27 June 2008

മത സൌഹാര്‍ദ്ദം ഔട്ട് ഓഫ് ഫാഷന്‍ ആയോ?




വിവാദമായ പാഠഭാഗത്തിന്റെ ചിത്രങ്ങളാണിവ. ഇതില്‍ മത സൌഹാര്‍ദ്ദമാണ് ഉടനീളം പ്രോത്സാഹിപ്പിച്ചിരിയ്ക്കുന്നത്. മത സൌഹാര്‍ദ്ദം പ്രോത്സാഹിപ്പിയ്ക്കുക നമ്മുടെ ഭരണഘടനാ‍പരമായ കര്‍ത്തവ്യമാണ്. എല്ലാ മതങ്ങള്‍ക്കും തുല്യമായ പദവി അനുവദിയ്ക്കുന്ന ഇന്ത്യന്‍ ഭരണഘടനയ്ക്ക് അനുസൃതമായി പ്രവര്‍ത്തിയ്ക്കുന്ന ഇടത് പക്ഷ സര്‍ക്കാറിന്റെ നിലപാടിനെ എന്തിനാണ് നമ്മുടെ ദേശീയ പാര്‍ട്ടികള്‍ എതിര്‍ക്കുന്നത്?




മത സൌഹാര്‍ദ്ദം പ്രോത്സാഹിപ്പിയ്ക്കുന്നതിനെ മത സംഘടനകള്‍ എതിര്‍ക്കുന്നതിനെ സങ്കുചിതത്വം എന്ന് വിളിയ്ക്കാം. ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളുടെ എതിര്‍പ്പിനെയോ?




മതം എന്നാല്‍ അഭിപ്രായം എന്നാണ്. നിരീശ്വരവാദവും ഒരു മതമാണ്. ദൈവം ഇല്ല എന്ന് ഒരു വ്യക്തി വിശ്വസിയ്ക്കാന്‍ ആഗ്രഹിച്ചാല്‍ അതിനെ സ്റ്റേറ്റിന് എതിര്‍ക്കുവാനോ നിരുത്സാഹപ്പെടുത്തുവാനോ കഴിയില്ല എന്നിരിയ്ക്കെ മതനിഷേധവും ഒരു മതം തന്നെ. നിരീശ്വരവാദം പ്രോത്സാഹിപ്പിയ്ക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ പാഠപുസ്തകം പിന്‍വലിയ്ക്കാം എന്ന സര്‍ക്കാര്‍ നിലപാടിനെ ഒരു അഭിഭാഷകന്‍ കോടതിയില്‍ ചോദ്യം ചെയ്യുന്നത് ഈ പശ്ചാത്തലത്തിലാണ്. ഒരു ഇന്ത്യന്‍ പൌരന് ഏത് മതവും സ്വീകരിയ്ക്കാം എന്നത് പോലെ തന്നെ ഏത് മതവും സ്വീകരിയ്ക്കാതിരിയ്ക്കാനും അവകാശം ഉണ്ട്. ഒരു മതത്തിലും വിശ്വസിയ്ക്കാതിരിയ്ക്കാനും. ഈ സ്വാതന്ത്ര്യത്തെ സ്റ്റേറ്റിന് നിരാകരിയ്ക്കാനോ ബഹുമാനിയ്ക്കാതിരിയ്ക്കാനോ ആവില്ല.




മതങ്ങള്‍ക്കും അപ്പുറമുള്ള മാനവികതയെ പറ്റി കുട്ടികള്‍ക്ക് ബോദ്ധ്യപ്പെടുത്തുന്ന ഈ പുസ്തകത്താളുകളെ എതിര്‍ക്കുന്നവര്‍ എന്തിനെയാണ് ഭയയ്ക്കുന്നത്?




സങ്കുചിതമായ അതിര്‍വരമ്പുകളില്‍ തങ്ങളുടെ അനുയായികളെ വിലക്കി നിര്‍ത്തുവാന്‍ ഇവരെ പ്രേരിപ്പിയ്ക്കുന്നത് എന്താണ്?




തങ്ങളുടെ സമുദായത്തിന്റെ ജനസംഖ്യ വര്‍ദ്ധിപ്പിയ്ക്കാന്‍ പരസ്യമായി പ്രോത്സാഹനം ചെയ്യാന്‍ വരെ ധൈര്യപ്പെടുന്ന ഇവര്‍ പ്രബുദ്ധ കേരളത്തിനെ നോക്കി കൊഞ്ഞനം കുത്തുകയാണ്. ഇനിയും ഒരു സഞ്ജയ് ഗാന്ധിയും അടിയന്തരാവസ്ഥയും നമുക്ക് ചിന്തിയ്ക്കാനാവില്ല. എന്നാല്‍ ജനസംഖ്യ വര്‍ധനവ് എന്ന വിപത്തിനെ നാം തിരിച്ചറിഞ്ഞതും ശാസ്ത്രബോധത്തില്‍ അധിഷ്ഠിതമായ ബോധവല്‍ക്കരണത്തിലൂടെ തന്നെ നേരിട്ട് ജനസംഖ്യാ നിയന്ത്രണത്തില്‍ കുറെയൊക്കെ വിജയിച്ചതും ആണ് ഇന്ത്യ ഇന്ന് കൈവരിച്ചിരിക്കുന്ന സാമ്പത്തിക പുരോഗതിയുടെ അടിത്തറ എന്ന് നാം മറന്ന് കൂടാ.




നിരുത്തരവാദപരമായ രാഷ്ട്രീയ നാടകങ്ങളിലൂടെ നമ്മുടെ പുരോഗതിയ്ക്ക് വിഘാതമാവുന്ന ഇത്തരം പിന്‍തിരിപ്പന്‍ സ്ഥാപിത താല്‍പ്പര്യക്കാരെയും അവസര വാദികളായ രാഷ്ട്രീയക്കാരെയും നമുക്ക് തിരിച്ചറിയാന്‍ ഉള്ള അവസരമാണ് ഇത്തരം പ്രതിഷേധങ്ങള്‍.
-ഗീതു





Labels:

5അഭിപ്രായങ്ങള്‍ (+/-)

5 Comments:

ഒരു കാരണവശാലും ഈ പാഠഭാഗം പിന്‍ വലിച്ച്, സമരാഭാസന്മാര്‍ക്ക് പിന്‍ബലം കൊടുക്കരുത്.

June 29, 2008 at 4:40 AM  

http://www.koottam.com/forum/topic/show?id=784240%3ATopic%3A221305

July 6, 2008 at 8:00 PM  

കല്യാണ്‍ സില്‍ക്ക്-സില്‍ പര്‍ച്ചേസിന് ചെന്ന കുടുംബത്തെ
കസേരകളില്‍ ഇരുത്തി salesman ചോദിച്ചു?


