15 June 2009

അക്ഷരം നിഷേധിക്കപ്പെടുന്ന ബാല്യങ്ങള്‍

athira2009 ജൂണ്‍ ഒന്നാം തിയ്യതി സിറാജ് ദിന പത്രത്തില്‍ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച ആതിര എന്ന ആദിവാസി ബാലികയുടെയും അവളുടെ കുടിലിന്റെയും ചിത്രം ആണ് ഈ കുറിപ്പിന് ആധാരം.
 
സ്കൂള്‍ പ്രവേശന ഉത്സവത്തിന്റെ നിറമേറിയ കാഴ്ചകള്‍ ആയിരുന്നു നമ്മുടെ മുന്നില്‍ അടുത്ത ദിനങ്ങളില്‍ തെളിഞ്ഞത്. പുതിയ ജീവിതത്തിന്റെ തട്ടകത്തിലേക്ക് പിച്ച വെക്കുന്ന പിഞ്ചോമനകളുടെ നിഷ്‌കളങ്കമായ പുഞ്ചിരികളും വിതുമ്പലുകളും നമ്മളില്‍ ഗതകാല സ്‌മരണള്‍ ഉണര്‍ത്താന്‍ പര്യാപ്‌തം ആയതായിരുന്നു. അതൊന്നും നേരിട്ട് അനുഭവിച്ചറിയാന്‍ കഴിയാത്ത പ്രവാസികള്‍ അകലങ്ങളില്‍ നിന്ന് മക്കളുടെ വിവരങ്ങള്‍ അന്വേഷിക്കുകയും സന്തോഷവും സന്താപവുമെല്ലാം ശബ്ദ വീചികളിലൂടെ നെഞ്ചിലേറ്റി നെടുവീ ര്‍പ്പിടുകയും ചെയ്യുന്നു. എന്നാല്‍ ഈ ആഘോഷ ങ്ങള്‍ക്കും ആരവങ്ങ ള്‍ക്കും ആകുലതക ള്‍ക്കുമിടയില്‍ അവഗണി ക്കപ്പെടുന്ന ഒരു വിഭാഗം നമുക്കിടയില്‍ ഇതൊന്നു മറിയാതെ അറിഞ്ഞാല്‍ തന്നെ അന്നന്നത്തെ അന്നത്തിനോ അന്നമു ണ്ടാക്കിയാല്‍ അടച്ചു വെക്കാന്‍ നല്ല ഒരു പാത്രമോ ആ പാത്രം സൂക്ഷിക്കാന്‍ മാത്രം പ്രാപ്തമായ ഒരു വീടോ ഇല്ലാതെ അക്ഷര മുറ്റത്തെത്തുക എന്നത് ഒരു സ്വപനം മാത്രമായി അവശേഷിപ്പിച്ച് കഴിയുന്നു. അക്ഷരങ്ങളേക്കാള്‍ ഒരു നേരത്തെ അന്നത്തി നായിരിക്കുമോ അവരുടെ തേങ്ങല്‍ !
 

Click to enlarge
സിറാജ് ദിന പത്രത്തില്‍ ഒന്നാം പേജില്‍ 2009 ജൂണ്‍ ഒന്നാം തിയ്യതി പ്രസിദ്ധീകരിച്ച ഫോട്ടോ

(ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം)

 
കാര്‍മേഘ ങ്ങളൊഴിഞ്ഞു നിന്ന ആകാശത്തിനു കീഴെ ആരവങ്ങളുയര്‍ന്ന അക്ഷര വീടുകള്‍ പരിഭ്രമ ത്തിന്റെയും പരിഭവ ങ്ങളുടെയും പൂങ്കണ്ണീരു കൊണ്ട് നിറഞ്ഞപ്പോള്‍ അതൊന്നു മറിയാതെ ഇങ്ങിനെ എത്രയോ ബാല്യങ്ങള്‍ സമൂഹത്തില്‍ നിന്നും അകന്ന്, അല്ലെങ്കില്‍ സാംസ്കാര സമ്പന്നമായ (?) കേരളീയ സമൂഹത്താല്‍ അകറ്റപ്പെട്ടോ (?) കഴിയുന്നു എന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്ന ഈ ചിത്രം വായന ക്കാരന്റെ മനസ്സിലേക്ക് കുറെ ചോദ്യങ്ങ ളുയര്‍ത്താന്‍ പര്യാപതമാം വിധം എത്തിച്ച പത്രത്തിനും ഫോട്ടോ ഗ്രാഫര്‍ക്കും നന്ദി... ഇത് പോലെ എത്രയോ നേര്‍ക്കാഴ്ചകള്‍ നാം കണ്ടിരിക്കുന്നു. ഏതാനും നിമിഷ നേരത്തേക്ക് അല്ലെങ്കില്‍ ഒരു ദിനം, ഒരു ആഴ്ച... അത് നമ്മെ അസ്വസ്ഥ മാക്കിയേക്കാം പിന്നെ അത് നാം വിസമരിക്കുന്നു.
 
