28 October 2008

തീവ്രവാദത്തെ വേരോടെ പിഴുതെറിയുക, ജാഗ്രത പാലിക്കുക ...

തീവ്ര വാദം കേരളത്തില്‍ വേരുറപ്പി ച്ചിരിക്കു ന്നുവെന്ന വാര്‍ത്ത കേരളീയരെ ആകെ ഞെട്ടിച്ചിരിക്കുന്നു. തീവ്ര വാദത്തെ കേരളത്തിന്റെ മണ്ണില്‍ നിന്ന് നിഷ്‌ക്കാസനം ചെയ്യുക യെന്നത് ആഭ്യന്തര വകുപ്പിന്റെയും പൊലീസ് സേനയുടെയും മാത്രമല്ല കേരളീയ രുടെയാകെ ഉത്തരവാദി ത്തമായി മാറി ക്കഴിഞ്ഞി രിക്കുന്നു. കേരളത്തെ തീവ്ര വാദികളുടെ സ്വാധീനത്തില്‍ നിന്ന് മോചിപ്പിക്കാന്‍ ജനങ്ങളുടെ കൂട്ടായ ശ്രമങ്ങളിലൂടെ മാത്രമേ സാധിക്കുകയുള്ളു.




ജമ്മു കശ്മീരിലെ അതിര്‍ത്തി ജില്ലയില്‍ സുരക്ഷാ സേനയു മായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ചിലര്‍ മലയാളി കളാണെന്നും അവര്‍ക്ക് കേരളത്തിലെ തീവ്ര വാദിക ളുമായി ബന്ധ മുണ്ടെന്നും ഔദ്യോ ഗികമായി സ്ഥിരീ കരിച്ചതോടെ സംസ്ഥാന ത്തിനകത്തെ തീവ്ര വാദ പ്രവര്‍ത്ത നത്തിന്റെ തീവ്രതയും വ്യാപ്തിയും ജനങ്ങളെ ആശങ്കാ കുലരാക്കി യിരിക്കു കയാണ് ‍.




കേരള പോലിസിലെ സ്പെഷല്‍ അന്വേഷക സംഘം കണ്ണൂര്‍ ജില്ലയിലെ ഫയാസിന്റെ വീട് പരിശോധി ച്ചപ്പോള്‍ കശ്മീരിലെ തീവ്ര വാദ പ്രവര്‍ത്ത നവുമായി നേരിട്ട് ബന്ധ മുള്ളതിന്റെ പേടി പ്പെടുത്തുന്ന തെളിവാണ് പുറത്തു വന്നിരിക്കുന്നത്. കേരളത്തിലെ തീവ്ര വാദ പ്രവര്‍ത്ത നത്തിന്റെ തീവ്രതയും വ്യാപ്തിയും അതിന് സഹായം ചെയ്യുന്ന വരെയും ഇനിയും അന്വേഷിച്ച് കണ്ടെ ത്തേണ്ടി യിരിക്കുന്നു. മതത്തിന്റെ മൂടു പട മണിഞ്ഞ് അതിനുള്ളില്‍ തീവ്ര വാദികള്‍ക്ക് സുരക്ഷിത ഇടം ഒരുക്കി ക്കൊടുക്കു ന്നതിന്റെ അപകടം തീര്‍ച്ചയായും നമ്മുടെ ജനങ്ങള്‍ തിരിച്ചറിഞ്ഞേ മതിയാകൂ. അതവരെ ബോധ്യ പ്പെടുത്തിയെ മതിയാകൂ.




ജമ്മു കശ്മീരിലെ ഭീകര പ്രവര്‍ത്ത നങ്ങള്‍ക്ക് തീവ്ര വാദികളെ റിക്രൂട്ട് ചെയ്ത് പരിശീലനം നടത്താന്‍ കേരള ത്തിന്റെ മണ്ണില്‍ കഴിയുന്നു വെന്നത് അതീവ ഗൌരവ ത്തോടെ കൈ കാര്യം ചെയ്യേണ്ട വിഷയമാണ്. മത മൌലിക വാദികളും വര്‍ഗീയ ഭ്രാന്തന്മാരു മാവുക മാത്രമല്ല, തീവ്ര വാദി സംഘട നകളുടെ റിക്രൂട്ട്മെന്റ് ഏജന്‍സി കൂടി യായിരി ക്കുകയാണ് ഇവിടെ. കേരളത്തില്‍ പല ജില്ലയിലും തീവ്ര വാദ പ്രവര്‍ത്ത നത്തിന് പരിശീലനം നല്‍കി വരുന്നു ണ്ടെന്നത് പുതിയ കാര്യമല്ല.




ആര്‍. എസ്. എസിനെ നേരിടാ നാണെന്ന പേരിലാണ് മുസ്ളിം ചെറുപ്പക്കാരെ എന്‍. ഡി. എഫ്., സിമി പോലുള്ള സംഘടനകള്‍ വശീകരിച്ച് രഹസ്യമായ പ്രവര്‍ത്ത നത്തില്‍ പങ്കാളി കളാക്കുന്നത്. തീവ്ര വാദികള്‍ക്ക് പണത്തിനു പഞ്ഞമില്ല. പല കേന്ദ്രത്തില്‍ നിന്നും ഇഷ്ടം പോലെ പണം ലഭിക്കുന്നു.