“മോനു ഏതു companiyude underware ആണു വേണ്ടത് ”

അച്ചന്‍ :അവന് അതൊന്നും വേണ്ട
salesman :മോന്റെ അച്ചന്‍ ഏതു കമ്പനിയുടെ ആണു ഉപയോഗിക്കുന്നത്?
മോന്‍ :V.I.P. Frenchie
salesman :അപ്പോ അമ്മ?
മോന്‍ :JOCKY
salesman :“മോനു ഏതു companiyude underware ആണു വേണ്ടത് ”
അച്ചന്‍ :അവന് അതൊന്നും വേണ്ട!

salesman :(ചാരിയിരുന്നു അല്‍പ്പം ഗൌരവത്തോടെ ചോദിച്ചു)
വലുതാകുമ്പോ അവനു
ഏതെങ്കിലും വേണം എന്നു തോന്നിയാലോ?

അച്ചന്‍ : “അങ്ങനെ വേണമെന്നു തോന്നുമ്പോള്‍ അവന്
ഇഷ്ടം ഉള്ളത് തെരഞ്ഞെടുക്കട്ടെ“



"Salesmans Ethics" എന്ന പുസ്തകത്തിലെ ചില വാചകങ്ങള്‍ ആണു മുകളില്‍ കൊടുത്തിരിക്കുന്നത്

പ്രശ്നം ഇതൊന്നും അല്ല V.I.P. Frenchie,JOCKY ഈ രണ്ട് കമ്പനികളും കേസ് കൊടുത്തിരിക്കുകയാണു

കാരണം ഈ രണ്ട് കമ്പനികളെയും അവഹേളിക്കാന്‍ ആണു ഈ പുസ്ത്കം പുറത്തിറക്കിയിരിക്കുന്നത് എന്നാണ്
അവരുടെ വാദം.പുസ്തകതിലെ ആ സംവാദം ഒഴിവാക്കണം എന്നാണ് അവരുടെ വാദം
.....................................................................


പുരോഗമന വാദികള്‍ പറയുന്നത് അതിന്റെ ആവശ്യം ഇല്ല എന്നാണ്...................
കാലഘട്ടത്തിന് അനുസരിച്ച് മാറ്റങ്ങള്‍ ആവശ്യം ആണ് എന്നാണു അവരുടെ വാദം

ചില compani-കള്‍ പറയുന്നതു ഏറ്റവും പുരാതനം ആയത് ഞങ്ങളുടെ ആണ് എന്ന്
വേറെ ചിലത് പറയുന്നതു ഇത് ഉപയോഗിചാല്‍ മാത്രമേ നിത്യജീവന്‍ ലഭിക്കൂ എന്ന്
പിന്നെ ഉള്ളത് പറയുന്നതു ഞങ്ങളുടെ മാത്രം ആണ് ശരി എന്ന്


പുരോഗമന വാദികള്‍ പറയുന്നത് കുറെ നാളുകള്‍ കഴിയുംമ്പോ
അലക്കേണ്ട അത്യാവശ്യം എല്ലാത്തിനും ഉണ്ട് എന്നാണ്....
അല്ലെങ്കില്‍ ITCH GUARD കമ്പനികള്‍
ഇതു കൊണ്ട് ലാഭം ഉണ്ടാ‍ക്കും എന്നാണ്.

July 6, 2008 at 8:01 PM  

ഉത്തരവാദിത്ത്വപ്പെട്ട രാഷ്ട്രീയപാര്‍ട്ടികള്‍ എന്ന പ്രയോഗം കാലഹരണപ്പെട്ടിരിക്കുന്നു സുഹൃത്തെ.അറിഞ്ഞതു ശരിയാണെങ്കില്‍ സ്കൂള്‍ പാഠപുസ്തകങ്ങള്‍ തെരുവിലിട്ടുകത്തിച്ചവര്‍ക്കിടയില്‍ ഒരു മുന്‍ വിദ്യാഭ്യാസമന്ത്രിയും ഉണ്ടായിരുന്നു എന്ന്‌ കേള്‍ക്കുമ്പോള്‍ ഇവര്‍ക്ക്‌ എന്ത്‌ സാമൂഹിക ഉത്തരവാദിത്വം ആണുള്ളതെന്ന്‌ ചിന്തിച്ചുപോകുന്നു. ഒരു പഞ്ചായത്ത്‌ പുസ്തകം തങ്ങളുടെ പരിധിയില്‍ ഉള്ള സ്കൂളുകളില്‍ പഠിപ്പിക്കേണ്ടെന്ന്‌ തീരുമനിച്ചിരിക്കുന്നു.ഇതിനെതിരെ കാര്യമായ നടപടി ഇനിയും ഉണ്ടായില്ല എന്നത്‌ അപലപനീയം ആണ്‌. വിധ്യാഭ്യാസവകുപ്പിനെ മറികടന്ന് പുതിയ പാഠങ്ങള്‍ ഒരു പന്‍ഹ്കായത്ത്‌ തിരഞ്ഞെടുക്കുമൊ? കേരളത്തിലെ മന്ത്രിസഭയേക്കാള്‍ വലുതാണോ മലപ്പുറത്തെ ഒരു പഞ്ചായത്ത്‌? ഇത്‌ കേരളത്തിലെ പൊതുസമൂഹത്തോടുള്ള വെല്ലുവിളിയല്ലെ?മഹാനായ ഹിറ്റ്‌ലറെപ്പോലെ ഒരു നേതാവിനെ ഇന്ത്യക്ക്‌ ലഭിക്കാതെപോയതിണ്റ്റെ ഫലമാണിത്‌. മറ്റൊന്ന്‌ പുസ്തകം പിന്‍ വലിക്കാന്‍ ആവശ്യപ്പെടുന്നതിലൂടെ മിശ്രവിവാഹിതരുടെ കുടുമ്പങ്ങള്‍ അവഹേളിക്കപ്പെടുന്നു എന്നുള്ളതാണ്‌.യദാര്‍ത്ഥത്തില്‍ മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കേണ്ടത്‌ സ്റ്റേറ്റിണ്റ്റെ ആവശ്യമാണ്‌. ജനസംഖ്യ വര്‍ദ്ധിപ്പിക്കുവാന്‍ ആവശ്യപ്പെടുന്നവര്‍ക്കെതിരെ യദാര്‍ഥത്തില്‍ രാജ്യദ്രോഹകുറ്റത്തിനു കേസെടുക്കുകയാണുവേണ്ടത്‌.ഇന്ത്യയെപ്പോലെ ഒരു രാജ്യത്തിണ്റ്റെ പുരോഗതിക്ക്‌ തടസ്സം ഇവിടത്തെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ജനസംഖ്യയാണ്‌.സമുദായത്തിണ്റ്റെ സങ്കുചിത താല്‍പര്യങ്ങള്‍ക്കും മറ്റും വേണ്ടി ജനസംഖ്യവര്‍ദ്ധിപ്പിക്കുന്നതിലൂടെ ഇന്ത്യന്‍ പുരോഗതിയെ തടയുകയാണിവര്‍, സംഘടിതശക്തിയായി ഗവണ്‍മെണ്റ്റുകളുമായി വിലപേശുവാനുള്ള ഹിഡന്‍ അജണ്ടയും ഇതിനു പിന്നില്‍ ഉണ്ടോ എന്ന്‌ ഭയപ്പെടേണ്ടതാണ്‌.ഇത്‌ ഇന്ത്യന്‍ ജനാധിപത്യത്തെ തന്നെ തകിടം മറിക്കുവാന്‍ ഇടയാക്കും. മതം അതിണ്റ്റെ സീമകള്‍ ലംഘിക്കുന്ന കാശ്ച നാം നിസ്സഹായരായി നോക്കിനില്‍ക്കുകയാണ്‌. ഇവിടത്തെ രാഷ്ടീയക്കാരുടെ അധികാര താല്‍പര്യങ്ങള്‍ മുന്നില്‍കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഫമാണിത്‌.

