22 November 2008

വി. എസ്സിനെ മുകുന്ദന്‍ പുണ്യാളനാക്കണ്ട

സഖാവ്‌ വി. എസ്സ്‌. അച്യുതാനന്ദനെ മുകുന്ദന്‍ കാലഹരണപ്പെട്ട പുണ്യാളനായി കാണുമ്പോള്‍ മുമ്പ്‌ അദ്ദേഹം പുണ്യാളനായിരുന്നു എന്നാണ്‌ ധ്വനി. എന്നാല്‍ വി. എസ്സിനെ മുകുന്ദനെ പ്പോലുള്ളവര്‍ പഴയതോ പുതിയതോ ആയ പുണ്യാളന്‍ ആക്കണ്ട. അദ്ദേഹം ഒരു ജനകീയ നേതാവാണ്‌ ആ പദവി തന്നെയാണ്‌ അദ്ദേഹത്തിനു യോജിക്കുന്നതും, അതിന്റെ മഹത്വം വി. എസ്സിനെ പോലെ ഒരു കമ്യൂണിസ്റ്റുകാരനെ സംബന്ധി ച്ചേടത്തോളം ഒരിക്കലും പുണ്യാളന്‍ എന്ന പദത്തിനു വരില്ല.




വി. എസ്സും മുകുന്ദന്റെ ആധുനികോത്തര പുണ്യാളന്മാരും തമ്മിലുള്ള വ്യത്യാസം നാം ഇതിനോടകം കണ്ടതാണ്‌. വി. എസ്സിനു തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുവാന്‍ പാര്‍ട്ടി അനുമതി നല്‍കാതി രുന്നപ്പോള്‍ കമ്യൂണിസ്റ്റു - മാര്‍ക്കിസ്റ്റ്‌ പാര്‍ട്ടിയുടെ ചരിത്രം തിരുത്തി ക്കൊണ്ട്‌ അദ്ദേഹത്തെ മല്‍സരിപ്പിക്കുവാന്‍ പാര്‍ട്ടിക്ക്‌ വഴങ്ങേണ്ടി വന്നത്‌ ഇവിടത്തെ ജനങ്ങളുടെ ഇടപെടല്‍ മൂലമാണ്‌. ഒരു പക്ഷെ ഈ. എം. എസ്സിനു പോലും ഇത്തരം ഒരു അംഗീകാരം ഉണ്ടായിട്ടി ല്ലായിരിക്കാം. മാര്‍ക്കിസ്റ്റു പാര്‍ട്ടിയുടെ നേതാവെ ന്നതിനപ്പുറം കേരളത്തിലെ സാധാരണക്കാര്‍ അദ്ദേഹത്തെ തങ്ങളുടെ പൊതു നേതാവായി കണ്ടു. അത്‌ അദ്ദേഹം എന്നും ജനത്തിനൊപ്പം അവരുടെ മനസ്സിനൊപ്പം സഞ്ചരിചതു കൊണ്ടും അനീതികളെ ശക്തമായി എതിര്‍ത്തതു കൊണ്ടും ആണ്‌. അതിനുള്ള അംഗീകാരമായി തന്നെ ആണ്‌ ജനം അദ്ദേഹത്തെ അധികാരത്തില്‍ ഏറ്റിയതു. എന്നാല്‍ അദ്ദേഹത്തെ "അധികാരങ്ങള്‍" ഇല്ലാത്ത ഒരു മുഖ്യ മന്ത്രിയായി മാറ്റിയത്‌ ഇവിടത്തെ ജനമല്ല.




പഞ്ച നക്ഷത്ര കമ്യൂണിസമാണ്‌ ആധുനികോത്തരം എന്നും അത്തരം ആളുകളാണ്‌ ഇന്നിന്റെ പുണ്യാളന്മാര്‍ എന്നും മുകുന്ദന്‍ കരുതുന്നു എങ്കില്‍ അതില്‍ അദ്ദേഹത്തെ തെറ്റു പറയുവാന്‍ കഴിയില്ല. കാരണം കമ്യൂണിസത്തിന്റെ വിപണന സാധ്യത "കേശവന്റെ വിലാപങ്ങള്‍" എന്ന പുസ്തകത്തിലൂടെ ഒരു പക്ഷെ അദ്ദേഹം മനസ്സിലാക്കി ക്കാണും. മുകുന്ദനെ പ്പോലുള്ളവര്‍ ഇന്നാട്ടിലെ പട്ടിണി പ്പാവങ്ങളുടെ ജീവിതം ഒരു പക്ഷെ തിരിച്ചറി ഞ്ഞിട്ടുണ്ടാവില്ല അല്ലെങ്കില്‍ ആഡംബര ജീവിതത്തിന്റെ മായാ വലയങ്ങള്‍ സ്വപ്നം കണ്ട്‌ ബോധ പൂര്‍വ്വം കണ്ടില്ലെന്ന് നടിക്കുകയാവും.