- നാരായണന്‍ വെളിയന്‍കോട്

Labels:

5അഭിപ്രായങ്ങള്‍ (+/-)

5 Comments:

കേരളം തീവ്രവാദികളുടെ താവളമായി മാറിയിരിക്കുന്നുവെന്നത്‌ കുപ്രചരണമാണ്. ഇപ്പോള്‍ പുറത്ത്‌ വന്ന് കൊണ്ടിരിക്കുന്ന സത്യങ്ങള്‍ കൂടി കൂട്ടി വായിച്ചാല്‍ മനസ്സിലാക്കാവുന്നതാണീ പ്രചരണത്തിന്റെ ഗൂഡ ലക്ഷ്യം

ഈ ലേഖനവു അതിശയോക്തിയല്ലാതെ വസ്ഥുതകളല്ല വെളിവാക്കുന്നത്‌.

തീവ്രവാദത്തിനു മതമോ ആശയമോ ഇല്ല. അതിനു മതവു മുഖവും ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരുടെ വലയില്‍ മാധ്യമങ്ങള്‍ അറിഞ്ഞും അറിയാതെയും അതിനു പ്രചരണം കൊടുക്കുകയും ചെയ്യുന്നു

November 17, 2008 at 1:10 PM  

മതത്തിന്റെ ചിറകിനുള്ളില്‍ സുരക്ഷിത ഇടം കണ്ടെത്താന്‍ തീവ്രവാദികള്‍ ശ്രമിക്കുന്നുണ്ടെന്നത് താങ്കള്‍ക്ക് നിഷേധിക്കാന്‍ കഴിയുമോ? . മത മൗലികവാദത്തില്‍ നിന്നും വര്‍ഗ്ഗിയതയില്‍ നിന്നുമാണ് കേരളത്തിലും ഇന്ത്യയിലും തിവ്രവാദം ഉരുത്തിരിഞിട്ടുള്ളത്. എല്ലാ മതക്കാരും വര്‍ഗ്ഗിയ വാദികളോ മത മൗലികവാദികളോ താവ്രവാദികളോ അല്ല.എന്നാല്‍ എല്ലാ മതത്തില്‍ പെട്ടവരിലും ചിലര്‍ മതത്തിന്റെ ലേബളില്‍ തീവ്രവാദത്തെ പിന്താങുകയും സഹായിക്കുകയും ചെയ്യുന്നുണ്ട്. അതിന്ന് പ്രധാന തെളിവുകളാണ് കേരളത്തില്‍ നിന്ന് പിടിച്ച മുസ്ലിം തീവ്രവാദികല്‍ക്കുള്ള ബന്ധങളും മാലേഗോവ് സ്‌പോടനമായി ബന്ധപ്പെട്ട് പിടിയിലായ ഹിന്ദു തീവ്രവാദികള്‍ക്കുള്ള ബന്ധങളും.ഇത് നിഷേധിക്കാന്‍ ഇന്ന് ആര്‍ക്കും കഴിയില്ല. എല്ലതും തെളിവുകളുടെ അടിസ്ഥാനത്തില്‍ തെളിയിച്ചിരിക്കുന്നു.

November 24, 2008 at 9:34 AM  

മതത്തിന്റെ ചിറകിനുള്ളില്‍ സുരക്ഷിത ഇടം കണ്ടെത്താന്‍ തീവ്രവാദികള്‍ ശ്രമിക്കുന്നുണ്ടെന്നത് താങ്കള്‍ക്ക് നിഷേധിക്കാന്‍ കഴിയുമോ? . മത മൗലികവാദത്തില്‍ നിന്നും വര്‍ഗ്ഗിയതയില്‍ നിന്നുമാണ് കേരളത്തിലും ഇന്ത്യയിലും തിവ്രവാദം ഉരുത്തിരിഞിട്ടുള്ളത്. എല്ലാ മതക്കാരും വര്‍ഗ്ഗിയ വാദികളോ മത മൗലികവാദികളോ താവ്രവാദികളോ അല്ല.എന്നാല്‍ എല്ലാ മതത്തില്‍ പെട്ടവരിലും ചിലര്‍ മതത്തിന്റെ ലേബളില്‍ തീവ്രവാദത്തെ പിന്താങുകയും സഹായിക്കുകയും ചെയ്യുന്നുണ്ട്. അതിന്ന് പ്രധാന തെളിവുകളാണ് കേരളത്തില്‍ നിന്ന് പിടിച്ച മുസ്ലിം തീവ്രവാദികല്‍ക്കുള്ള ബന്ധങളും മാലേഗോവ് സ്‌പോടനമായി ബന്ധപ്പെട്ട് പിടിയിലായ ഹിന്ദു തീവ്രവാദികള്‍ക്കുള്ള ബന്ധങളും.ഇത് നിഷേധിക്കാന്‍ ഇന്ന് ആര്‍ക്കും കഴിയില്ല. എല്ലതും തെളിവുകളുടെ അടിസ്ഥാനത്തില്‍ തെളിയിച്ചിരിക്കുന്നു.