July 10, 2008 at 9:28 AM  

'മഹാനായ' ഹിടലെരിന്റെ അനുയായികള്‍ ഇന്നും ജീവിചിരികുന്നതിന്റെ മികച്ച ഉദാഹരണമാണ് പാര്‍പ്പിടത്തിന്റെ കമന്റ്. ഇത്തരക്കാര്‍ സ്വന്തം അസ്തിത്വം മറച്ചു പിടിച്ചു സമൂഹത്തില്‍ വിലസുകയും ഈത് പോലുള്ള ബ്ലോഗ് കളില്‍ അപരനാമത്തില്‍ ഗീബല്‍സിയന്‍ നുണകളും ആശയങ്ങളും പ്രച്ചരിപ്പികുന്നുണ്ട്. ജാഗ്രതൈ.

November 26, 2008 at 12:35 PM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്



23 June 2008

വില്‍ക്കാനുണ്ട് മലയാള സിനിമ

മൂന്ന് സൂപ്പര്‍ സ്റ്റാറുകളെയും 10 സംവിധായകരെയും 5 വര്‍ഷത്തേയ്ക്ക് റിലയന്‍സ് വിലയ്ക്കെടുത്തെന്ന് മാക്ട ഫെഡറേഷന്‍ ആരോപിച്ചു. ബഹുരാഷ്ട്ര കുത്തകകള്‍ക്ക് വേണ്ടിയാണ് ഇവര്‍ മാക്ടയെ പിളര്‍ത്തിയത്. മമ്മൂട്ടി, മോഹന്‍ ലാല്‍, ദിലീപ്, സംവിധായകരായ ജോഷി, റോഷന്‍ ആന്‍ഡ്രൂസ്, സിദ്ദിഖ്, കമല്‍, ഫാസില്‍, പ്രിയദര്‍ശന്‍, രഞ്ജിത്ത്, റാഫി മെക്കാര്‍ട്ടിന്‍, ലാല്‍ ജോസ്, ജോണി ആന്റണി എന്നിവരാണ് കുത്തകകളുമായി കരാറുണ്ടാക്കിയത്.



കോടി കണക്കിന് രൂപ കോഴ വാങ്ങിയാണ് 10 സംവിധായകരും മൂന്ന് സൂപ്പര്‍ താരങ്ങളും കരാര്‍ ഒപ്പിട്ടതത്രെ.



ഒരു പാട് ഉപാധികളുള്ള ഈ കരാര്‍ മലയാള സിനിമയെ എന്നെന്നേയ്ക്കുമായി ബഹുരാഷ്ട്ര കുത്തക സിനിമാ വ്യവസായികള്‍ക്ക് അടിയറവ് വെയ്ക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. ഇതിന് പിണിയാളുകളായി വര്‍ത്തിയ്ക്കുകയാണ് നമ്മുടെ പ്രിയപ്പെട്ട സൂപ്പര്‍ താരങ്ങളും സംവിധായകരും.



അഞ്ചു വര്‍ഷത്തേയ്ക്കുള്ള ഈ കരാറിനു ശേഷം മലയാള സിനിമയുടെ സാങ്കേതിക മികവ് ഉയര്‍ത്താന്‍ വേണ്ടി വിദേശത്തു നിന്നും സാങ്കേതിക വിദഗ്ധരെ കോണ്ടു വരുമെന്നും ഈ കരാര്‍ വ്യവസ്ഥ ചെയ്യുന്നുണ്ട് എന്ന് മാക്ടക്ക് വേണ്ടി സംവിധായകന്‍ വിനയന്‍ വെളിപ്പെടുത്തി.



വാള്‍മാര്‍ട്ട്, റ്റാറ്റാ, റിലയന്‍സ്, പിരമിഡ് സൈമിറ എന്നീ കമ്പനികളുമായാണ് ഇത്തരത്തിലുള്ള ഒരു കരാര്‍ ഉണ്ടാക്കിയിട്ടുള്ളത്.



റിലയന്‍സ് ഇപ്പോള്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്ന സിനിമയില്‍ മമ്മുട്ടിയാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. ഷാജി എന്‍. കരുണ്‍ ആണ് ഈ സിനിമയുടെ സംവിധായകന്‍. റിലയന്‍സിന്റെ അടുത്ത പടത്തിലും മമ്മൂട്ടി തന്നെയാണ് നായകന്‍. കമല്‍ ആണ് ഈ പടത്തിന്റെ സംവിധായകന്‍.



ഈ കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ റിലയന്‍സ് തീരുമാനിക്കുന്നത് പോലെയായിരിക്കും മലയാള സിനിമയുടെ ഭാവി. ഇപ്പോള്‍ വിപണി കീഴടക്കാന്‍ നിലവിലുള്ള മുന്‍ നിരക്കാരെ വിലയ്ക്കെടുത്ത ഈ ബഹുരാഷ്ട്ര കുത്തകക്കാര്‍ അഞ്ചു വര്‍ഷം കഴിയുന്നതോടെ ഇവരെയും കയ്യൊഴിഞ്ഞ് പൂര്‍ണ്ണമായും മലയാള സിനിമാ വ്യവസായം തങ്ങളുടെ കൈപ്പിടിയിലാക്കും എന്നത് സുനിശ്ചിതമാണ്.



(പരസ്യ പ്രസ്താവന നടത്തുമ്പോള്‍ തന്റെ പേര് കൂടി സൂപ്പര്‍ സ്റ്റാര്‍ എന്ന് ചേര്‍ത്തി പറയാന്‍ ദിലീപ് രഹസ്യമായി വിനയനുമായി കോടികളുടെ കരാര്‍ ഉണ്ടാക്കി എന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നു)



-ഗീതു

Labels:

3അഭിപ്രായങ്ങള്‍ (+/-)

3 Comments:

the last bracket is a joke only no?

