22 July 2008

ഇന്ന് ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ദിനം

ഇന്ന് ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ദിനമാണ്‌. ഇന്ത്യയുടെ താല്‍പര്യങ്ങള്‍ അമേരിക്കക്ക്‌ അടിയറ വെയ്ക്കുന്ന ആണവ ക്കരാറില്‍ ഒപ്പിടരുതെന്ന ഇടതു പക്ഷത്തിന്റെ നിര്‍ദ്ദേശത്തെ ധിക്കരിച്ച യു പി എ സര്‍ക്കാറിന്റെ നടപടിയില്‍ പ്രതിഷേധിച്ച്‌ ഇടതു പക്ഷം പിന്തുണ പിന്‍വലിച്ചപ്പോള്‍ ഭുരിപക്ഷം നഷ്ടപ്പെട്ട സര്‍ക്കാര്‍ വിശ്വാസ വോട്ട്‌ നേടാന്‍ നിബന്ധിതമാകുകയായിരുന്നു.




എന്നാല്‍ ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ കേട്ടു കേള്‍വി പോലുമില്ലാത്ത തരത്തിലുള്ള നെറി കെട്ട കുതിര ക്കച്ചവടത്തിന്നാണ്‌ കോണ്‍ഗ്രസ്സ്‌ ഇറങ്ങി പ്പുറപ്പെട്ടത്‌. അമേരിക്കയുടെ സഹായത്തോടെ പണവും അധികാരവും ഉപയോഗിച്ച്‌ ഭരിക്കാനുള്ള കൃത്രിമ ഭുരിപക്ഷം ഒപ്പിക്കുക വഴി ജനാധിപത്യ പ്രക്രിയക്കു നേരെത്തെന്നെ ശക്തമായ വെല്ലുവിളിയാണ്‌ ഉയര്‍ത്തിയിരിക്കുന്നത്‌. ജനങ്ങള്‍ തിരെഞ്ഞെടുത്തയക്കുന്ന ജന പ്രതിനിധികള്‍ ചില സന്നിഗ്ദ്ധ ഘട്ടത്തില്‍ വന്‍ തുക കൊഴ വാങ്ങിച്ച്‌ നാടിനെ ഒറ്റി ക്കൊടുക്കുന്ന സ്ഥിതി ജനാധിപത്യ വ്യവസ്ഥക്കു തന്നെ തീരാ കളങ്കമാണ്‌. പണം കൊടുത്ത്‌ വാങ്ങുന്ന ഭൂരുപക്ഷം ഉപയോഗിച്ച്‌ നാടിനെ വില്‍ക്കാനുള്ള ഡീല്‍ ഉറപ്പിക്കാണ്‌ നമ്മുടെ ലീഡര്‍മര്‍ തുനിഞ്ഞിരിക്കുന്നത്‌.




ജനാധിപത്യ വ്യവസ്ഥക്കു തന്നെ തിരാ കളങ്കം ചാര്‍ത്തിയിട്ടുള്ള ഈ വഞ്ചകരെ തിരെഞ്ഞടുത്തയച്ച ജനം കൈകാര്യം ചെയ്തില്ലെങ്കില്‍ പ്രതികരണ ശേഷി നഷ്ടപ്പെട്ട നപുംസകങ്ങളെന്ന് ചരിത്രം അവരുടെ മുഖത്തു നോക്കി വിളിക്കും.പൊതു ജനങ്ങളെ കഴുതകളായി ചിലര്‍ പറയുന്നത്‌ ഇത്തരം സന്ദര്‍ഭങ്ങളിലാണ്‌.




ഇവര്‍ തിരെഞ്ഞെടു ത്തയക്കുന്ന പ്രതിനിധികളെ വിലക്ക്‌ വാങ്ങുന്ന കച്ചവടത്തിന്ന് പറയേണ്ടത്‌ കഴുത കച്ചാവടമെന്നാണ്‌. ജനാധിപത്യത്തിന്റെ ഈ ദുര്‍ഗ്ഗതിയോര്‍ത്ത്‌ കേഴുക ഭാരതനാടെ... ലജ്ജിക്കുക ഒരോ ഇന്ത്യക്കാരനും




- Narayanan veliancode

Labels:

1അഭിപ്രായങ്ങള്‍ (+/-)

1 Comments:

ഒരു ദേശദ്രോഹിയുടെ ജല്‍‍പനകള്‍

ജനാധിപത്യത്തിന്റെയും രാജ്യതാല്‍പര്യങ്ങളുടെയും വിജയമാണിതെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. അധികാരത്തേക്കാള്‍ വലുത് ദേശതാല്‍പര്യമാണെന്ന കോണ്‍ഗ്രസിന്റെ കാഴ്ച്ചപ്പാടിന് ലഭിച്ച അംഗീകാരമാണിത്.

July 23, 2008 at 2:21 PM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്






ആര്‍ക്കൈവ്സ്