November 24, 2008 at 9:36 AM  

മതത്തെ ദുരുപയോഗം ചെയ്യുന്നുണ്ട്‌ ചിലര്‍. അല്ലാതെ മതം അവര്‍ക്ക്‌ സംരക്ഷണം കൊടുക്കുന്നതല്ല.

മതത്തിന്റെ ലേബലില്‍ .. അതെ മതത്തിന്റെ ലേബല്‍ അവര്‍ ദുരുപയോഗം ചെയ്യുന്നു. മതത്തിനു വേണ്ടിയല്ല.. കേരളത്തില്‍ നിന്ന് പിടിക്കപ്പെട്ടവരും അങ്ങിനെ തന്നെ. ക്രിമിനലുകളെ മതത്തിന്റെ ലേബല്‍ ചാര്‍ത്തുന്നത്‌ ശരിയായ രീതിയല്ല.

November 24, 2008 at 11:46 AM  

സുഹൃത്തുക്കളെ, മതത്തിന്റെ പേരില്‍ പിടിക്കപെടുന്നത് ആരാണ് തമ്മനം ഷാജിയെപോലെ ക്രിമിനല്‍ പശ്ചാടലമുള്ള ആളുകളാണ് ഇവര്ക്ക് മതവുവ്മായി എന്തെങ്കിലും ബന്ധം ഉള്ളതായി അറിയില്ല, മാത്രമല്ല ഇവരൊന്നും ഇസ്ലാം മത വിധി പ്രകാരം ജീവിക്കുന്നവരെ അല്ല. ഇതൊന്നും പരിശൊദികതെ മുസ്ലിം തീവ്രവാദം എന്ന് പറയുന്നതില്‍ യാതൊരു അര്‍ത്ഥവും ഇല്ല. ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളിലോന്നും നമുകിടയില്‍ അറിയപെടുന്ന ഒരു മുസ്ലിം സംഘടനകളും ഇല്ല. ഇന്ത്യന്‍ മുജഹിദിന് തുടങ്ങിയ സംഘടന്കലേ കുറിച്ച് കേട്ടരിവല്ലെതേ ആര്കെന്ഗിലുമ് വല്ലതും അറിയുമോ ഈക്കുട്ടര്‍ യഥാര്‍ത്ഥത്തില്‍ മുസ്ലിം സങ്ങടന തന്നയോ? ആര്‍ എസ് എസും അവരുടെ സില്‍ബന്ധികളും പല പേരിലും പ്രവര്‍ത്തികുന്നുന്ടെന്നു മറകരുത്. മാത്രമല്ല പല കലാപങ്ങളിലും ഇവരുടെ പങ്ക് വളരെ വ്യക്തവുമാണ്.

November 24, 2008 at 1:16 PM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്



17 October 2008

കാണാതാവുന്ന സ്ത്രീകളുടെ ഞെട്ടിപ്പിയ്ക്കൂന്ന കണക്ക് - നാരായണന്‍ വെളിയന്‍കോട്

കേരളത്തില്‍ കാണാതാവുന്ന സ്‌ത്രികളുടെ എണ്ണത്തില്‍ വന്ന വന്‍ വര്‍ദ്ധനവിന്റെ ഞെട്ടിപ്പിക്കുന്ന കണക്കാണിത്. വളരെ ഗൗരവമായ ഈ ഒരു പ്രശ്നം കാര്യമായ ചര്‍ച്ചയ്ക്കും പ്രതികരണങ്ങള്‍ക്കും അവതരിപ്പിക്കുന്നു. എന്താണിതിന് കാരണം? എന്താണിതിന് പ്രതിവിധി? കേരളത്തില്‍ നിന്ന് ദിനം പ്രതി കാണാതാവുന്ന സ്‌ത്രികളുടെയും കുട്ടികളുടെയും എണ്ണം കൂടി ക്കൊണ്ടിരിക്കുന്നു ‌വെന്ന വാര്‍ത്ത അത്യന്തം ആശങ്കാ ജനകമാണ്. രണ്ടായിരത്തി അഞ്ചു മുതല്‍ രണ്ടായിരത്തി എട്ടു വരെ കാണാതായ സ്‌ത്രികളുടെയും കുട്ടികളുടെയും എണ്ണം 9404 ആണ്. കേരള സംസ്ഥാന പോലീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്രൈം റിക്കാര്‍ഡ് ബ്യൂറോവിന്റെതാണ് ഈ ഞെട്ടിപ്പിക്കുന്ന കണക്ക്.