June 23, 2008 at 4:03 PM  

ദിലീപിനു സൂപ്പര്‍ താരപദവി നല്‍കിയത്‌ ആരായാലും എലാ ദിവസവും ഏപ്രില്‍ ഒന്ന്‌ ആഘോഷിക്കുന്ന കക്ഷിയാകണം...

അടുത്ത അഞ്ചുവര്‍ഷത്തേക്ക്‌ മലയാളസിനിമയില്‍ മോഹന്‍ ലാലിണ്റ്റേയും മമ്മൂട്ടിയുടെയും ദിലീപിണ്റ്റേയും സിനിമ മാത്രമേ ഇറങ്ങൂ എന്നൊക്കെ ഭയപ്പെടുന്നതില്‍ എന്ത്‌ അര്‍ഥമാണുള്ളത്‌.. മലയാളസിനിമയുടെ പേറ്റണ്റ്റ്‌ ഇവര്‍ക്കാണോ?

പ്രേക്ഷകര്‍ ബോറടിക്കുന്ന സിനിമകള്‍ എന്നുംതിരസ്കരിക്കും എന്ന്‌ തിരിച്ചറിയാതിരിക്കാന്‍ റിലയന്‍സുമ്മറ്റും അത്രക്ക്‌ മണ്ടന്‍മാരാണോ? മോഹന്‍ ലാലിണ്റ്റെ കോളേജ്‌ കുമാരനെയും ഫ്ളാഷിനേയും പ്രേക്ഷകര്‍ സ്വീകരിച്ചത്‌ ഒഴിഞ്ഞ കസേലകള്‍ സക്ഷിയല്ലെ? എന്തിനു സത്യേട്ടണ്റ്റെ മറ്റു ചിത്രങ്ങള്‍ പോലെ ഇന്നത്തെ ചിന്താവിഷയംവിജയിച്ചോ?

അന്യനാടുകളില്‍ നിന്നും കഴിവുള്ള ടെക്നീഷ്യന്‍മാര്‍ ഇവിടെ വരുമ്പോള്‍ കൂടുതല്‍ കോമ്പിറ്റീഷ്യന്‍ ഉണ്ടാകും ഇത്‌ കൂടുതല്‍ മികച്ച നിലവാരമുള്ള ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക്‌ ലഭിക്കുവാന്‍ കാരണമാകും.മലയാളത്തില്‍ സാങ്കേതിക തികവുള്ള ചിത്രങ്ങള്‍ ഇല്ലാത്തതിനാല്‍ ആണ്‌ തമിഴ്‌ സിനിമയും ഹിന്ദി സിനിമയും ഇവിടെ ഇത്രമേല്‍ വിജയിക്കുന്നത്‌.മാക്ടയിലെ ചില ആരോപിക്കുന്നതുപോലെ പ്രിയദര്‍ശന്‍ ഇതിനു മുങ്കൈ എടുക്കുന്നു എങ്കില്‍ തീര്‍ച്ചയായും പ്രിയനെ അഭിനന്ദിക്കുന്നു...
കഴിവില്ലാത്തവരുടെ അസൂയയാണത്‌.

സംഘടനയില്‍ കഴിവില്ലാത്തവരെ തിരുകികയറ്റി വോട്ടുബാങ്ക്‌ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അവര്‍ക്കു തൊഴില്‍ നഷ്ടപ്പെടുന്നതിണ്റ്റെ ഉത്തരവാദിത്വം പ്രേക്ഷകര്‍ക്കും ദിലീപ്‌ ഒഴികെയുള്ള സൂപ്പര്‍താരങ്ങള്‍ക്കും മറ്റു താരങ്ങള്‍ക്കും അല്ല.

കഴിവില്ലാത്തവര്‍ ചുമ്മാ സംഘടനയും പറഞ്ഞിരിക്കട്ടെ കഴിവുള്ളവര്‍ അതു സിനിമയില്‍ കൊണ്ടുവരട്ടെ..പ്രേക്ഷകര്‍ക്ക്‌ കലാകാരന്‍മാരെയും എഴുത്തുകാരെയും സംവിധായകരെയും മറ്റും വിലക്കുന്ന സംഘടനയല്ല സിനിമയാണ്‌ പ്രധാനം.

June 25, 2008 at 9:56 AM  

last para might not be a joke, though the bribe type and format might be different.

yet another thought point - producer dileep pairs with actress number one meera jasmine in T20 to convince viewers that he is a superstar.

pinney, vinayan oru 'mosham film' maker aanenkilum eppozhum mandatharamonnum cheyyilla ennathum vasthavam!

tailnote: all of you watch 'puli-janmam'. it is not an ideal film, but a visual/communicative output of detailed planning. how many film makers have the 'balls' to make such a film and show the society that he/she practices what he/she preaches.

June 30, 2008 at 5:54 PM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്



22 June 2008

My experience in a University of loafers

I want to relate a painful experience I have had, in the Kerala University. I had my post metric qualifications from this university from 1979 to 1984 for Pre degree and Degree.

After a gap of nearly 24 years, in relation to my job, I was in need of my year wise mark lists for Pre degree and Degree courses. As I was in overseas service, I contacted this university by e mail, the details of how to apply for, fee and other formalities. My e mail message reached to dumb ears.

In December 2008, back home I got in touch with the Deputy Registrar Mr. Raghavan, through one of my friends working in VSSC, Trivandrum.

As Mr. Raghavan informed me, I was there in the University’s Palayam office right at 8.45 am. By around 10 am Mr. Raghavan reached his office. After half an hour he took me directly to the section meant for NSS College, Changanacherry. But it was found closed.

There I found two persons from central Kerala with the same purpose as I had. Mr. Raghavan felt it surprised to see that, on a working day one of the sections of the university is found closed and that too at 11.15 am. Somehow Mr. Raghavan got it opened and later I came to know that, of the three persons meant for that section, two were on leave and the other would be late. He asked the peon to search for my file. Immediately the peon, like an officer in charge, in front of Mr. Raghavan, commanded me to get a certificate of my identity from the college where I studied a decade back. I showed him my T.C. Reluctantly and angrily he started searching for the file. By around 11.45 am the employee who was late arrived, and she told me she would not do the work that day and I should reach there the next day afternoon, because she would have to take her daughter to hospital the next day morning. I pleaded her that it was an urgent matter and that I was sick and not in a position to stay for one more day. She did not mind my words. I met Mr. Raghavan and informed him of her reluctance to do the work.

He returned and advised her in person to help me. She was found very stubborn to her superior and told him; at any cost she would not do this particular work that day. I was compelled to stay there for that day.

