍ത്താന്‍ തയ്യാറാവുന്നത്‌ അംഗീകരിക്കേണ്ടതും ഒരു സംവരണവും ആവശ്യമില്ലാത്തവണ്ണം സ്വയം യോഗ്യത തെളിയിക്കുനന്നതിനാല്‍ അവിടെയൊരു തര്‍ക്കത്തിന്റെ കാര്യമേ ഉദിക്കുന്നില്ല എന്നതും എടുത്തു പറയേണ്ട കാര്യമാണ്.




പക്ഷ നിരീക്ഷകരിപ്പോള്‍ 'കക്ഷ നിരീക്ഷണം' നടത്തി പാര്‍വതിമാര്‍ക്കൊപ്പം അഭിമാന രോമാഞ്ച കഞ്ചുകമണിഞ്ഞ്‌ ആഹ്ലാദിക്കുകയവും. തങ്ങളുടെ മക്കളെ അടുത്ത തുണിയൂരിയല്‍ മത്സരത്തിനു പാകപ്പെടുത്തി യെടുക്കാന്‍, അവരുടേ ഡെപ്തും വിഡ്തും അളക്കാന്‍ മറ്റുള്ളവര്‍ക്ക്‌ അളന്നു നോക്കാന്‍ പാകപ്പെടുത്തുന്ന തിരക്കിലായിരിക്കും. രോമം വടിച്ചും പിഴുതും കളഞ്ഞ പെണ്ണുങ്ങള്‍ ദു:ഖിക്കരുത് ...! നിങ്ങള്‍ക്ക്‌ രോമാഞ്ച മണിയാന്‍ പുതിയ ഉത്പന്നങ്ങല്‍ വിപണിയില്‍ റെഡിയായിരിക്കുന്നു. അതിന്റെ വിവരണവുമായി ജോക്കികള്‍ നിങ്ങള്‍ക്ക്‌ മുന്നിലെത്തും വരെ ക്ഷമിക്കൂ...




നാണവും മാനവും ഉള്ള സഹോദരിമാരേ... ലജ്ജിക്കുക... സ്വയം തിരിച്ചറിയുക !




- ബഷീര്‍ പി. ബി. വെള്ളറക്കാട്‌, മുസ്വഫ (pbbasheer@gmail.com)

Labels:

7അഭിപ്രായങ്ങള്‍ (+/-)

7 Comments:

മൂടും മുലയും ഇളക്കി നടത്തമല്ല നമ്മുടെ നാടിണ്റ്റെ അഭിമാനമെന്ന് തിരിച്ചറിയേണ്ടവര്‍ക്കൊപ്പം നമ്മുടെ മലയാള ചാനലുകാരാണ്‌ മുന്നില്‍ ഒരു ധീര ജവാണ്റ്റെ ശവസംസ്ക്കാര ചടങ്ങുകള്‍ അവറ്‍ ലൈവായി കാട്ടിയില്ല. പക്ഷെ നമ്മുടെ അഭിമാനം രണ്ടു കഷണം തുണിയില്‍ നടക്കുന്നത്‌ വാര്‍ത്താ ചാനലില്‍ ലൈവായി മണികൂറുകളോളം കാണിക്കുന്ന ഈ ദുശിച്ച ചാനല്‍ സംസ്ക്കാരം മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു കൂട്ടരെ..

December 17, 2008 at 3:22 PM  

yes u are correct mr. m.h

December 20, 2008 at 1:08 PM  

Ithokkeyan madhyama ajanda suhruthe. ippo nokkoo. ee varthayude aavasyatthin lekhakan upayogicha chithram engine ullathaan. ath ee varthayudeyum lekhakanteyum thalparyangale samrakshikkanalle.

athukondu njan parayum. thuni uriyan thayyarullavar uriyum ath kand nammalute pengamaararum attharam karyangalkk pokum enn bhayappedanta. uriyunnavar uriyatte. kanunnavar kanatte. pokkikanikkan onnum illatthavar enna prayogamokke.... ee ezhuthonnum asleelamallle suhruthe. ippol enikk thonnunna agraham parayatte. parvathi jattiyitt nilkkunna oru original ( saundharya malsarathil angine oru aitam undathre) chithram kitiyal nannayi onn kanamayirunnu ennan. enthayalum oru pennalle. allathe ningal varthayil kodutha mathiri graphics manipulation cheythathalla. original parvathiyude jatti padam. Etavum kuRanjath avalute kuttikkalathethenkilum. che, ezhuthunnavarkk enthum akam enna kalam vannallo daivame.

December 21, 2008 at 12:05 AM  

എം.എച്ച്‌ .സഹീര്‍,
പ്രചാരകന്‍
അനോണി

വായനയ്ക്കും അഭിപ്രായത്തിനും നന്ദി

അനോണിയുടെ അഭിപ്രായം പ്രസക്തമാണ്. ഇവിടെ ഇ-പ്രത്രം ഉപയോഗിച്ചിരിക്കുന്ന ചിത്രവും ഈ കുറിപ്പിന്റെ ഉദ്ധേശങ്ങള്‍ക്ക്‌ കടക വിരുദ്ധമാണെന്ന് ഈ കുറിപ്പ്‌ എഴുതിയ എനിക്കും അഭിപ്രായമുണ്ട്‌.

December 22, 2008 at 11:49 AM  

ഉപയോഗിച്ച ചിത്രം കൊണ്ട്റ്റ് പ്പത്രം ഉദ്ദേശിക്കുന്നത് അവർ എപ്രകാരം വൃത്തികേടായി ആണ് പ്രസ്ഥുത പരിപാടിയിൽ പങ്കെടുത്തത് എന്നതിന്റെ സൂചകമായിട്ടാകാം.

ഇതേ കുറിച്ച് എന്റെ ഒരു പോസ്റ്റ് ഇവിടെ കൊടുത്തിരിക്കുന്നു.

December 24, 2008 at 12:32 PM  

അനോണിക്ക് : പാര്‍വതി ഓമന കൂട്ടനെ ബിക്കിനിയില്‍ ഇവിടെ കാണാം.

ഒരു ആഗ്രഹം സാധിച്ചില്ലെന്ന് വേണ്ട!

April 29, 2009 at 8:28 PM  

Lekhanathile vishayam athilulkollicha oru chithrathinte peruparanju lekhanathinte kaikarya vishayathe kanathe pokunnu reethiyilulla charchakalanu madhyma Ajandayum goodalochanayum okke.anoniyum mattum sraddikkendath lekhanathinte ulladakkatheyanu ,athinumappuram kevalamaya prathyaksharthathinu mappurathulla charcha cheyya pedenda vishayamanu.swantham panayapeduthi,sthreeye oru kazhch vasthuvayi kanunna,ennittu atharam samskarathe samoohathinte mukhyadharayil prathishtichu,samoohathinum puthu thalamurakkum thettaya sandesham tharunnavareyanu lekhanan viral choodunnath.allathe athile picture alla.athumallenkil anony nammude science vidyarthkal padikkunna pusthakagal asleela pusthakagalanennu sammathikkendi varum

September 7, 2009 at 8:56 PM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്






ആര്‍ക്കൈവ്സ്