കേരളത്തില്‍ ഓരോ മൂന്നു മണിക്കൂറിലും ഒരു സ്‌ത്രിയേയോ കുട്ടിയെയോ കാണാതാവുന്നു. ഇരുപത്തി നാലു മണിക്കൂറിനുള്ളില്‍ എട്ടു പേരാണ് വീടു വിട്ടു പോകുന്നത്. സെക്സ് റാക്കറ്റ് വല വീശി പ്പിടിച്ച് അന്യ പ്രദേശത്തേക്ക് കയറ്റി അയക്കുന്നതായാലും പ്രേമ ബന്ധങ്ങളില്‍ പെട്ട് ഒളിച്ചോടുന്ന വരായാലും ഇവരെയൊക്കെ മിസ്സിങ് ലിസ്റ്റിലാണ് ഉള്‍പ്പെടുത്തുന്നത്.




മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്‌ത്രികള്ക്കും കുട്ടികള്‍ക്കും ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന സംസ്ഥാനമാണ് കേരളം. വിദ്യാഭ്യാസ രംഗത്തും പോലീസിന്റെ കാര്യക്ഷമതയിലും മുന്നിലുള്ള സംസ്ഥാനത്ത് കാണാതാവുന്നതും വീടു വിട്ടിറങ്ങി പ്പോകുന്നതുമായ സ്‌ത്രികളും കുട്ടികളും എവിടേയ്ക്കാണ് പോകുന്നതെന്ന കാര്യത്തില്‍ ഗൌരവമായ അന്വേഷണവും പഠനവും ആവശ്യമായിരിക്കുന്നു. രണ്ടായിരത്തി അഞ്ചു മുതല്‍ രണ്ടായിരത്തി എട്ടു വരെ കേരളത്തീല്‍ നിന്ന് കാണാതായ സ്‌ത്രികളില്‍ ആയിരത്തി അഞൂറോളം പേരെ ഇനിയും കണ്ടെത്തിയിട്ടില്ല.




ഇവര്‍ ജീവിച്ചിരിക്കുന്നോ മരിച്ചോ അതോ ഏതെങ്കിലും സെക്സ് റാക്കറ്റിന്റെ പിടിയില്‍ പെട്ടോ എന്നൊന്നും ആര്‍ക്കും പറയാന്‍ കഴിയുന്നില്ല.




2005 ല്‍ മൊത്തം 1977 പേരെയാണ് കാണാതായിരിക്കുന്നത്. ഇതില്‍ ആയിരത്തി ഇരുന്നൂറ്റി എഴുപതു പേര്‍ പതിനെട്ട് വയസ്സിന് മുകളില്‍‌ പ്രായമുള്ള സ്‌ത്രികളാണ് ‍. മുന്നൂറ്റി നാല്‍‌പ്പത്തി ഏഴ് പേര്‍ പതിനെട്ട് വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളാണ് ‍. മുന്നൂറ്റി അറുപതു പേര്‍ പതിനെട്ടു വയസ്സിന് താഴെ പ്രായമുള്ള പെണ്‍കുട്ടികളാണ്.




2006 ല്‍ മൊത്തം കാണാതായവരുടെ എണ്ണം 2881 ആണ്. ഇതില്‍ 1834 പേര്‍ 18 വയസ്സിന് മേലെ പ്രായമുള്ള സ്‌ത്രികളും 547 പേര്‍ 18 വയസ്സിന് താഴെ പ്രായമുള്ള ആണ്‍കുട്ടികളും 547 പേര്‍ 18 വയസ്സിന് താഴെ പ്രായമുള്ള പെണ്‍കുട്ടികളുമാണ്.




2007 ല്‍ മൊത്തം കാണാതായവരുടെ എണ്ണം 3135 ആണ്. അതില്‍ 2167 പേര്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ള സ്‌ത്രികളൂം 447 പേര്‍ 18 വയസ്സിന് താഴെ പ്രായമുള്ള ആണ്‍കുട്ടികളും 521 പേര്‍ 18 വയസ്സിന് താഴെ പ്രായമുള്ള പെണ്‍കുട്ടികളുമാണ്.




2008 ല്‍ ഇതു വരെ 1471 പേരെ കാണാതായിട്ടുണ്ട്. ഇതില്‍ 18 വയസ്സിന് മുകളില്‍ പ്രായമായ സ്‌ത്രികളുടെ എണ്ണം 205 ആണ്. 18 വയസ്സിന് താഴെ പ്രായമുള്ള ആണ്‍കുട്ടികളുടെ എണ്ണം 258 ഉം പെണ്‍കുട്ടികളുടെ എണ്ണം 258 ഉം ആണ്.




ഏറ്റവും കൂടുതല്‍ ആളുകളെ കാണാതായിരിക്കുന്നത് തിരുവനന്തപുരം ജില്ലയില്‍ നിന്നാണ്.