Very next day again Mr. Raghavan approached that section for me and by 11.15 am one of the other two who were on leave reached the scene. He told me there was no printed format available. So he would not do it and finally on the request of Mr. Raghavan, he managed to get the format filled in with the marks and gave the file to me to submit it on the table of another superior officer to get her signature. Thus I had to do the voluntary service as a peon. Meanwhile I found the peon dilly dallying with his friends in section.


Meanwhile it would be ingratitude, if I do not reflect on the kind service of Mr. Raghavan, the Deputy Registrar of this University. He is a true Gandhian to any who approach him for guidance and help. My deep gratitude to that duty bound officer. Like him there are a few officers who deserve respect.

During those two days of my stay there I found:

  1. Most of the employees reach the university around 11 am though the working time begins at 10 am.
  2. Most of them very punctual to leave the office between 3.30 pm and 4 pm while the closing time is 5 pm.
  3. There is state of complete anarchy there. The employees have no respect for their superiors.
  4. Many chairs were found unoccupied.
  5. The University does not have an ATM Centre.
  6. Its canteen in quite untidy.
  7. The university does not respond to our e mail enquiries. The very appearance of the web site depicts the sad state of affairs of the university.

Actually I had a hellish experience from this no one to run university. It is a shame to our state that this university exists in the heart of our capital bearing sree padmanabha mudra and the name of our state.

-Jayaprakash, Nedumkunnam

Labels:

0അഭിപ്രായങ്ങള്‍ (+/-)



20 June 2008

ടീനേജ് മാതൃത്വം മനപൂര്‍വ്വം

അമേരിക്കയിലെ ഗ്ലൌചെസ്റ്റര്‍ ഹൈസ്കൂളിലെ പതിനേഴ് വിദ്യാര്‍ഥിനികള്‍ ഒരേ സമയം ഗര്‍ഭിണികളായത് മനപൂര്‍വ്വമാണെന്ന് സ്കൂള്‍ അധികൃതര്‍ വെളിപ്പെടുത്തി. സാധാരണ വര്‍ഷത്തില്‍ മൂന്നോ നാലോ ഗര്‍ഭം വിദ്യാര്‍ഥിനികള്‍ക്കിടയില്‍ ഈ സ്കൂളില്‍ പതിവുള്ളതാണത്രെ. എന്നാല്‍ ഇത്തവണ ഇത് പതിനേഴായി വര്‍ധിച്ചതാണ് ഇത് സ്കൂള്‍ അധികൃതരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ കാരണം. അമേരിക്കയിലെ ബോസ്റ്റണ്‍ നഗരത്തില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള ഗ്ലൌചെസ്റ്റര്‍ എന്ന പട്ടണത്തിലെ ഈ വിദ്യാലയത്തിലെ ഈ വര്‍ഷത്തെ അസാധാരണ ഗര്‍ഭധാരണത്തെ പറ്റിയുള്ള റിപ്പോര്‍ട്ടുകള്‍ ആദ്യം പ്രത്യക്ഷപ്പെട്ടത് മാര്‍ച്ചിലാണ്.



ഇതിനെ കുറിച്ച് അന്വേഷണം നടത്തിയ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഞെട്ടിക്കുന്ന ഒരു വസ്തുതയാണ് കണ്ടുപിടിച്ചത്. ഈ പെണ്‍കുട്ടികള്‍ തമ്മില്‍ തമ്മില്‍ ഒരു ഉടമ്പടി ഉണ്ടാക്കിയിരുന്നുവത്രെ. ഒരേ സമയം ഗര്‍ഭിണികളായി കുഞ്ഞുങ്ങളെ പ്രസവിക്കാനായിരുന്നു ഇവരുടെ ഉടമ്പടി. ഇവരെല്ലവരും 16 വയസില്‍ താഴെ മാത്രം പ്രായം ഉള്ളവരാണ്. ഇവരെ ഗര്‍ഭിണികളാക്കിയവരെ പറ്റിയും അന്വേഷണം നടക്കുന്നുണ്ട്. ഇരുപത് വയസുള്ള ആണ്‍കുട്ടികളാണ് അച്ഛന്മാരില്‍ പലരും. 24 വയസുള്ള ഒരു തെരുവ് തെണ്ടിയാണ് പല ഗര്‍ഭങ്ങള്‍ക്കും കാരണം എന്നും സ്കൂള്‍ പ്രിന്‍സിപ്പള്‍ വെളിപ്പെടുത്തി.



ഹോളിവുഡില്‍ അടുത്തയിടെ ഉണ്ടായ ചില പ്രശസ്ത ടീനേജ് ഗര്‍ഭധാരണങ്ങളാണ് ഈ പ്രതിഭാസത്തിന് ഉത്തേജനം ആയത് എന്നാണ് പ്രിന്‍സിപ്പല്‍‍ പറയുന്നത്. ജനപ്രീതി നേടിയ ചില ഹോളിവുഡ് സിനിമകളും ടീനേജ് ഗര്‍ഭധാരണത്തെ ആഘോഷിച്ചു കൊണ്ട് ഇറങ്ങുകയുണ്ടായി. പല പ്രശസ്ത നടിമാരും അടുത്ത കാലങ്ങളില്‍ പ്രസവിയ്ക്കുകയും ചെയ്തിരുന്നു. ഇതെല്ലാം ടീനേജ് വിദ്യാര്‍ഥിനികളെ സ്വാധീനിച്ചിട്ടുണ്ടാവാം എന്നും പ്രിന്‍സിപ്പല്‍ പറയുന്നു.



എന്നാല്‍ ഇങ്ങനെ സിനിമയേയും മറ്റും പഴി ചാരുന്നത് സമൂഹത്തിന് തങ്ങളുടെ കര്‍ത്തവ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറാനുള്ള ഒരു പുക മറ മാത്രമാണെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുകയുണ്ടായി.



സ്കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നുണ്ടെങ്കിലും ഗര്‍ഭ നിരോധന ഉപാധികള്‍ ഇപ്പോഴും ടീനേജുകാര്‍ക്കിടയില്‍ എളുപ്പം ലഭ്യമല്ല.



ഹൈസ്കൂളുകളിലെ ക്ലിനിക്കുകളില്‍ ഗര്‍ഭ പരിശോധനകള്‍ പതിവായി നടത്തുവാനുള്ള സംവിധാനം ഉണ്ടെങ്കിലും, അത് പതിവായി വിദ്യാര്‍ഥിനികള്‍ ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും, ഗര്‍ഭ നിരോധന ഉപാധികള്‍ ഈ ക്ലിനിക്കുകളില്‍ ലഭ്യമല്ല. ഇവ ഏറ്റവും അടിയന്തരമായി സ്കൂളുകളില്‍ ലഭ്യമാക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും എന്ന് അധികൃതര്‍ അറിയിച്ചു.