ആധുനികത എന്നാല്‍ ആഡംബര ജീവിതവും, പാശ്ചാത്യ അനുകരണവും ആണെന്ന് തെറ്റിദ്ധരി ക്കുന്നവര്‍ക്ക്‌ അദ്ദേഹം പഴഞ്ചനാണ്‌ എന്നാല്‍ ഒരു നേരത്തെ പട്ടിണി മാറ്റാന്‍ പകലന്തിയോളം അധ്വാനിക്കു ന്നവര്‍ക്ക്‌ അവരുടെ സഖാവാണ്‌, സാന്ദിയാഗോ മാര്‍ട്ടിനെ പ്പോലുള്ളവര്‍ അല്ല ഒരു യഥാര്‍ത്ഥ കമ്യൂണിസ്റ്റിന്റെ ശക്തിയെന്നും അദ്ദേഹത്തെ വെട്ടി നിരത്താന്‍ ശ്രമിക്കുന്നവരും മുകുന്ദനെ പ്പോലുള്ളവരും തിരിച്ചറിയേണ്ടതും. ആധുനിക സമൂഹത്തില്‍ പഞ്ച നക്ഷത്ര ഹോട്ടലുകളും പാര്‍ളറുകളും ഉണ്ടെന്നും അതു കൊണ്ട്‌ അത്‌ കമ്യൂണിസ്റ്റുകാരന്‍ സ്വീകരിച്ചില്ലെങ്കില്‍ പഴഞ്ചന്‍ ആയി പ്പോകും എന്ന് കരുതുന്ന കമ്യൂണിസ്റ്റുകാര്‍ വിഡ്ഡികളുടെ സ്വര്‍ഗ്ഗത്തില്‍ ആണ്‌, ഇതിനെ സ്വീകരിക്കുവന്‍ തയ്യാറാകുന്നവരും വലതു പക്ഷക്കാരും തമ്മില്‍ എന്തു വ്യത്യാസം ആണ്‌ ഉള്ളത്‌. കമ്യൂണിസ്റ്റുകാരനെ പണത്തിന്റേയും ആഡംബരത്തിന്റേയും മായിക പ്രപഞ്ചത്തില്‍ അഭിരമിപ്പിച്ച്‌ അതിന്റെ ലഹരിയില്‍ അഴിമതി ക്കാരാക്കുക അതു വഴി കമ്യൂണിസത്തെ തകര്‍ക്കുക. ഇതു തന്നെ അല്ലേ സോവിയറ്റ്‌ യൂണിയനില്‍ സംഭവിച്ചത്‌?




അതു കൊണ്ട്‌ പ്രിയ മുകുന്ദാ ഞങ്ങളെ പ്പോലുള്ള സാധാരണ ക്കാര്‍ക്ക്‌ കയ്യൂക്കും പണ ക്കൊഴുപ്പും ഉള്ള "ആധുനികരാകണ്ട". പഴഞ്ചനായ വി. എസ്സ്‌. തന്നെ മതി.




തന്റെ വാക്കുകള്‍ വളച്ചൊടിച്ചു എന്ന് "വിലപിക്കുന്ന" മുകുന്ദന്‍ തീര്‍ച്ചയായും തന്നെ ഇന്റര്‍വ്വ്യൂ ചെയ്ത വ്യക്തിയോട്‌ വിശദീകരണം ചോദിക്കുകയും അത്‌ പ്രസിദ്ധപ്പെടുത്തുകയും ആണ്‌ ചെയ്യേണ്ടത്‌.




- എസ്. കുമാര്‍ (paarppidam@gmail.com)

Labels:

1അഭിപ്രായങ്ങള്‍ (+/-)

1 Comments:

അഭിമുഖം നടത്തിയ താഹ മാടായി, മുകുന്ദന്‍ പുണ്യവാളന്‍ എണ്ണ വാക്കു തന്നെ ആണ് ഉപയോഗിച്ചത് എന്ന് മാതൃഭുമി ആഴപപതിപ്പില്‍ വിശദീകരിചിട്ടുന്ടു (2008 ഡിസംബര്‍ 7 ലക്കം)
എന്തൊക്കെ വിശദീകരിച്ചാലും മുകുന്ദന്‍ ചെയ്തത് മാപ്പര്ഹിക്കാത തെറ്റാണു .

December 4, 2008 at 6:40 AM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്






ആര്‍ക്കൈവ്സ്