- നാരായണന്‍ വെളിയന്‍കോട്

Labels:

1അഭിപ്രായങ്ങള്‍ (+/-)



09 October 2008

ലോക ജനതയുടെ മനസ്സില്‍ ആളിക്കത്തുന്ന തീപ്പന്തം പോലെ ഇന്നും കത്തി ജ്വലിച്ചു നില്‍‍ക്കുന്ന ചെഗുവേര - നാരായണന്‍ വെളിയന്‍കോട്

ബോളിവിയയിലെ നങ്കാ ഹു വാസുവിന് അടുത്ത് ഹിഗുവേര ഗ്രാമത്തില്‍ വെച്ച് അമേരിക്കന്‍ കൂലി പ്പട്ടാളം 1967 ഒക്ടോബര്‍ 9ന് പകല്‍ 1.10 നാണ് ലോക വിമോചന പോരാട്ടങ്ങളുടെ വീര നായകന്‍ ചെഗുവേരയെ നിര്‍ദ്ദാക്ഷിണ്യം വെടി വെച്ചു കൊന്നത്. 41 വര്‍ഷം പിന്നിട്ടിട്ടും ലോക ജനതയുടെ മനസ്സില്‍ ആളി ക്കത്തുന്ന തീ പന്തം പോലെ ചെഗുവെരയുടെ സ്മരണ ഇന്നും കത്തി ജ്വലിച്ചു നില്ക്കുന്നു.




നിര്‍ദ്ദയമായ ഫാസിസ്റ്റ് ഭരണ കൂടത്തെ ഗറില്ല പോരാട്ടം കൊണ്ട് തകര്‍ത്ത് എറിയാമെന്ന് വാക്കു കൊണ്ടും തോക്കു കൊണ്ടും സാക്ഷ്യ പ്പെടുത്തിയ, ആശയങ്ങളെ വൈകാരിമായ സ്വാധീനം കൊണ്ട് പരിവര്‍ത്തിപ്പിച്ച വിശ്വ വിപ്ലവകാരിയായ ചെഗുവെരയെ ക്കുറിച്ച് പ്രകാശ ഭരിതമായ ഓര്‍മ്മകള്‍ ഇന്നും ലോക ജനത വികാര വായ്പോടെ മനസ്സില്‍ സൂക്ഷിക്കുന്നു.




മണ്ണിനും മനുഷ്യ സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള മഹാ യുദ്ധത്തില്‍ പോരാടി മരിച്ച ചെഗുവേര അടക്കമുള്ള ധീര ദേശാഭിമാനികളുടെ വീര സ്മരണ സാമ്രാജ്യത്വ - അധിനിവേശ ശക്തികള്‍ ക്കെതിരെ പോരാടുന്ന ലോകത്ത് എമ്പാടുമുള്ള വിപ്ലവ കാരികള്‍ക്ക് ആശയും ആവേശവും നല്‍കുന്നതാണ്.




വേദനയില്‍ പുളയുന്ന മനുഷ്യനെ സഹാനു ഭൂതിയുടെയും സാന്ത്വനത്തിന്റെയും ഒരു കര സ്പര്‍ശം കൊണ്ടെങ്കിലും സഹായിക്കണം എന്ന ആദര്‍ശ പ്രചോദിതമായ ഒരു യൌവനത്തിന്റെ ഉള്‍വിളി മൂലം വൈദ്യ ശാസ്ത്ര ബിരുദം നേടിയിട്ടും, ഈ ലോകം മുഴുവന്‍ വേദനിക്കുന മനുഷ്യരുടെ നിലവിളികള്‍ കൊണ്ട് മുഖരിതമാണെന്ന് തിരിച്ചറിയുകയും, ചികില്‍സ വേണ്ടത് സമൂഹത്തിനാണെന്നും, സിറിഞ്ചും സ്റ്റെതസ്ക്കോപ്പുമല്ല, തോക്കും പടക്കോപ്പുമാണ് അതിന്റെ ഉപകരണങ്ങള്‍ എന്നും ചെഗുവേര അനുഭവത്തിലൂടെ കണ്ടെത്തി.




"ഒരുവന്‍ അപരനെ സ്നേഹിക്കുന്ന, അപരന്റെ വാക്കുകള്‍ സംഗീതം പോലെ മധുരമാകുന്ന ഒരു ജീവിത വ്യവസ്ഥയ്ക്കു വേണ്ടി പൊരുതുവാനാണ് താന്‍ ആയുധം ഏന്തുന്നതെന്ന്, പകയും വിദ്വേഷവും കൊണ്ടല്ല, സ്നേഹം കോണ്ട് മാത്രമാണ് താന്‍ ആയുധം ഏന്തുന്നതെന്ന്" ചെ ഉറച്ച് വിശ്വാസിച്ചു.




1967 ഒക്‌ടൊബര്‍ 9ന് സി. ഐ. എ. യുടെയും അമേരിക്കന്‍ കൂലി പ്പട്ടാളത്തിന്റെയും വെടിയുണ്ടയേറ്റ് വധിക്കപ്പെടുമ്പോഴും ജീവന്റെ ഒടുവിലത്തെ തുടിപ്പും പിടഞ്ഞ് നിശ്ചലമാകുമ്പോഴും വിപ്ലവത്തിന്റെ അനശ്വരതയെ ക്കുറിച്ച് മാത്രം ഉരുവിട്ട വിപ്ലവകാരിയായിരുന്നു അനശ്വരനായ ചെ.