ആത്മവിശ്വാസത്തിന്റെ കുറവും സ്നേഹിക്കാന്‍ ആളില്ലാത്തതുമാണ് ചെറുപ്പത്തിലേ ഒരു കുഞ്ഞിന്റെ അമ്മയാകുവാന്‍ ഈ കൊച്ചു പെണ്‍കുട്ടികളെ പ്രേരിപ്പിക്കുന്നത് എന്നാണ് ചില മനശ്ശാസ്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ വിദ്യാഭ്യാസ പ്രക്രിയയ്ക്ക് ഇവരുടെ മുന്നില്‍ ശുഭാപ്തി വിശ്വാസവും വ്യക്തമായ ലക്ഷ്യങ്ങളും ഉണ്ടാക്കി കൊടുക്കാന്‍ കഴിയാത്തതാണ് ഈ പ്രശ്നത്തിന് കാരണം എന്നാണ് വിദ്യാഭ്യാസ വിദഗ്ധരുടെ വിലയിരുത്തല്‍. വിദ്യാര്‍ഥികളെ തങ്ങളുടെ ഭാവിയുമായി ബന്ധപ്പെടുത്താന്‍ വിദ്യാഭ്യാസത്തിന് കഴിയണം. വിദ്യാര്‍ഥികള്‍ക്ക്, ഒരു കുഞ്ഞിനെ പ്രസവിയ്ക്കുകയും വളര്‍ത്തുകയും അല്ലാത്ത, ഒരു ഭാവിയെ പറ്റി ഉള്ള വ്യക്തമായ കാഴ്ചപ്പാടുണ്ടാവണം. അങ്ങനെ ഒരു വ്യക്തമായ ജീവിത ലക്ഷ്യമില്ലെങ്കില്‍ പിന്നെ മാതൃത്വം ഇവരുടെ ഒരു സ്വാഭാവിക ലക്ഷ്യമായി മാറുന്നു.


-ഗീതു

Labels:

1അഭിപ്രായങ്ങള്‍ (+/-)

1 Comments:

So long as the concepts of single parent and legal parent are there, there would be such baby mothers.Moreover its America, the cradel of fantacy fancy and vanity. Geethu I dont feel surprised to read it as it happended in AMERICAAAA......

Jayaprakash T.S
Maldives.

June 21, 2008 at 8:03 PM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്



17 June 2008

സ്വര്‍ഗത്തില്‍ വെച്ചല്ല; ഇനി കാലിഫോര്‍ണിയയില്‍ വെച്ചും

Robin Tyler & Diane Olson സ്വവര്‍ഗ വിവാഹം കഴിക്കാന്‍ ഇനി സ്വര്‍ഗത്തില്‍ പോകേണ്ടതില്ല. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച മുതല്‍ കാലിഫോര്‍ണിയയില്‍ സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമ സാധുത ആയി. വിവാഹത്തിനെ പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധം മാത്രം എന്ന് വിവക്ഷിക്കുന്ന അമേരിയ്ക്കയിലെ മറ്റു സ്റ്റേറ്റുകള്‍ക്കും സ്വവര്‍ഗ വിവാഹം അംഗീകരിച്ചു കൊണ്ടുള്ള ഈ സുപ്രീം കോടതി വിധിയോടെ ഇനി മാറ്റി ചിന്തിക്കേണ്ടതായി വരും.







വരാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ സ്ഥനാര്‍ഥിയായ ഒബാമയ്ക്കും സ്വവര്‍ഗ വിവാഹത്തിനോട് അനുകൂല നിലപാടാണുള്ളത്.



Phyllis Lyon & Del Martin
അന്‍പത് വര്‍ഷത്തോളമായി ഒരുമിച്ചു ജീവിയ്ക്കുന്ന ഇപ്പോള്‍ എണ്‍പതുകളിലുള്ള ഫിലിസും ഡെല്ലും ആയിരുന്നു സിറ്റി ഹാളില്‍ വെച്ച് തിങ്കളാഴ്ച നടന്ന ആദ്യത്തെ സ്വവര്‍ഗ വിഹാഹത്തിലെ വധൂ-വധുക്കള്‍‍.


കാലിഫോര്‍ണിയ മേയറുടെ സാനിധ്യത്തിലായിരുന്നു വിവാഹം.


സുപ്രീം കോടതിയില്‍ നടന്ന കേസിലെ വാദികളായ റോബിനും ഡയേനും വധൂ-വധുക്കളായുള്ള വിവാഹവും ബിവെര്‍ലി ഹില്‍ സില്‍ നടക്കുകയുണ്ടായി. ഞങ്ങളുടെ മനോഹരമായ കഥയുടെ അവസാനമെത്തി എന്നായിരുന്നു റോബിന്റെ പ്രതികരണം.


-ഗീതു

(വാര്‍ത്തയ്ക്കും ചിത്രങ്ങള്‍ക്കും reutersനോട് കടപ്പാട്)

Labels:

0അഭിപ്രായങ്ങള്‍ (+/-)



13 June 2008

ആടിനെ പട്ടിയാക്കുന്ന റിയാലിറ്റി ഷോകള്‍ പ്രവാസികളെ തേടി യു.എ.ഇ. യിലും

മലയാളിയുടെ, പ്രത്യേകിച്ചും വളര്‍ന്നു വരുന്ന കുട്ടികളുടേയും ചെറുപ്പക്കാരുടെയും മനോമണ്ഡലത്തെ കഴിഞ്ഞ വര്‍ഷം ഏറ്റവും അധികം സ്വാധീനിക്കുവാന്‍ കഴിഞ്ഞത് വിഡ്ഢി പെട്ടികളില്‍ അരങ്ങേറിയ റിയാലിറ്റി ഷോകളായിരുന്നു എന്നതിന് തര്‍ക്കം ഒന്നും ഇല്ല. മൂല്യച്യുതിയും ലക്ഷ്യബോധമില്ലായ്മയും മുഖമുദ്രയായ കാലഘട്ടത്തില്‍ റിയാലിറ്റി ഷോ ജയിച്ച് ഫ്ലാറ്റ് നേടുകയാണ് ജീവിതലക്ഷ്യം എന്ന് നമ്മൂടെ കുട്ടികള്‍ കരുതിയാല്‍ അവരെ കുറ്റം പറയാന്‍ നമുക്ക് ആവാത്ത ഒരു അവസ്ഥയും വന്നെത്തി. അബ്ദുള്‍ കലാം യുവാക്കളില്‍ ജ്വലിപ്പിക്കാന്‍ ശ്രമിച്ച വികസിത ഇന്ത്യയുടെ സ്വപ്നവും, ശാസ്ത്രബോധവും, ഉല്‍ക്കര്‍ഷേച്ഛയും ഒക്കെ 2007ലെ റിയാലിറ്റി സൂനാമിയില്‍ മുങ്ങി പോയതും നമുക്ക് കാണേണ്ടി വന്നു.




