18 August 2009

ഭര്‍ത്താവിനു ലൈംഗീക ബന്ധം നിഷേധിച്ചാല്‍ ഭാര്യക്ക്‌ പട്ടിണി

ഐ പിലിനെ കുറിച്ചും, സ്വവര്‍ഗ്ഗാ നുരാഗികളുടെ വിവാഹത്തെ സംബന്ധിച്ചും എല്ലാം ഉള്ള ചൂടേറിയ ചര്‍ച്ചകള്‍ ഇന്ത്യയില്‍ നടക്കുമ്പോള്‍ അഫാഗാനില്‍ നിന്നും ഉള്ള ഈ വാര്‍ത്ത ശ്രദ്ധിക്കാ തിരിക്കുവാന്‍ കഴിയില്ല. പരിഷ്കൃത സമൂഹത്തിനു ചിന്തിക്കുവാന്‍ കഴിയാത്ത നിരവധി നിയമങ്ങളെ സംബന്ധിച്ചു അഫ്ഗാനില്‍ നിന്നും ഉള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ ഇടം പിടിക്കുന്നത്‌ ഇതാദ്യമല്ല. മനുഷ്യ ജീവി എന്ന നിലയില്‍ ഉള്ള പരിഗണനകള്‍ പോലും അവിടത്തെ സ്ത്രീകള്‍ക്ക്‌ പലപ്പോഴും നിഷേധിക്കപ്പെടുന്നു. സഞ്ചാര സ്വാതന്ത്ര്യമോ, വിദ്യാഭ്യാസം ചെയ്യുവാന്‍ ഉള്ള സ്വാതന്ത്ര്യമോ, അഭിപ്രായ / ആശയ പ്രകടനത്തിനുള്ള സ്വാതന്ത്ര്യമോ ഇല്ലാതെ തികച്ചും അടിമത്വ സമാനമായ "സുരക്ഷിത" ജീവിതം നയിക്കുന്ന അവിടത്തെ സ്ത്രീകള്‍ക്ക്‌ മറ്റൊരു കരി നിയമം കൂടെ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകുവാന്‍ പോകുന്നു. ഭാര്യ ഭര്‍ത്താവുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനു എതിരു നിന്നാല്‍ പട്ടിണി ക്കിടുവാന്‍ ഭര്‍ത്താവിനു നിയമ പരമായ അധികാരം നല്‍കുന്ന ബില്ല് വരാന്‍ പോകുന്നുവത്രെ!! കഷ്‌ട്ടം.
 
യുദ്ധവും ദാരിദ്ര്യവും കൊണ്ടു പൊറുതി മുട്ടിയ അഫ്ഗാനില്‍ ഏറ്റവും ദുരിതം അനുഭവിക്കുന്നത്‌ സ്ത്രീകളും കുട്ടികളുമാണ്‌. സ്വാതന്ത്ര്യവും മനുഷ്യാവ കാശങ്ങളും അവരെ സംബന്ധി ച്ചിടത്തോളം ഒരു പക്ഷെ മരീചികയാകാം. അതിനിടയില്‍ ഇത്തരം മനുഷ്യത്വ രഹിതമായതും സ്ത്രീയെ കേവലം ലൈംഗീക ഉപകരണമായി കാണുന്നതുമായ പുതിയ അവസ്ഥ അവരുടെ ജീവിതത്തെ കൂടുതല്‍ ദുരിത പൂര്‍ണ്ണമാക്കും. പുരുഷന്റെ ലൈംഗീകാ വകാശം ഉറപ്പു വരുത്തുമ്പോള്‍ സ്ത്രീയുടെ മാനസീക / ശാരീരിക അവസ്ഥകളെ കുറിച്ച്‌ ബോധപൂര്‍വ്വം മറന്നു പോകുന്നു. ഇതേ കുറിച്ചുള്ള വാര്‍ത്ത ഇവിടെ http://www.dailymail.co.uk/news/worldnews/article-1207026/Afghan-husbands-allowed-starve-wives-refuses-sex.html ഡൈയ്‌ലിമെയിലിന്റെ വെബ്സൈറ്റില്‍.
 
- എസ്. കുമാര്‍
 
 

Labels:

3അഭിപ്രായങ്ങള്‍ (+/-)

3 Comments:

... ഇത്തരം മനുഷ്യത്വ രഹിതമായതും സ്ത്രീയെ കേവലം ലൈംഗീക ഉപകരണമായി കാണുന്നതുമായ പുതിയ അവസ്ഥ അവരുടെ ജീവിതത്തെ കൂടുതല്‍ ദുരിത പൂര്‍ണ്ണമാക്കും.

"..........പുതിയ അവസ്ഥ" എന്തൊന്നു പുതുമ...ഇതൊക്കെ അവർക്കൊരു പുതുമയല്ല സുഹൃത്തെ.നമ്മുടെ നാടുപോലെ അല്ല അവിടെ.സ്ത്രീയ്ക്ക്‌ പൂർണ്ണമായ സുരക്ഷിതത്വും "സുഖവും" ഉറപ്പുവരുത്തുവാൻ വേണ്ടിയും ഭർത്താക്കന്മാർ മറ്റുവഴിക്ക്‌ നീങ്ങാതിരിക്കാനും വേണ്ടിയാണിതൊക്കെ എന്ന് കരുതിക്കൂടേ?

August 20, 2009 at 10:00 AM  

Vargeeya vaadi aya kumarinte kalal pracharanam mathramanithu. Americam mediakal thuppunnathenthum vari vizhungi chardikkunna kumarine ppolullavar INdiakku shaapamanu. Muslim samudayathe aparishkritharayi chithreekarichu vargheeyatha valarthanulla sramamm. Ella janathipathya mathethara samoohavum kumarineppolulla muzhu vargeeya vadikalude pracharanathinethere kai korkkanam

August 21, 2009 at 9:02 AM  

അഫ്ഗാനിൽ നടക്കുന്ന പലകാര്യങ്ങളും ഞെട്ടിക്കുന്നതാണ്‌. ഇതു പാശ്ചാത്യമാധ്യമമസൃഷ്ടിയായണെന്ന് പറഞ്ഞ്‌ തള്ളാവുന്ന താണെന്ന് തോന്നുന്നില്ല.

സത്യസന്ധമായ വാർത്ത്കൾ പുറത്തുവരിക തന്നെ വേണം, ഇത്തരം വാത്തകൾ പ്രസിദ്ധീകരിക്കുന്നത്‌ ആരെയെങ്കിലും മോശക്കാരായി ചിത്രീകരിക്കുവാൻ ആകരുതെന്ന് മാത്രം. ശരിയായ വാർത്തകളോട്‌ അസഹിഷ്ണുതയും നന്നല്ല.

നമ്മുടെ നാട്ടിൽ സ്ത്രീകൾക്ക്‌ സ്വാതന്ത്രം ഉണ്ടെങ്കിലും പബ്‌ ആക്രമണങ്ങളും മറ്റും ഉണ്ടെന്നത്‌ കൂടെ കാണേണ്ടതുണ്ട്‌.ഇക്കഴിഞ്ഞ ദിവസവും പബ്‌ ആക്രമണത്തെ പറ്റി വാർത്ത കണ്ടിരുന്നു.

August 31, 2009 at 1:36 PM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്






ആര്‍ക്കൈവ്സ്