ഇപ്പോഴും തുടരുന്ന ലോക വിമോചന പോരാട്ടങ്ങളുടെ വറ്റാത്ത ഇന്ധനമായി, ഓര്‍മ്മകളുടെ കടലെടുത്തു പോകാത്ത വന്‍കരയായി, എണ്ണമറ്റ തലമുറകളെ കര്‍മ്മ പഥത്തിലേക്ക് ഓടിയടുക്കാന്‍ പ്രേരിപ്പിക്കുന്ന ഊര്‍ജ്ജ സ്രോതസ്സായി, ഇതാ ഭൂമിയുടെ നെറുകയില്‍ കാല്‍ ഉറപ്പിച്ച് സാമ്രാജ്യത്തത്തിന്റെ വിരി മാറിലേക്ക് നിറയൊഴിക്കാന്‍ തോക്കുയര്‍ത്തി നില്‍ക്കുന്ന അനശ്വര വിപ്ലവകാരി ചെഗുവെരയുടെ ഉജ്ജ്വല സ്മരണ സ്വാതന്ത്ര്യത്തിനും ജനാധിപത്യ അവകാശങ്ങള്‍ക്കും വേണ്ടി പോരാടുന്ന, സാമ്രാജ്യത്വത്തിനും സാമ്രാജ്യത്വ ദാസന്മാര്‍ക്കും, അധിവേശ ശക്തികള്‍ക്കും എതിരെ പൊരുതുന്ന മര്‍ദ്ദിതരും ചുഷിതരുമായ ജനതയ്ക്ക് എന്നും എന്നും ആവേശം പകരുന്നതാണ്.




- നാരായണന്‍ വെളിയന്‍കോട്

Labels:

4അഭിപ്രായങ്ങള്‍ (+/-)

4 Comments:

നാരായണന് നമോവാകം. അണഞ്ഞ വിപ്ലവ കനല്‍കട്ടകള്‍ക്ക് ചെറു ജ്വലനം സാധ്യമാവുന്നു ഇത്തരം സ്മരണികള്‍ വഴി
ചെ എന്ന് ദിവസം പത്തുപ്രാവശ്യം എങ്കിലും ജപിക്കട്ടെ ഇന്നത്തെ വിപ്ലവ കബന്ധങ്ങള്‍

June 6, 2009 at 2:49 PM  

ചെ എന്ന് തന്നെയാണ്‍ പറയുന്നത് ടോണി

June 7, 2009 at 7:31 AM  

അനീതിയ്ക്കും അധര്‍മ്മത്തിനും ചൂഷണത്തിനുമെതിരെ എവിടെയെല്ലാം രോഷമുയരുന്നു അവിടെയെല്ലാം 'ചെ'യുടെ ഇരമ്പുന്ന സ്മരണകള്‍ ശക്തിയായ്.. ആവേശമായ്.. അഗ്നിയായ്.. രക്തനക്ഷത്രമായ്... ജ്വലിക്കുക തന്നെ ചെയ്യും .
അതിനു 'ടോണി' വിശ്വസിക്കുംപോലെ ഒരു ജപമാലയുടെ ആവശ്യമില്ല.
ഏതു തിന്‍മകളേയും പ്രതിരോധിക്കാന്‍ കഴിയുന്ന ഒരു ഇഛാശക്തിയുള്ള മനസ്സുമാത്രം മതി.

October 13, 2009 at 8:59 AM  

http://www.youtube.com/watch?v=Db_qIdKsPTA

ശ്രീ കാട്ടാക്കട മുരുഗന്റെ രക്തസാക്ഷി എന്ന കവിത , ശ്രീ സജി പട്ടാമ്പി ചെ യുടെ ചില അപൂർവ വീഡിയൊടൊപ്പം യുറ്റ്യൂബിൽ ഇട്ടിട്ടുണ്ട്.

കവിത യുടെ വരികൾ എന്റെ ബ്ലോഗിലും ഞാൻ പോസ്റ്റിയിട്ടുണ്ട്.
ഇത്രയും നല്ലൊരു ലെഖനത്തിനു ശ്രീ നരായണൻ സാറിനു നന്ദി.

അനീഷ് പുത്തലത്ത്

July 15, 2010 at 2:02 PM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്



01 October 2008

പാക്കിസ്ഥാനില്‍ സ്ത്രീകളുടെ നേരെ നടക്കുന്ന അക്രമങ്ങള്‍ - ഗീതു

പാക്കിസ്ഥാനില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളെ പറ്റി ഉള്ള ഈ വീഡിയോ യൂ ട്യൂബില്‍ കണ്ടതാണ്. പാക്കിസ്ഥാനോടുള്ള വിദ്വേഷം അതില്‍ ഉടനീളം കാണാം. അത് കൊണ്ടു തന്നെ അതില്‍ പറഞ്ഞ കാര്യങ്ങളുടെ സത്യാവസ്ഥ തിരക്കണം എന്ന് തീരുമാനിച്ചു ഗൂഗ് ളില്‍ തിരഞ്ഞു. അപ്പോള്‍ കിട്ടിയ കുറേ ലിങ്കുകള്‍ ആണ് താഴെ കൊടുത്തിരിയ്ക്കുന്നത്.