ആതിരയെന്ന (ഇമ്പമുള്ള പേരുകള്‍ക്ക് ഇപ്പോള്‍ വിലക്കില്ലെന്നതില്‍ കേരളീയന് അഭിമാനം കൊള്ളാം) ബാലികയുടെ കുടിലും കൂടി നാം കാണുക. എന്നിട്ട് നമുക്ക് ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ ഓര്‍ക്കുക. നമ്മുടെ മക്കളെയും നമ്മുടെ സുഖ സൗകര്യ ങ്ങളുള്ള വീടിനെയും ഓര്‍ക്കുക. പിന്നെ നമ്മുടെ തീര്‍ത്താല്‍ തീരാത്ത ആഗ്രഹങ്ങളെയും അത്യാഗ്രഹങ്ങളെയും നിരത്തി വെക്കുക. എന്നിട്ടതില്‍ നിന്ന് ആവശ്യങ്ങള്‍ മാറ്റി, അത്യാവശ്യങ്ങള്‍ മാറ്റി, അനാവശ്യങ്ങള്‍ക്ക് നാം എത്ര ചിലവഴിക്കുന്നുവെന്ന് ഒരു കണക്കെടുക്കുക (പ്രയാസമാണെന്നറിയാം). പിന്നെ അനാവശ്യങ്ങളില്‍ ചിലവിടുന്നതിന്റെ ഒരു ചെറിയ ഭാഗം നമുക്ക് ചുറ്റിലുമുള്ള ഇത്തരം ആവശ്യക്കാരെ കണ്ടെത്തി അവര്‍ക്ക് വേണ്ട പാര്‍പ്പിടവും വസ്ത്രവും വിദ്യാഭ്യാസവും നല്‍കാന്‍ തയ്യാറാവേ ണ്ടതിന്റെ ആവശ്യകത തിരിച്ചറിയുക. അല്ലെങ്കില്‍ നാളെ നാം നമുക്ക് അനുഗ്രഹമായി കിട്ടിയ സമ്പത്തിനും സൗഭാഗ്യങ്ങള്‍ക്കും ലോക രക്ഷിതാവിന്റെ മുന്നില്‍ മറുപടി പറയാനാവാതെ നില്‍ക്കേണ്ടി വരും എന്ന കാര്യം ഓര്‍ക്കുക.
 
നമ്മുടെ അയല്‍വാ സിയുടെയും ആവശ്യക്കാ രന്റെയും മതവും ജാതിയും രാഷ്ടീയവും നോക്കിയുള്ള സഹായ ങ്ങളേക്കാള്‍ അനുകമ്പാ പൂര്‍ണ്ണമായ ഇടപെടലുകള്‍ നടത്താന്‍ ജീവ കാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളും കൂട്ടായ്മകളും സംഘടനകളും തയ്യാറാവ ണമെന്ന് കൂടി ഉണര്‍ത്തട്ടെ.
 
സമ്പൂര്‍ണ്ണ സാക്ഷരതാ യജ്ഞത്തിന്റെ ആദ്യ ഘട്ടം വളരെ ക്രിയാത്മകമായി ജന പങ്കാളിത്തത്തോടെ നടത്തിയത് സ്മരിയ്ക്കുന്നു. രണ്ടാം ഘട്ടം വെറും പ്രഹസനമായി മാറി എന്നാണു തോന്നുന്നത്. ഇനിയുള്ള ഒരു യജ്ഞം ഈ ബാല്യങ്ങള്‍ക്ക് ആദ്യം അന്നവും പിന്നെ അക്ഷരവും എത്തിക്കു ന്നതിനാവട്ടെ. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കള്‍ക്ക് ഈ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാന്‍ സമയമുണ്ടാവുമോ എന്തോ !
 
മരണപ്പെട്ടവരുടെ ജാതകം പരിശോധിച്ച്, ഖബര്‍ മാന്തി, ചര്‍ച്ചകളും സംവാദങ്ങളും നടത്തുന്ന സമയവും ഊര്‍ജ്ജവും മരിക്കാതെ മരിച്ചു ജീവിക്കുന്ന വര്‍ക്കായി മാറ്റി വെക്കാം.
 
- ബഷീര്‍ വെള്ളറക്കാട്‌
 
 

Labels:

1അഭിപ്രായങ്ങള്‍ (+/-)

1 Comments:

good write up

June 20, 2009 at 8:20 PM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്






ആര്‍ക്കൈവ്സ്