നിലവാരം കുറഞ്ഞ പൈങ്കിളി സീരിയലുകള്‍ കണ്ട് മടുത്ത പ്രേക്ഷകര്‍ ഒരു പുതിയ അനുഭവം എന്ന നിലയില്‍ തുടക്കത്തില്‍ ‍റിയാലിറ്റി ഷോകളെ അവേശത്തോടെ സ്വീകരിച്ചു. ഇവയില്‍ ഏറ്റവും മുന്‍പന്തിയില്‍ നിന്നത് ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിംഗര്‍ ആയിരുന്നു. എങ്കിലും ഒട്ടും വൈകാതെ തന്നെ ഇത്തരം ഷോകളുടെ കച്ചവട താല്പര്യങ്ങള്‍ അവ തന്നെ സ്വയം വെളിപ്പെടുത്തുകയായിരുന്നു.




ചാനലിന്റെ മൂല്യം വര്‍ദ്ധിപ്പിച്ച് ബഹുരാഷ്ട്ര മാധ്യമ കുത്തകയ്ക്ക് മലയാളത്തിന്റെ ആദ്യത്തെ ഉപഗ്രഹ ചാനലിനെ അടിയറവ് വെയ്ക്കുക എന്നത് മാത്രം ആയിരുന്നു ഇവരുടെ ലക്ഷ്യം. ഇതില്‍ ഇവര്‍ കുറെ ഒക്കെ വിജയിയ്ക്കുകയും ചെയ്തു. വളര്‍ന്നു വരുന്ന കലാകാരന്മാര്‍ക്ക് ഒരു അസുലഭ അവസരമാണ് തങ്ങളുടെ ഷോ എന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ച് കോണ്ടിരുന്ന ഇവര്‍ പക്ഷെ ഈ കുരുന്നുകളെ പരമാവധി വിറ്റു കാശാക്കി കൊണ്ടിരുന്നു.




തങ്ങളുടെ വ്യാപാര മേഖല വിപുലീകരിക്കുവാന്‍ നടത്തിയ തെരുവ് പ്രദര്‍ശനങ്ങളില്‍ വരെ ഇവരെ ഉപയോഗിച്ചു കൊണ്ട് കച്ചവട തന്ത്രങ്ങളുടെ ഏറ്റവും അധപതിയ്ക്കപ്പെട്ട മാതൃകയും കേരളത്തിന് കാണേണ്ടി വന്നതും മലയാളിക്ക് മറക്കുവാന്‍ ആവില്ല.




തങ്ങളുടെ മറ്റ് അവസരങ്ങള്‍ക്ക് കടിഞ്ഞാണിടുവാനും തത്രപ്പെട്ട ഇവരുടെ കുതന്ത്രങ്ങളില്‍ പ്രതിഷേധിച്ച് ചില മത്സരാര്‍ഥികള്‍ ഇടയ്ക്ക് വെച്ച് മത്സരത്തില്‍ നിന്നും ഇറങ്ങി പോയതും നമ്മള്‍ കാണുകയുണ്ടായി.




ഇതിനിടയില്‍ ജഡ്ജിങ്ങിലും ഇതേ താല്പര്യങ്ങള്‍ തല പൊക്കുകയുണ്ടായി. ചാനലിന്റെ ഏറ്റവും വലിയ വിപണിയായ ഗള്‍ഫിലെ പ്രേക്ഷകരെ പ്രീണിപ്പിയ്ക്കാന്‍ വര്‍ഗീയ തന്ത്രം പോലും ഇവര്‍ മെനഞ്ഞു എന്ന് ആരോപണം ഉയര്‍ന്നത് ജഡ്ജിങ്ങില്‍ താളപ്പിഴകള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ്.




പല മികച്ച പ്രകടനങ്ങള്‍ക്കും പ്രതികൂല കമന്റുകള്‍ നല്‍കേണ്ടി വന്നതില്‍ തങ്ങളുടെ അതൃപ്തി ജഡ്ജിമാരുടെ മുഖങ്ങളില്‍ പലപ്പോഴും പ്രകടമായിരുന്നത് കലാസ്നേഹികളായ പ്രേക്ഷകരെ അമ്പരപ്പിച്ചു.




പിന്നീട് പ്രേക്ഷകര്‍ കണ്ട എപിസോഡുകള്‍ പലതും വെറും പ്രഹസനങ്ങളായിരുന്നുവത്രെ.



ഇതിനെ സ്ഥിരീകരിക്കുവാനെന്നോണം വരാനിരിക്കുന്ന എലിമിനേഷന്‍ റൌണ്ടുകളില്‍ പുറത്താവാന്‍ പോകുന്ന മത്സരാര്‍ഥികളുടെ പേരുകള്‍ കൃത്യമായി തന്നെ ഇന്റര്‍നെറ്റിലും ഇമെയില്‍ വഴിയും ലോകമെമ്പാടും പ്രചരിക്കുകയുണ്ടായി.




ഇതോടെ തങ്ങളുടെ കള്ളി വെളിച്ചത്തിലായി എന്ന് മനസിലാക്കിയ ചാനല്‍ പുതിയ എപിസോഡുകള്‍ മെനഞ്ഞുണ്ടാക്കിയതും നാം കണ്ടു. ഇതിലെല്ലാം മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ ഇവര്‍ ശ്രമിച്ചു കൊണ്ടിരുന്നു. ഇതിനായി ഇവര്‍ക്ക് പല എപിസോഡുകളും രണ്ടാമതും ഷൂട്ട് ചെയ്യേണ്ടി വന്നു എന്നും അറിയുന്നു.




ഏറ്റവും ഒടുവിലായി ഫൈനല്‍ മെഗാ ഷോ എന്ന പ്രഹസനവും ലൈവായി അരങ്ങേറി കൊണ്ട് മലയാളിയെ ലൈവായി കബളിപ്പിച്ചു. ലൈവായി തങ്ങളെ കബളിപ്പിച്ചു കൊണ്ടിരിക്കുന്ന ആള്‍ ദൈവങ്ങളുടെ സ്വന്തം നാടായ കേരളത്തില്‍ മലയാളിയ്ക്ക് ഇതിലും പുതുമ ഒന്നും തോന്നിയില്ല. ഫൈനലിലെ വിജയിയുടെ പേരില്‍ മത്സരം കഴിഞ്ഞ ഉടന്‍ സമ്മാനമായ ഫ്ലാറ്റിന്റെ പ്രമാണം അതേ സ്റ്റേജില്‍ വെച്ച് നല്‍കിയതും മറ്റൊരു ദിവ്യ ദര്‍ശനമായി മലയാളിക്ക്.