മുഖ്തരണ്‍ മായ് (30) Mukhtaran Mai






മായുടെ 15കാരനായ സഹോദരന്‍ തങ്ങളുടെ കൂട്ടത്തിലെ ഒരു അവിവാഹിതയായ പെണ്‍കുട്ടിയുമായി അടുപ്പത്തിലാണ് എന്ന കുറ്റത്തിനാണ് മായെ പൊതു സ്ഥലത്ത് വെച്ച് കൂട്ട ബലാത്സംഗം ചെയ്തത്.














സഫ്രാന്‍ ബീബി (25) Zafran Bibi





ഭര്‍ത്താവിന്റെ സഹോദരനാല്‍ ബലാത്സംഗം ചെയ്യപ്പെട്ട സഫ്രാനെ അവിഹിത ബന്ധം എന്ന കുറ്റം ചുമത്തി കല്ലെറിഞ്ഞു കൊല്ലാനാണ് കോടതി വിധിച്ചത്.














ജെഹാന്‍ മിന (15) Jehan Mina





അമ്മാവനും മച്ചുനനും ബലാത്സംഗം ചെയ്ത ജെഹാന്‍ ഗര്‍ഭിണിയായതോടെ കോടതി ജെഹാനെ അവിഹിത ബന്ധത്തിന് തടവും പൊതു സ്ഥലത്ത് വെച്ച് പത്ത് അടിയും ശിക്ഷ യായി വിധിച്ചു. ജെഹാന്‍ പിന്നീട് ജെയിലില്‍ വെച്ചാണ് തന്റെ കുഞ്ഞിന് ജന്മം നല്‍കിയത്.









ശാരി കോമള്‍ (7) Shaari Komal





അയല്‍ക്കാരനായ അലി (23) മിഠായി തരാം എന്ന് പറഞ്ഞാണ് ശാരിയെ തന്റെ വീട്ടിലേയ്ക്ക് കൊണ്ട് പോയി ക്രൂരമായി ബലാത്സംഗം ചെയ്തത്.














ഡോ. ഷാസിയാ ഖാലിദ് (Shazia Khalid)






ഔദ്യോഗിക വസതിയില്‍ തന്റെ കിടപ്പുമുറിയില്‍ വെച്ച് ഈ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തത് പാക്കിസ്ഥാനിലെ ഒരു ഉയര്‍ന്ന പട്ടാള ഉദ്യോഗസ്ഥനായിരുന്നു. പോലീസില്‍ പരാതിപ്പെട്ട ഡോക്ടറെ പോലീസ് മനോരോഗ ചികിത്സയ്ക്കായി മനോരോഗാശുപത്രിയില്‍ പ്രവേശിപ്പിയ്ക്കുകയാണ് ഉണ്ടായത്. ഇയാള്‍ നൂറ് ശതമാനം നിരപരാധിയാണെന്ന് പിന്നീട് പ്രസിഡന്റ് മുഷറഫ് പറയുകയുണ്ടായി. ബലാത്സംഗം ആരോപിയ്ക്കുന്നത് പലരും പണം പിടുങ്ങാനും കാനഡയിലേയ്ക്കും മറ്റും കുടിയേറാനും ഉള്ള എളുപ്പ വഴിയായി പ്രയോഗിയ്ക്കുന്നു എന്ന് മുഷറഫ് പറഞ്ഞത് ഏറെ വിവാദം ഉയര്‍ത്തിയിരുന്നു.















റുബിന കൌസര്‍ (Rubina Kousar)





നിയമവിരുദ്ധമായി ഗര്‍ഭച്ഛിദ്രം നടത്തിക്കൊടുക്കുവാന്‍ വിസമ്മതിച്ച സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സായ റുബിനയെ മൂന്ന് പേര്‍ ചേര്‍ന്നാണ് ബലാത്സംഗം ചെയ്തത്.









ആര്‍. പി. (19) Ms. R.P.






അന്ധനായ ഒരു യാചകന്റെ പത്തൊന്‍പതുകാരിയായ മകള്‍ വയലില്‍ കൊയ്തു കൊണ്ടിരിയ്ക്കുമ്പോള്‍ സ്ഥലത്തെ മൂന്ന് പ്രമാണിമാര്‍ തോക്ക് ചൂണ്ടി പേടിപ്പെടുത്തി ബലാത്സംഗം ചെയ്തു. ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നു കളയുമെന്ന് പറഞ്ഞ ഇവര്‍ പിന്നീട് മൂന്ന് മാസം ഗര്‍ഭിണിയാവുന്നത് വരെ ദിവസേന വീട്ടിലെത്തി കൂട്ട ബലാത്സംഗം നടത്തി. ഗര്‍ഭിണിയായതിനെ തുടര്‍ന്ന് നിര്‍ബന്ധിച്ച് വിഷം കഴിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചുവെങ്കിലും തക്ക സമയത്ത് ആശുപത്രിയിലെത്തിച്ചതിനാല്‍ പെണ്‍കുട്ടി മരിച്ചില്ല. എന്നാല്‍ മൂന്ന് മാസം വളര്‍ച്ചയെത്തിയ ഭ്രൂണം മരണപ്പെട്ടു. ഇതു വരെ കുറ്റവാളികളെ പിടികൂടിയിട്ടില്ലെന്ന് മാത്രമല്ല ഒട്ടനേകം കള്ള കേസുകളിലായി പെണ്‍കുട്ടിയുടെ ബന്ധുക്കളെല്ലാവരും തന്നെ പോലീസ് പിടിയിലാവുകയും ചെയ്തു.









സോണിയാ നാസ് (23) Sonia Naz






പോലീസ് കസ്റ്റഡിയിലായ തന്റെ ഭര്‍ത്താവിനെ വിട്ടു കിട്ടാന്‍ ഹേര്‍ബിയസ് കോര്‍പസ് ഹരജി കൊടുത്ത സോണിയ എന്ന ബിസിനസുകാരിയെ ഒരു രാത്രി സ്വന്തം വീട്ടില്‍ വെച്ചാണ് പോലീസ് പിടിച്ചു കൊണ്ടു പോയത്. ഫൈസലാബാദിലെ ഒരു അജ്ഞാത കേന്ദ്രത്തില്‍ വെച്ച് സോണിയയെ പോലീസ് ഇന്‍സ്പെക്ടര്‍ ബലാത്സംഗം ചെയ്യുകയും പോലീസ് സൂപ്രണ്ട് ഇവരുടെ മുഖത്ത് മൂത്രം ഒഴിയ്ക്കുകയും ചെയ്തു.















അസ്മാ ഷാ (15) Asma Shah





ഒരു പ്രാര്‍ഥനാ യോഗം കഴിഞ്ഞ് വീട്ടിലേയ്ക്ക് പോകാന്‍ ബസ് കാത്തു നിന്നതായിരുന്നു അസ്മ. അയല്‍ക്കാരായ രണ്ട് ചെറുപ്പക്കാര്‍ കാറില്‍ വന്ന് വീട്ടില്‍ വിടാം എന്ന് പറഞ്ഞപ്പോള്‍ അസ്മ കാറില്‍ കയറി. കുറച്ച് കഴിഞ്ഞ് കാറില്‍ മൂന്ന് പേര്‍ കൂടി കയറി. അവര്‍ അവളെ ഒരു ഒഴിഞ്ഞ വീട്ടില്‍ കൊണ്ടു പോയി മൂന്ന് ദിവസം ബലാത്സംഗം ചെയ്തു.









നാസിഷ് (17) Nazish





കോളജിലേയ്ക്ക് പോവുകയായിരുന്ന നാസിഷിനെ മൂന്ന് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ട് പോയി 37 ദിവസം ബലാത്സംഗം ചെയ്തു. പോലീസില്‍ പരാതിപ്പെട്ട നാസിഷിനോട് പക്ഷെ പോലീസ് പ്രതികളെ രക്ഷിയ്ക്കാനായി മൊഴി മാറ്റി പറയാന്‍ ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ച നാസിഷിനെ സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ച് സബ് ഇന്‍സ്പെക്ടറും ഒരു കോണ്‍സ്റ്റബിളും ബലാത്സംഗം ചെയ്തു. കേസിപ്പോള്‍ ലാഹോര്‍ ഹൈക്കോടതിയിലാണ്. പ്രതികളെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.


















ഈ വീഡിയോ പാക്കിസ്ഥാനെ കുറിച്ചുള്ളത് ആയത് കൊണ്ടു മാത്രം പാക്കിസ്ഥാനില്‍ മാത്രമേ ഇത്തരം അതിക്രമങ്ങളും മനുഷ്യാവകാശ ധ്വംസനങ്ങളും നടക്കുന്നുള്ളൂ എന്ന് കരുതരുത്. ഇന്ത്യയിലെ ചില വാര്‍ത്തകളും നമ്മെ ഞെട്ടിപ്പിയ്ക്കുന്നത് തന്നെ.




ബ്ലോഗ് ഇന്നത്തെ ജനകീയ രൂപം പ്രാപിയ്ക്കുന്നതിനു മുന്‍പേ ഇന്റര്‍നെറ്റില്‍ ഉണ്ടായിരുന്ന ഒരു ബ്ലോഗില്‍ നിന്ന്:




Labels:

4അഭിപ്രായങ്ങള്‍ (+/-)

4 Comments:

i am just disturbed on why nobody respond to it. means the same negligence our men flock has against the pavithra of female when it comes to have a fe-sex alone with.

October 2, 2008 at 2:09 PM  

hurting..

October 28, 2008 at 12:01 PM  

Appreciating the efforts done to compile all these data, this helps to recall all those incidents which the common man forgets within a day. hope this will open eyes of all pakistani sympathisers in our country..... I am still wondering why our "budhijeevis" are not raising voice against this kind of atrocities instead of crying for terrorists.

January 10, 2009 at 8:37 AM  

കഷ്ടം

ബുദ്ധിജീ‍വികള്‍ പ്രതിഷേധിയ്കാത്തതിനു ഒരു അനോണീ കമന്റ്.........

January 10, 2009 at 12:19 PM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്






ആര്‍ക്കൈവ്സ്