കച്ചവട താല്പര്യങ്ങള്‍ കലാപരമായ സത്യസന്ധതയെ മറി കടന്നാല്‍ മലയാളി വെറുതെ ഇരിക്കില്ല എന്ന ചരിത്ര സത്യം വീണ്ടും അടിവര ഇട്ട് കൊണ്ട് റിയാലിറ്റി മാമാങ്കത്തിന്റെ രണ്ടാം പര്‍വം പ്രേക്ഷകര്‍ തിരസ്കരിച്ചത് ചാനലിനെ അങ്കലാപ്പില്‍ ആക്കിയിട്ടുണ്ട് എന്നറിയുന്നു.




ഇതിനെ മറികടക്കുവാനും പഴയ ഗൃഹാതുരത്വം പുനര്‍നിര്‍മ്മിച്ച് കാണികളെ വീണ്ടും ആകര്‍ഷിക്കുവാനും ഇവര്‍ നന്നേ പണിപ്പെടുന്ന കാഴച്ചകളാണ് കഴിഞ്ഞ ആഴ്ചകളില്‍ പ്രേക്ഷകര്‍ കണ്ടത്.




ഇപ്പോഴിതാ കഴിഞ്ഞ വര്‍ഷത്തെ മത്സരാര്‍ഥികളെയും കൊണ്ട് ഇവര്‍ ഗള്‍ഫിലുമെത്തി. ദുബായിലും അബുദാബിയിലും ഈ കുട്ടികളെ കൊണ്ട് സ്റ്റേജ് ഷോ നടത്തി നേരത്തെ പറഞ്ഞ ഗൃഹാതുരത്വ പുനര്‍നിര്‍മ്മാണ തന്ത്രത്തിന് പ്രവാസികളെ വിധേയരാക്കുകയാണ് നവയുഗ ചാനല്‍ വ്യാപാരികള്‍.

- ഗീതു

Labels:

8അഭിപ്രായങ്ങള്‍ (+/-)

8 Comments:

ആടിനെ പട്ടിയാക്കുന്ന റിയാലിറ്റി ഷോകള്‍ - fitting title. Kudos to the apt writeup on "unreality" shows that is misleading the youth.

June 13, 2008 at 2:10 PM  

കച്ചവടതന്ത്രങ്ങളില്‍ പലപ്പോഴായി
കുരുങ്ങിയ മലയാളികളുടെ പുനര്‍വിചിന്തനമില്ലായ്മ തന്നെയാണു ഇത്തരം പരിപാടികളുടെ വിജയം.

June 14, 2008 at 10:53 PM  

Good article Geethu.

Keep it up. Let the people know the plays happening behind the screen.

June 15, 2008 at 5:29 PM  

well done Geethu. nice to read . All the best.
malini.

June 19, 2008 at 9:01 AM  

njaanum kaanikalil oruvanaayi undaayirunnu....

thallippoliyaathu kondu thanney
entey COMMENT channalil ariyichirunnu....
(thiruvanthapurathum, dubayilum)
thurannu ezhuthiyathinu
THANKS............
_abdu_

June 19, 2008 at 7:14 PM  

Good post...

ഇതു ചിലരുടെയെങ്കിലും കണ്ണ്‌ തുറപ്പിക്കട്ടെ..

Thx.

June 20, 2008 at 2:48 PM  

maybe people should be informed about the incidents with reality shows and TV in Britain...

good attempt ഗീതു...

June 21, 2008 at 8:19 PM  

ആദ്യം എല്ലാം പൈങ്കിളി സീരിയല്‍ ആയിരുന്നു മലയാളികളുടെ സമയം കവര്‍നെടുതിരുന്നത് ,ഇപ്പോള്‍ അതിന് പകരം മറ്റൊരു ലൈവ് വിട്ടിതരങ്ങള്‍ ,
ഈശ്വരോ രക്ഷതു

January 21, 2009 at 12:38 PM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്



02 June 2008

വിസ്മരിക്കപ്പെട്ടവര്‍ വീണ്ടും വിസ്മരിക്കപ്പെടുന്നു

ഇന്ന് റിയാലിറ്റി ഷോയുടെ കാലമാണ്. ഇതൊരു ബിസിനസ്സാണെങ്കിലും അവസരം ലഭിയ്ക്കാതെ നശിച്ചു പോകുന്ന ഒത്തിരി കലാകാരന്മാര്‍ക്ക് ഒരവസരവും അവരെ കേരളത്തിലും വെളിയിലും അറിയപ്പെടുന്നവരാക്കുന്നതിലൂടെ അവര്‍ക്ക് തന്നെ ഒരു നല്ല ഭാവിയും ഉണ്ടാവുന്നു. തോറ്റവര്‍ക്കും ജയിച്ചവര്‍ക്കും. ഇവിടെ വിസ്മരിക്കപ്പെട്ടവര്‍ വീണ്ടും വിസ്മരിക്കപ്പെടുന്നു. ഇവരെ ഒന്നുയര്‍ത്താന്‍ ഈ റിയാസിലി നടത്തിപ്പുക്കാര്‍ക്കാവില്ലേ ? ഇന്നത്തെ റിയാലിറ്റി ഷോകളില്‍ 30 - 35 വയസ്സാണ് പ്രായപരിധി. അതിന് മുകളില്‍ പ്രായമുള്ള എത്ര പാട്ടുക്കാര്‍ നമ്മുക്കുണ്ട്? ജീവിതത്തില്‍ ഒരവസരവും ലഭിയ്ക്കാത്തവര്‍, അവര്‍ക്ക് വേണ്ടി മാത്രമായി ഒരു ഷോ നടത്തി പരീക്ഷിച്ചൂടെ? 35 വയസ്സു മുതല്‍ 40 ഉം .. 40 വയസ്സ് മുതല്‍ 60 വയസ്സു വരെയുള്ളവര്‍ക്ക് തീര്‍ച്ചയായും കേരള ജനത മറ്റു സ്റ്റേറ്റുക്കാര്‍ക്ക് കാണിക്കുന്ന മാതൃകാപരവും അതിലുപരി മറ്റേത് ഷോകളേക്കാളധികം പ്രേഷകരും ഈ പരിപ്പാടിയ്ക്കുണ്ടാവുമെന്ന് ഉറപ്പിയ്ക്കാം .



- ഫാറൂഖ് ബക്കര്‍ പൊന്നാനി

http://vichaaaram.blogspot.com/
http://riverseline.blogspot.com/
http://ponnani.blogspot.com/
http://chaayapadam.blogspot.com/

1അഭിപ്രായങ്ങള്‍ (+/-)

1 Comments:

വളരെ നല്ല പോസ്റ്റ്. ഇനിയും പ്രധീക്ഷിക്കുന്നു. ലൈവ് മലയാളം

September 6, 2008 at 9:14 AM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്






ആര്‍ക്കൈവ്സ്